Entertainment

സിനിമയും ജീവിതവും

”സിനിമ മാത്രമാണ് ഞങ്ങളുടെ ലോകം എന്നു വിശ്വസിച്ചിരുന്ന ഞാനും എന്റെ സുഹൃത്ത് നിവാസും. സിനിമയിലേക്കുള്ള വഴിയായി ആദ്യം തെളിഞ്ഞത് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ടെസ്റ്റ് എഴുതി വിജയിച്ചു. പക്ഷേ, ഇന്റര്‍വ്യുയില്‍ ഞങ്ങള്‍ രണ്ടുപേരും പരാജയപ്പെട്ടു. ചെറിയ രീതിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനമുള്ളതിന്റെ പേരിലാണ് ഞാന്‍ ‘ഔട്ടാ’യത്. അവിടെ നിന്നും ഞങ്ങള്‍ നേരേ മദ്രാസിലേക്ക് പോയി എസ്.കെ നായരെ കണ്ടു. ‘അഡയാറില്‍ അഡ്മിഷന്‍ വാങ്ങിത്തരാ’മെന്ന് അദ്ദേഹം ഉറപ്പ് പറയുകയും ചെയ്തു. ‘എനിക്ക് അഡയാറില്‍ വേണ്ട, പൂനെ തന്നെ മതി’യെന്ന് ഞാന്‍ […]

EduPlus

പബ്ലിക് റിലേഷന്‍സ്‌

ഒരു സ്ഥാപനത്തെയും ജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലം എന്ന് പബ്ലിക് റിലേഷന്‍സിനെ ഒറ്റ വാക്യത്തില്‍ നിര്‍വചിക്കാം. വലിയ കമ്പനികള്‍ ‘കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍’ എന്നും വിളിക്കാറുണ്ട്. സ്ഥാപനത്തിന്റെ താത്പര്യങ്ങള്‍ ആരോഗ്യകരമായി സംരക്ഷിക്കുക എന്നതാണ് പബ്ലിക് റിലേഷന്‍സ് എന്ന വിഭാഗത്തിന്റെ കര്‍ത്തവ്യം. യശസ്സിന് കോട്ടം വരാതെ, സ്ഥാപനത്തിനെ സംരക്ഷിച്ചു നിലനിര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഈ വിഭാഗത്തില്‍ പണിയെടുക്കുന്നവരുടെ ചുമലില്‍. സ്ഥാപനത്തിന്റെ സന്ദേശങ്ങള്‍ യഥാസമയം ജനങ്ങളിലെത്തിക്കുകയും ജനങ്ങള്‍ക്കിടയില്‍ എപ്പോഴും സ്ഥാപനത്തെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഒരു പി.ആര്‍ പ്രൊഫഷണലിന്റെ […]

Career

മികച്ച തൊഴില്‍ സാധ്യതകളുമായി ബയോടെക്‌നോളജി

അര്‍പ്പണബോധവും നിരന്തരഗവേഷണത്തില്‍ കരിയര്‍ കണ്ടെത്താന്‍ താല്‍പര്യവുമുള്ളവര്‍ക്ക് ഇണങ്ങുന്ന പഠനമാര്‍ഗമാണ് ബയോടെക്‌നോളജി. തുടര്‍ഗവേഷണം ഇഷ്ടപ്പെടുന്നവര്‍ക്കുളള മേഖലയാണിതെന്ന് ചുരുക്കം. ബിഎസ്‌സി, ബിടെക്,എംഎസ്‌സി, എംടെക് തുടങ്ങിയ യോഗ്യതകള്‍കൊണ്ട് ഈ രംഗത്ത് ഉയരങ്ങളിലെത്തുക അസാധ്യമാണ്. പിഎച്ച്ഡിയും തുടര്‍ന്നുള്ള ഗവേഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് ബയോടെക്‌നോളജിയില്‍ അനന്തസാധ്യതകളുണ്ട്. അനുദിനം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് ബയോടെക്‌നോളജിയും അതിനോട് ഏറെയടുത്ത ബയോഇന്‍ഫര്‍മാറ്റിക്‌സും. ഈ കാരണം കൊണ്ടുതന്നെയാണ് തുടര്‍ഗവേഷണത്തില്‍ താത്പര്യമുണ്ടാകേണ്ടത്. ലാബ് പരീക്ഷണങ്ങള്‍ നടത്തി പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയെന്നതല്ല ബയോടെക്‌നോളജിയുടെ ആത്യന്തിക ഗവേഷണലക്ഷ്യം. ജനജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഉല്‍പന്നങ്ങളുണ്ടാക്കുന്നതിന് ബയോളജി അടിസ്ഥാനമാക്കിയുള്ള ടെക്‌നോളജി […]

