News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

ന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. നികുതി നിരക്കുകള്‍ ലളിതമാക്കാനും നിരുപദ്രവകരമാക്കാനുമാണ് സര്‍ക്കാരിന്റെ ശ്രമം ജി.ഡി.പി വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ ആഗസ്റ്ര് മുതല്‍ ഒട്ടേറെ ഉത്തേജക പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സെപ്തംബറില്‍ കോര്‍പ്പറേറ്ര് നികുതി 10 ശതമാനം വെട്ടിക്കുറച്ചു. കഴിഞ്ഞ 28 വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ നികുതി ഇളവാണിത്. 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായാണ് കുറച്ചത്. […]

Tourism

ട്രാവല്‍ വിത്ത് ആലോക്

ഹരിതാഭയും പ്രകൃതിഭംഗിയും പൈതൃകവും ചരിത്രവുമെല്ലാം ഒത്തിണങ്ങിയ മനോഹരമായ നമ്മുടെ കേരളം. പ്രകൃതിയുടെ വരദാനമെന്ന പോലെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം ചാര്‍ത്തി കിട്ടിയ നമ്മുടെ നാട്. കടലും കായലുമെല്ലാം ഒത്തിണങ്ങി ആരുടെയും മനസ്സിനെ ആകര്‍ഷിക്കുന്ന നിരവധി കാഴ്ചകള്‍. അതുകൊണ്ട് തന്നെയാകണം ആഗോള നിലവാരത്തില്‍ കേരള ടൂറിസത്തിന് അതിന്റേതായ ഒരു സ്ഥാനമുള്ളത്. വിദേശികളായ ടൂറിസ്റ്റുകള്‍ അവരുടെ ഒഴിവുവേളകള്‍ ആനന്ദകരമാക്കാനും നാടന്‍ വിഭവങ്ങളും ജീവിതരീതിയുമെല്ലാം ആസ്വദിക്കുന്നതിനും കേരളത്തെ തേടിയെത്താറുണ്ട്. വണ്‍ സാധ്യതകളുള്ളൊരു മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ് ടൂറിസം. സാധ്യതകള്‍ മനസ്സിലായതോടെ […]

Health

കുട്ടികളിലെ ആസ്ത്മ

പരിസ്ഥിതിയെ ചൂഷണം ചെയ്ത് മുന്നോട്ട് കുതിക്കുന്ന മനുഷ്യന് പല ആരോഗ്യ പ്രശ്‌നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. ഇത്തരം പരിസ്ഥിതിയുമായി നേരിട്ട് ബന്ധമുള്ള ഒരു അവസ്ഥയാണ് അലര്‍ജി. രണ്ട് കാരണങ്ങള്‍ നിമിത്തമാണ് അലര്‍ജി ഉണ്ടാവുക; പാരമ്പര്യവും, ചുറ്റുപാടും. അലര്‍ജിയെ കുറിച്ചുള്ള അറിവും അത് ഉണ്ടാകാനുള്ള കാരണവും നമുക്ക് ബോധ്യപ്പെടേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും മറ്റു അനാവശ്യ ചികില്‍സാരീതികളും തടയേണ്ടത് ഇന്നത്തെ ആവശ്യമാണ്. അശാസ്ത്രീയമായ ചികില്‍സാരീതികള്‍ (ഉദാഹരണത്തിന് മീന്‍ വിഴുങ്ങുക), ആഹാരരീതിയില്‍ മാറ്റം വരുത്തുക, ബാല്യം നഷ്ടപ്പെടുത്തുന്ന രീതിയില്‍ കുട്ടികളെ […]

Be +ve

നഷ്ടപ്പെടുത്തരുത് ആ അമൂല്യസമ്പത്ത്

എന്തൊക്കെ നഷ്ടപ്പെട്ടാലും നഷ്ടപ്പെടുത്തിയാലും ഏത് പരിതസ്ഥിതിയിലും നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ട ഒരു അമൂല്യസ്വത്തുണ്ട്. ആ അമൂല്യസ്വത്തിന്റെ പിന്‍ബലത്തോടെ, നഷ്ടപ്പെട്ടത് മാത്രമല്ല, അതിനുമപ്പുറവും നമുക്ക് നേടിയെടുക്കാം. ഏറ്റവും വലിയ സമ്പത്തായിത്തന്നെ അതിനെ പരിചരിക്കണം, ഒരു പോറല്‍ പോലുമേല്‍ക്കാതെ. പരാജയത്തിന്റെ പടുകുഴിയില്‍ നിന്നുപോലും നമ്മെ വിജയത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കാന്‍ കഴിയുന്ന ആ അമൂല്യനിധി മറ്റൊന്നുമല്ല, ‘ആത്മവിശ്വാസ’മെന്ന മൃതസഞ്ജീവനിയാണ്. മറ്റെന്തൊക്കെ കൈവിട്ടാലും ആത്മവിശ്വാസം മുറുകെ പിടിച്ചു, പ്രതിബന്ധങ്ങളെ തച്ചുടച്ചു, സധൈര്യം മുന്നേറാം. ശരീരത്തിന്റെ അവശതകളും അസ്വസ്ഥതകളും മനസ്സിന്റെ ധൈര്യത്തിന് മുന്നില്‍ പിന്മാറിയ സംഭവങ്ങള്‍ […]

