News Desk

ടെലികോം കമ്പനികള്‍ക്ക് ആശ്വാസം; സ്പെക്ട്രം കുടിശ്ശിക അടയ്ക്കുന്നതിന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം

Spread the love

ന്യൂഡല്‍ഹി: കടക്കെണിയിലായ ടെലികോം കമ്പനികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്പെക്ട്രം തുക അടയക്ക്കുന്നതിന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2020-21, 2021-22 വര്‍ഷത്തേക്കുള്ള പേയ്മെന്റുകള്‍ക്കാണ് മൊറട്ടോറിയം അനുവദിച്ചിരിക്കുന്നത്.

ഇതുവഴി ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയ്ക്ക് 42,000 കോടി രൂപയുടെ ആശ്വാസം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയാണ് ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്.

രണ്ട് വര്‍ഷത്തിനിടയില്‍ സ്പെക്ട്രം തുടകയില്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. സ്പെക്ട്രം ലേലത്തില്‍ നിശ്ചയിച്ചിട്ടുള്ള പലിശ കമ്പനികളില്‍ നിന്ന് ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലൈസന്‍സ് ഫീസ് (എല്‍എഫ്), സ്പെക്ട്രം ഉപയോഗ ചാര്‍ജ് (എസ്യുസി) എന്നീ ഇനത്തില്‍ 1.47 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ ടെലികോം കമ്പനികള്‍ സര്‍ക്കാറിന് കുടിശ്ശിക ഇനത്തില്‍ അടയ്ക്കുവാനുള്ളത്. ഇതില്‍ ഈ വര്‍ഷം ജൂലൈയിലെ കണക്കനുസരിച്ച് ലൈസന്‍സ് ഫീസ് 92,642 കോടി രൂപയും ഒക്ടോബര്‍ അവസാനത്തോടെയുള്ള കണക്കുകള്‍ പ്രകാരം എസ്യുസി 55,054 കോടി രൂപയുമാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.