Success Story

ആദ്യവരുമാനം അന്‍പത് പൈസ; ഇന്ന് രണ്ടുലക്ഷം രൂപ

ജീവിതപ്രാരാബ്ധങ്ങളോട് പൊരുതി ജയിക്കാനാണ് ആ യുവതി കച്ചവടത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ചെന്നൈയിലെ മറീന ബീച്ചിന്റെ കോര്‍ണറില്‍ ഒരു ചെറിയ കട. ജ്യൂസും കട്‌ലെറ്റും സമൂസയും. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി, ആദ്യ ദിവസത്തെ വരുമാനം അന്‍പത് പൈസ മാത്രമായിരുന്നു. പക്ഷേ, തോറ്റുപിന്മാറാന്‍ ആ യുവതി തയ്യാറായില്ല. തന്റെ ലക്ഷ്യത്തിനുവേണ്ടി അഹോരാത്രം പരിശ്രമിച്ചു. പൂജ്യത്തില്‍ നിന്നു പടിപടിയായി ഉയര്‍ന്നു. ചെന്നൈയിലെ അറിയപ്പെടുന്ന റെസ്റ്റോറന്റ് ശൃംഖലയാക്കി തന്റെ സ്ഥാപനത്തെ മാറ്റാന്‍ ആ യുവതിയ്ക്ക് കഴിഞ്ഞു. ഇത് സിനിമാക്കഥയല്ല. ചെന്നൈയിലെ അറിയപ്പെടുന്ന സന്ദീപാ റെസ്റ്റോറന്റ് ശൃംഖലയുടെ […]

Entreprenuership

സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യാം?

1 നികുതി കൃത്യമായി അടക്കുക വില്‍ സ്മിത്ത് കരിയര്‍ തുടങ്ങിയത് ഹോളിവുഡ് നടനായിട്ടായിരുന്നില്ല. ഒരു റാപ് ഗായകനായിട്ടായിരുന്നു. ലക്ഷങ്ങള്‍ വാരിക്കൂട്ടുന്നതിനിടയില്‍ പക്ഷേ, ചെറുപ്പക്കാരനായ ആ റാപ്പര്‍ നികുതി അടക്കാന്‍ വിട്ടുപോയി. അവസാനം ഇന്റേണല്‍ റവന്യൂ സര്‍വീസ് (യുഎസിലെ നികുതി വകുപ്പ്) അധികൃതര്‍ വാതിക്കല്‍ എത്തിയപ്പോഴാണ് സ്മിത്തിന് കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്. പിഴയും എല്ലാം ചേര്‍ത്ത് 30 ലക്ഷം ഡോളര്‍ നികുതി അടക്കേണ്ടി വന്നു. അടുത്ത ആല്‍ബം പൊട്ടിയതോടെ കയ്യിലുണ്ടായിരുന്ന കാശെല്ലാം പോയി. നിയമങ്ങളെ ഗൗനിക്കാതിരുന്നതുകൊണ്ടാണ് പേരെടുത്ത ഒരു […]

Health

പാരമ്പര്യ ചികിത്സയ്ക്ക് ഒരു പൊന്‍തിളക്കം

ശാസ്ത്രം പുരോഗതിയിലേക്കു പോകുമ്പോഴും ആധുനിക സാങ്കേതിക വിദ്യകള്‍ വികസിക്കുമ്പോഴും ഇന്നും പല കാര്യങ്ങളിലും നാം പാരമ്പര്യ മാര്‍ഗങ്ങളെ ആശ്രയിക്കുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം പുത്തന്‍ ചികിത്സാ രീതികളിലൂടെ അതിന്റെ ഉന്നതിയിലേക്കു പ്രയാണം നടത്തുമ്പോഴും പാരമ്പര്യ ചികിത്സയെ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ് എന്ന വസ്തുത നാം മനസ്സിലാക്കേണ്ടതാണ്. നാട്ടറിവ്, അനുഭവജ്ഞാനം, ആയൂര്‍വേദം, കഠിന പരിശ്രമം എന്നിവ സമം ചാലിച്ച്, പാരമ്പര്യചികിത്സാ രംഗത്ത് ശോഭിച്ചു നില്ക്കുന്നവരെ കണ്ടില്ലെന്ന് നടിക്കുന്നത് ഒട്ടും ഉചിതമല്ല. നിരവധി രോഗങ്ങള്‍ക്ക് മരുന്ന് […]

Be +ve

തീരുമാനങ്ങള്‍ സൃഷ്ടിക്കുന്ന നിങ്ങളുടെ ജീവിതം

നമ്മുടെ ജീവിതത്തില്‍ നാം ഇന്നു കാണുന്ന പല നേട്ടങ്ങളിലേയ്ക്കും കോട്ടങ്ങളിലേയ്ക്കും നമ്മെ നയിച്ചിട്ടുള്ളത് നമ്മള്‍ ഇന്നലെകളില്‍ എടുത്തിട്ടുള്ള തീരുമാനങ്ങളാണ്. ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ഭാവി നിര്‍ണ്ണയിക്കുന്നത്. വ്യക്തികളുടെയാണെങ്കിലും, സ്ഥാപനങ്ങളുടെയാണെങ്കിലും വിജയം നിര്‍ണയിക്കുന്നതില്‍ ചില തീരുമാനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ പ്രാധാന്യമുള്ളതാണ്. കിങ് ക്യാംപ് ഗില്ലറ്റ് 1903-ല്‍ ബോസ്റ്റണിലെ ഒരു സാധാരണ സെയില്‍സ്മാനായിരുന്ന കിങ് ക്യാംപ് ഗില്ലറ്റ് ഡിസ്‌പോസിബിള്‍ ബ്ലേഡുകള്‍ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ ആ തീരുമാനത്തെ ഉള്‍ക്കൊള്ളുവാന്‍ പലര്‍ക്കും സാധിച്ചില്ല. ബാര്‍ബര്‍മാരുടേയും മറ്റും […]

Be +ve

നമ്മുടെ സമയവും വന്നെത്തും

ആല്‍ബര്‍ട്ട് മെല്ലെ പാര്‍ക്കിലേക്ക് നടന്നു. പാര്‍ക്ക് ശൂന്യമാണ്. വൈകുന്നേരമാകണം പാര്‍ക്ക് തിരക്കിലാകുവാന്‍. കടുത്ത ചൂടില്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന മരത്തിന്റെ ചുവട്ടില്‍ അയാള്‍ ഇരുന്നു. തളര്‍ന്ന തന്റെ ശരീരം മരത്തിനോട് ചേര്‍ത്ത് വെച്ചു കാലുകള്‍ നീട്ടി അയാള്‍ ചാഞ്ഞുകിടന്നു. തീര്‍ത്തും പരാജിതനായ ഒരാളാണ് താന്‍ എന്ന തോന്നല്‍ അയാളുടെ മനസ്സിനെ ക്ഷീണിപ്പിച്ചു. അയാളുടെ തലച്ചോറിലൂടെ ജീവിതത്തിന്റെ ഫ്‌ളാഷ്ബാക്ക് ഒരു ചലച്ചിത്രം പോലെ കടന്നു പോയി. ദരിദ്രനായി ജനിച്ച് ദരിദ്രനായി മരിക്കുവാനാണ് തന്റെ വിധി എന്ന് അയാള്‍ സ്വയനിന്ദയോടെ […]

EduPlus

ദി ചാമിങ് എന്റര്‍പ്രണര്‍

കരിയറില്‍ മുന്നേറാന്‍ അക്കാഡമിക് യോഗ്യത മാത്രം മതിയാകില്ലെന്ന തിരിച്ചറിവാണ് രോഷ്‌നിയെ സംരംഭകയാക്കിയത്. ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദവുമായി, ഉദ്യോഗമോഹവുമായി മാത്രം കഴിഞ്ഞിരുന്ന രോഷ്‌നിയുടെ മനസ്സില്‍ സംരംഭകമോഹം പൊട്ടിമുളച്ചത് യാദൃശ്ചികമായാണ്. പ്രശസ്ത കമ്പനിയുടെ ഇന്റര്‍വ്യുയില്‍, തിയററ്റിക്കല്‍ നോളജോ വര്‍ക് എക്‌സ്പീയന്‍സോയില്ലെന്ന കാരണത്താല്‍ തഴയപ്പെട്ടതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനെത്തുടര്‍ന്ന് ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുമാസത്തെ ടെക്‌നോളജി കോഴ്‌സിനു ചേരുകയായിരുന്നു. പുതിയ അറിവുകളും പുത്തന്‍ ആശയങ്ങളും രോഷ്‌നിയുടെ തലച്ചോറിലേക്ക് ആവാഹിക്കപ്പെടുന്നത് അതിനുശേഷമാണ്. ടെക്‌നോളജിയിലെ പുതിയ അറിവുകള്‍ നല്‍കി, ബിരുദധാരികളെ അവരുടെ […]

Entreprenuership

നിങ്ങളില്‍ ഒരു സംരംഭകന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ?

സംരംഭകരെ കുറിച്ച് എപ്പോഴും പറയാറുള്ളത് ഇവര്‍ വ്യത്യസ്ത സ്വഭാവക്കാരാണ് എന്നാണ്. സംരംഭകത്വം തീര്‍ച്ചയായും ഒരു ഉയര്‍ന്ന ചിന്താരീതിയും സ്വഭാവവിശേഷവും മനോഭാവവുമാണ്. എന്നാല്‍ ഈ സ്വഭാവങ്ങള്‍ എല്ലാവരിലുമുള്ളതുമാണ്. പലപ്പോഴും കോളേജുകളില്‍ പ്രത്യേകിച്ച് മാനേജ്‌മെന്റ്, എഞ്ചിനീയറിംഗ് കോളേജുകളില്‍ സെമിനാറുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ അവിടെയെത്തുന്ന വിജയികളായ സംരംഭകരോട് കുട്ടികള്‍ ആരാധനയോടെ കൂടി ചോദിക്കുന്ന ഒരു പ്രധാന ചോദ്യമാണ് ‘നിങ്ങളെ ഒരു സംരംഭകന്‍ ആക്കി മാറ്റിയത് എന്ത് പ്രത്യേക സ്വഭാവമാണ്’ എന്ന്. എന്നാല്‍ അവര്‍ പറയുന്ന മറുപടി കുട്ടികള്‍ക്ക് അവിശ്വസനീയമാണ്. കാരണം, അവരാരും […]