Career

ഏറനോട്ടിക്കല്‍ എഞ്ചിനീയറിംഗ്

എന്‍ജിനീയറിംഗ് മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്യാവുന്ന വളരെ പ്രധാനപ്പെട്ട ഒന്നാണ് ഏറനോട്ടിക്കല്‍ എന്‍ജിനീയറിംഗ് (Aeronautical Engineering). ഏറോസ്‌പേസ് എന്‍ജിനീയറിംഗിന്റെ പ്രധാന ശാഖയാണ് ഇത്. ഏറോനോട്ടിക്കല്‍ എന്‍ജിനീയറിംഗും ആസ്‌ട്രോനോട്ടിക്കല്‍ എഞ്ചിനീയറിംഗും കൂടിച്ചേരുന്നതാണ് ഏറോസ്‌പേസ് എന്‍ജിനീയറിംഗ്. വ്യോമസേന രംഗത്തെ ഉദാരവല്‍ക്കരണവും രാജ്യാന്തരസര്‍വീസില്‍ സ്വകാര്യ എയര്‍ ടാക്‌സികളുടെ എണ്ണപ്പെരുപ്പവും ഈ രംഗത്ത് തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. യാത്രാവിമാനങ്ങള്‍ക്കു പുറമെ, വ്യാപാര, പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍, മിസൈലുകള്‍, സ്‌പേസ്‌ക്രാഫ്റ്റുകള്‍ എന്നിവയുടെ ഗവേഷണ രൂപകല്പന പദ്ധതികളില്‍ ഒരു ഏറനോട്ടിക്കല്‍ എന്‍ജിനീയറുടെ പ്രതിഭയും സാന്നിധ്യവും പ്രധാനമാണ്. വിമാനത്തിന്റെ […]

Health

തോള്‍വേദന (Shoulder Pain)

ഇന്ന് യുവജനങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് തോള്‍സന്ധിവേദന. മണിക്കൂറുകള്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെലവഴിക്കുന്നതും വ്യായാമം ഇല്ലായ്മയുമൊക്കെ ഇതിന്റെ കാരണങ്ങളാവാം. ഇതില്‍ പ്രധാനമായും കണ്ടുവരുന്നത് തോള്‍സന്ധി ഇടറുക എന്നതാണ്. ഇതുമൂലം പല പ്രശ്‌നങ്ങളുണ്ടാവാം. സന്ധികളുടെ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുക, തുടര്‍ച്ചയായി തോള്‍സന്ധി ഇടറുക… ഇതുമൂലം തോളില്‍ വേദന അനുഭവിക്കുന്നവരുടെ എണ്ണവും അധികമായാണ് കണ്ടുവരുന്നത്. മേല്‍സൂചിപ്പിച്ച കാരണങ്ങളാല്‍ സാധാരണ ജീവിതശൈലികളില്‍ മാറ്റം വരുത്താന്‍പോലും തോള്‍സന്ധി വേദന കാരണമാകാറുണ്ട്. സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥ, കൂടുതലായി ഷട്ടില്‍, […]

Tech

Life without Product Design

ജീവിത വിജയത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നായിട്ടാണ് ശരിയായ ഡിസൈന്റെ രൂപീകരണത്തെ കണക്കാക്കുന്നത്. ഇവിടെ ഡിസൈന്‍ എന്നത് തെറ്റിദ്ധരിക്കപ്പെട്ടതോ വിവിധ അര്‍ത്ഥ തലങ്ങളുള്ളതോ ആയ ഒരു പ്രയോഗമാണ്. എന്താണ് ഡിസൈന്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കപ്പെടുന്നതെന്ന് വിശദമായിത്തന്നെ പ്രതിപാദിച്ചു തുടങ്ങാം. പുതിയ മാതൃകകളെയോ ഉപയോഗ സാദ്ധ്യതകളെയോ ജീവിതത്തിലേക്ക് സ്വാംശീകരിക്കുക എന്നതാണ് ഇവിടെ ഡിസൈന്‍ എന്നതുകൊണ്ട് പ്രാഥമികമായി അര്‍ത്ഥമാക്കുന്നത്. ജീവിതത്തിന് ആത്മീയവും ഭൗതികവുമായ രണ്ട് തലങ്ങളുള്ളത് അറിയാമല്ലോ. ഭൗതിക ജീവിതത്തില്‍ നാം പരിചയപ്പെടുന്നതോ ഉപയോഗിക്കുന്നതോ ആയ വസ്തുക്കളും ഉല്പന്നങ്ങളും കാര്യക്ഷമമായി നിര്‍മ്മിക്കുന്നതിലാണ് ഡിസൈന്റെ […]

Health

വെരിക്കോസ് വെയിന്‍

ഇന്ന് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ‘വെരിക്കോസ്‌വെയിന്‍’. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ അനേകം ആളുകള്‍ ഇതിന്റെ ദുരിതം അനുഭവിക്കുന്നു. വെരിക്കോസ് വെയിന്‍ എന്നാല്‍ സിരാഗ്രന്ഥി എന്നാണ്. സിരകള്‍ക്കുണ്ടാകുന്ന വീക്കം എന്നാണ് അര്‍ത്ഥം. ത്വക്കിനു താഴെ നിറവ്യത്യാസത്തില്‍ ചെറിയ സിരകള്‍ക്കും പേശികളില്‍ പേശിയുടെ അകത്തായിട്ടും വലിയ സിരകള്‍ക്കുമാണ് ഇത് ഉണ്ടാകുന്നത്. ഇന്ന് സ്ത്രീകളില്‍ ഇത് അധികമായി കാണുന്നു. നൂറ് രോഗികളെടുത്താല്‍ അതില്‍ അറുപത് ശതമാനത്തിലേറെയും സ്ത്രീകള്‍ എന്നാണ് കണക്ക്. ഗര്‍ഭിണികളിലും വെരിക്കോസ് വെയിന്‍ കണ്ടുവരുന്നു. ഗര്‍ഭപാത്രത്തിന്റെ വികാസം മൂലം വയറിനുള്ളില്‍ […]

Career

അനന്ത സാധ്യതകളുമായി സമുദ്രപഠനം

തൊഴിലവസരങ്ങളുടെ അനന്തജാലകമാണ് സമുദ്രപഠനം. സമുദ്രത്തിലെ തിരമാലകള്‍ പോലെ, ഈ മേഖലയിലെ അവസരങ്ങളും അലയടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോട് അഭിരുചിയും കഴിവുമുള്ളവര്‍ക്ക് ഈ മേഖലയില്‍ നന്നായി ശോഭിക്കാന്‍ കഴിയും. ഫിഷറീസ്, സമുദ്രപഠനത്തിനായി അവസരമൊരുക്കുന്ന രാജ്യത്തെ ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് കൊച്ചിയിലെ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്. ഫിഷറീസ്, സമുദ്രപഠനം, മാനേജ്‌മെന്റ് മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനന്തസാധ്യതകള്‍ തുറന്നിടുന്ന കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കൊച്ചിയിലെ പനങ്ങാട് സ്ഥിതിചെയ്യുന്ന സര്‍വകലാശാല ആസ്ഥാനത്തിന് പുറമെ എറണാകുളം […]

Be +ve

ചെറിയ ലക്ഷ്യങ്ങള്‍ സ്വപ്‌നം കാണുന്നത് അപരാധമാണ്

ഇന്ത്യയുടെ ‘മിസൈല്‍ മനുഷ്യന്‍’ എന്നറിയപ്പെടുന്ന, ഏവരുടെയും പ്രിയങ്കരനായ നമ്മുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്റെ വാക്കുകളാണിത്. വളരെ അര്‍ത്ഥദീപ്തവും പ്രചോദനകരവുമായ വാക്കുകള്‍… നമ്മുടെ ചിന്തകളും സ്വപ്‌നങ്ങളും എപ്പോഴും വലുതായിരിക്കണം. ഒരിക്കലും നമ്മള്‍ ചെറിയ ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ പോകരുത്. ‘കുന്നോളം കൊതിച്ചാലേ എള്ളോളം കിട്ടുകയുള്ളൂ’ എന്നൊരു പഴമൊഴി തന്നെയുണ്ട് നമ്മുടെ നാട്ടില്‍. വെറുതേ കൊതിച്ചതുകൊണ്ട് മാത്രം കാര്യമില്ല; ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി വിശ്രമമില്ലാതെ പരിശ്രമിക്കുകയും വേണം. നമ്മുടെ ലക്ഷ്യങ്ങള്‍ സഫലമാക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്… നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. […]