Special Story

ഒരു കുടക്കീഴില്‍ ഒട്ടനവധി സേവനങ്ങളൊരുക്കി ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി ജനമനസ്സുകളിലേക്ക് ;

Spread the love

കൂലിപണിക്കാരന്റെ മകന്‍. ചെറിയ പ്രായത്തില്‍ അമ്മ മരിച്ചു. നാടുവിട്ടു പോകേണ്ടി വന്നു. ഈ ബാഗ്രൗണ്ടുള്ള ഒരാളുടെ ജീവിതം എങ്ങനെയാകുമെന്ന് നമ്മള്‍ പൊതുവേ ഒന്ന് ഊഹിക്കാറുണ്ട്. അനിശ്ചിതാവസ്ഥയുടെയും നിരാശയുടെയും ചുഴിയിലേക്ക് കൂപ്പുകുത്തിയ ഒരാളാകും നമ്മുടെയെല്ലാം മനസ്സില്‍. ആ ഇമേജ് വെറും മുന്‍ധാരണയാണെന്ന് തെളിയിക്കുകയാണ് മലപ്പുറം എടപ്പാളിലെ ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സിയുടെ ഉടമ പ്രസാദ്.

പിന്തുണയില്ലായ്മയുടെയും ആത്മഹത്യാ പ്രവണതയുടെയും നിലയില്ലാകയത്തില്‍ അകപ്പെട്ട തന്നെ കൈപിടിച്ചുയര്‍ത്തിയ, ഒരു സഹോദരനെപോലെ ചേര്‍ത്തു നിര്‍ത്തിയ ഷാജി കാഞ്ഞിരത്തിങ്കല്‍ കാളിമഠത്തെ പ്രസാദ് ദൈവത്തിന്റെ സ്ഥാനത്താണ് കാണുന്നത്. അദ്ദേഹം സാളഗ്രാമ ഉപാസന മൂര്‍ത്തിയുടെ സിദ്ധിയിലൂടെ ഭക്തരുടെ വിവിധ ദോഷങ്ങള്‍ പരിഹരിച്ചു കൊടുക്കാറുണ്ട്. സേവന മനോഭാവത്തിന്റെ മഹത്വം കാത്തു സൂക്ഷിച്ചു കൊണ്ട് പലരുടെയും കണ്ണീരൊപ്പി, ചുണ്ടുകളില്‍ നിറപുഞ്ചിരിയും കണ്ണുകളില്‍ ആത്മവിശ്വാസത്തിന്റെ തിളക്കവുമേകുന്ന ആ മനുഷ്യസ്‌നേഹി ഈ സമൂഹത്തിലെ മാനവികതയുടെ ഒരു പ്രതിപുരുഷന്‍ തന്നെയാണ്.

ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി ഒട്ടനവധി സേവനങ്ങള്‍ മികച്ച നിലവാരത്തില്‍ ഒരുക്കുന്നുണ്ട്. വിദേശത്ത് ഉന്നതവിദ്യാഭ്യാസം നേടാന്‍ താത്പര്യപെടുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി ഒരുക്കുന്നുണ്ട്. ഈ സേവനത്തിലൂടെ യു.കെയിലും, യു.എസിലും, കാനഡയിലും, ഓസ്‌ട്രേലിയയിലും, റഷ്യയിലും, ചൈനയിലും, ഫിലിപ്പീന്‍സിലും, മാള്‍ട്ടയിലും, ജോര്‍ജിയയിലും, ചെക്ക് റിപ്പബ്ലിക്കിലും, ലിത്വാനിയയിലും, ജര്‍മ്മനിയിലും, ഇറ്റലിയിലും, ഫ്രാന്‍സിലും, ന്യൂസീലന്‍ഡിലും, നെതര്‍ലാന്‍ഡ്‌സിലും, നോര്‍വേയിലും, പോളണ്ടിലും, ഹങ്ഗറിയിലും, മറ്റു യൂറോപ്പ്യന്‍ രാഷ്ട്രങ്ങളിലും എല്ലാ ബിരുദ കോഴ്‌സുകള്‍, എല്ലാ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍, എം.ബി.ബി.എസ്, എം.ഡി, എം.എസ്, എം.ഡി.എസ്, ബി.ഡി.എസ്, എം.ബി.എ, എം.ടെക്ക്, എം.സി.എ എന്നീ കോഴ്‌സുകളൊക്കെ പഠിക്കാന്‍ സാധിക്കും.

പഠനത്തിനൊപ്പമോ അല്ലാതെയോ വിദേശത്ത് ഉദ്യോഗം നേടാനും ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി സഹായിക്കുന്നു. പട്ടയ സംബന്ധമായ കേസ്, അപകടം (ആക്‌സിഡന്റ്) ക്ലെയിം, ഇന്‍ഷുറന്‍സ് കേസ്, മൈനര്‍ സ്വത്ത് വില്‍പ്പന സംബന്ധിച്ച് പഞ്ചായത്ത് – മുന്‍സിപ്പാലിറ്റി ബില്‍ഡിങ്ങ് നമ്പര്‍ കേസ്, അതിര്‍ത്തി തര്‍ക്ക കേസ്, ഡിവോഴ്‌സ് കേസ്, മുന്‍കൂര്‍ ജാമ്യം, കൃഷിയോഗ്യമല്ലാത്ത നിലം പുരയിടം ആക്കുന്നത്, ജില്ല – ഹൈക്കോടതി – സുപ്രീംകോടതി അപ്പീല്‍ കേസ്, യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവരുടെ സ്വത്ത് വില്‍പ്പന സംബന്ധിച്ചുള്ള നിയമകുരുക്കുകള്‍ എന്നിവയും ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി തങ്ങള്‍ക്കുള്ള അഭിഭാഷക നെറ്റ്വര്‍ക്കിന്റെ സഹായത്തോടെ നല്ല രീതിയില്‍ പരിഹരിച്ച് കൊടുക്കാറുണ്ട്.

വിദൂര വിദ്യാഭ്യാസത്തിനുവേണ്ട സഹായങ്ങളും, യോഗ പരിശീലനവും കൂടി ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി ഒരുക്കുന്നുണ്ട്. കേരളത്തിലും ഇന്ത്യയില്‍ മുഴുവനും തൊഴിലന്വേഷകരായ പലരെയും മികച്ച നിലവാരത്തിലുള്ള ജോബ് കണ്‍സള്‍ട്ടന്‍സിയിലൂടെ ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി സഹായിച്ചിട്ടുണ്ട്. എക്‌സ്‌പോര്‍ട്ടിങ്ങിലും, ബില്‍ഡേഴ്‌സ് മേഖലയിലും ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സി മികവ് തെളിയിക്കുന്നുണ്ട്. ജീവിതത്തിലെ പ്രതിബന്ധങ്ങളെയെല്ലാം മറികടന്ന് വിജയത്തിന്റെ വെണ്‍കൊടി പാറിക്കുന്ന ഷെറിഡാന്‍ കണ്‍സള്‍ട്ടന്‍സിയിലെ പ്രസാദിന് വിജയാശംസകള്‍!

Contact Details:
Sheridan Exporters & Education Consultancy
Pattambi Road, Edappal (P.O.)
Vattamkulam, Malappuram, Kerala
Phone : 9946786001, 9946966001, 9072416001, 8943880177, 7025200177

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

Spread the loveനമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു