News Desk

പ്രവാസി നിയമ സഹായസെല്‍ സേവനം ഖത്തറിലും

പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി ( PLAC ) ഖത്തറിലേക്കും വ്യാപിപ്പിച്ചു. പദ്ധതിയുടെ കീഴില്‍ കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്ക് നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ (NLC) നിയമിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും ചെറിയ കുറ്റകൃത്യങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസി മലയാളികള്‍ക്ക് നിയമ സഹായം നല്‍കുന്നതാണ് പദ്ധതി. ജോലി സംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പദ്ധതിയില്‍ […]

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍: ഇന്റര്‍വ്യൂ 30 മുതല്‍

തിരുവനന്തപുരം അര്‍ബന്‍-1 ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള അങ്കണവാടികളിലേയ്ക്ക് വര്‍ക്കര്‍/ഹെല്‍പ്പര്‍ സ്ഥിരനിയമനത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചവരുടെ ഇന്റര്‍വ്യൂ 30 മുതല്‍ വിവിധ ദിവസങ്ങളിലായി മെഡിക്കല്‍ കോളേജ് ഹൈസ്‌കൂളിന് പിന്‍ഭാഗത്ത് താമര ഭാഗത്തുള്ള കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ നടക്കും. അപേക്ഷകര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനുള്ള മെമ്മോ തപാല്‍ മുഖേന അയച്ചിട്ടുണ്ട്. മെമ്മോ ലഭിക്കാത്തവര്‍ തിരുവനന്തപുരം അര്‍ബന്‍-1 ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471-2464059.

തൊഴിലവസരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം

കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴില്‍ നടത്തിവരുന്ന പ്രധാന മന്ത്രി കൗശല്‍ വികാസ് യോജനയുടെ ഭാഗമായി 18 – 35 വയസ്സുവരെയുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും എന്ന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി കമ്പനികളിലേക്കായി തൊഴില്‍ പരിശീലനം നല്‍കി തൊഴിലും ഉറപ്പു നല്‍കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹാജരാകേണ്ടതാണ്. 7356553777, 7356522888

റിസര്‍ച്ച് അസിസ്റ്റന്റ് ഒഴിവ്

പറവട്ടാനി ജില്ലാ ക്ലിനിക്കല്‍ ലാബില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മൈക്രോബയോളജി അല്ലെങ്കില്‍ ബയോടെക്നോളജിയില്‍ എംഎസ്സി ആണ് യോഗ്യത. പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുളളവര്‍ അയ്യന്തോള്‍ സിവില്‍ സ്റ്റേഷനിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 21 രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2361216.

Tech

ഡിജിറ്റല്‍ ലോകത്തെ വിശ്വസ്ത നാമം

സമൂഹത്തിലെ എല്ലാ മേഖലകളിലും ഡിജിറ്റല്‍ വല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വ്യവസായരംഗത്തും അതിന്റെ പ്രതിഫലനം ഉണ്ടായി. പരസ്യങ്ങള്‍ നിറഞ്ഞുനിന്നിരുന്ന പ്രിന്റ് മീഡിയയുടെ അതേ സ്ഥാനം തന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിങിനു ചുരുങ്ങിയ കാലയളവ് കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞു എന്നത് വളരെ പ്രസക്തമാണ്. ഇന്റര്‍നെറ്റ് പോലുള്ള ഡിജിറ്റല്‍ ഡിസ്‌പ്ലേ മാധ്യമങ്ങളുടെ സഹായത്തോടെ നമുക്ക് ഏതൊരു സംരംഭത്തിനും പ്രോഡക്ടുകള്‍ സേവനങ്ങളെയും മാര്‍ക്കറ്റിങ് ചെയ്യുവാനും വിപണനസാധ്യത കൂട്ടുവാനും ബ്രാന്‍ഡിംഗ് ചെയ്യുവാനും ഒക്കെ വളരെ വേഗം സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് […]

News Desk

മലബാര്‍ ഗോല്‍ഡില്‍ പ്രദര്‍ശന മേള

നാഗര്‍കോവില്‍ മലബാര്‍ ഗോല്‍ഡ് ഷോറൂമില്‍ സ്വര്‍ണാഭരണങ്ങളുടെയും വജ്രാഭരണങ്ങളുടെയും പ്രദര്‍ശന മേള ആരംഭിച്ചു. മേള ഡിസംബര്‍ 22ന് അവസാനിക്കും. Dr.Ramani Kannan (Director of Vivek Laboratory, Nagercoil), J.Jaison (Proprietor of Jaison Bakery), Kavalkinaru), Sabina Jacob (Director of Joe School, Nagercoil), Gokila (Director of Vasantham Skin Clinic, Nagercoil), Shahul Hameed (Proprietor of Concorde Fish Nets, Nagercoil) എന്നിവരാണ് ഷോയിലെ വിശിഷ്ടാതിഥികള്‍. Rineesh (Regional Diamond Head […]

News Desk

ഓക്‌സിജന്റെ നവീകരിച്ച പട്ടം ഷോറൂം ആരംഭിച്ചു

ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ചെയിനായ ഓക്‌സിജന്റെ നവീകരിച്ച പട്ടം ഷോറൂമിന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായ് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അത്യാകര്‍ഷണമായ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഓക്‌സിജന്‍ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളോടോപ്പം ക്യാഷ് ബാക്ക് ഓഫറുകളും ആകര്‍ഷകമായ ഇ.എം.ഐ ഓഫറുകള്‍, തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട് ഫോണുകളോടൊപ്പം സൗജന്യ ബ്ലൂടൂത്ത് സ്പീക്കര്‍, 14990 രൂപ മുതലുള്ള ലാപ്‌ടോപ്പുകള്‍, എല്ലാ ലാപ്‌ടോപ്പുകളോടൊപ്പം സൗണ്ട് ബാര്‍ സൗജന്യവും, 9990 രൂപ മുതലുള്ള ഡെസ്‌കോപ്പുകള്‍, എല്‍.ഇ.ഡി ടിവികള്‍ക്ക് 50 ശതമാനം വരെ […]

Special Story

യൂസഫലിയുടെ വിജയഗാഥ

1973 ഡിസംബര്‍ 31. അന്നാണ് 18 വയസ്സുകാരനായ ആ മലയാളി യുവാവ് ദുബായ് എന്ന സ്വപ്ന നഗരത്തില്‍ കാലുകുത്തിയത്. റാഷിദ് തുറമുഖത്ത്, ‘ദുംറ’ എന്ന കപ്പലില്‍ മനസ്സ് നിറയെ സ്വപ്നങ്ങളുമായി, വിജയിക്കണമെന്ന വാശിയുമായി എത്തിയ ആ യുവാവിനെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധു അബ്ദുള്ള എത്തിയിരുന്നു. ആ ദിനം ആ യുവാവിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവാകുകയായിരുന്നു. ഇന്ന്, അതായത് 46 വര്‍ഷം പിന്നിടുമ്പോള്‍, 35,306 കോടി രൂപയാണ് ആ വ്യക്തിയുടെ സ്വത്ത്. ഏറ്റവും സമ്പന്നനായ മലയാളി. സമ്പന്നരായ ഇന്ത്യക്കാരില്‍ […]

News Desk

ആരോഗ്യകരമായ ഭക്ഷ്യോത്പന്നങ്ങളുമായി ചിറമേല്‍ ഫുഡ് പ്രോഡക്ട്‌സ്

കൊച്ചി: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും അവയവദാന ബോധവത്കരണങ്ങളിലൂടെയും ശ്രദ്ധേയനായ ഫാ.ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിലുള്ള ചിറമേല്‍ ഫുഡ് പ്രോഡക്ട്‌സിന്റെ ഭക്ഷ്യോത്പന്നങ്ങള്‍ വിപണിയിലേക്ക്. ‘കാരുണ്യ’ ബ്രാന്‍ഡിലാണ് ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. മനുഷ്യാരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമായ ഒന്നും കാരുണ്യ ഉത്പന്നങ്ങളില്‍ ഇല്ലെന്ന് ഉറപ്പു നല്‍കുന്നതായി ഫാ.ഡേവിസ് ചിറമേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉപഭോക്താവിനോടും വിപണിയോടുമുള്ള ധാര്‍മ്മിക ബോധത്തോടെയാണ് ഇവ അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയും മികച്ച നിലവാരവും ഉറപ്പു നല്‍കുന്നു. കാന്‍സര്‍, കിഡ്നി രോഗങ്ങള്‍, ഹൃദ്രോഗികള്‍, ഭിന്നശേഷിക്കാര്‍, അന്ധര്‍ എന്നിങ്ങനെ കഷ്ടപ്പെടുന്നവര്‍ക്ക് സാന്ത്വനമേകാനായിരിക്കും ലാഭത്തിന്റെ മുഖ്യപങ്കും ഉപയോഗിക്കുക. […]

News Desk

ഡോ. ബോബി ചെമ്മണൂരിന് ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ്

കൊച്ചി: ഡോ. ബോബി ചെമ്മണൂരിന് ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് പുരസ്‌കാരം. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക്, ലോകായുക്ത സിറിയക് ജോസഫ് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ഫൗണ്ടര്‍ ചെയര്‍മാന്‍ പി.സി. അച്ചന്‍കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് സബര്‍മതി, അഡ്വ. ആന്റണി, ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.