മനഃശക്തിയും ജീവിത വിജയവും
ജീവിതത്തിലെ വേദനകള്‍, രോഗങ്ങള്‍, ബുദ്ധിമുട്ടുകള്‍ എല്ലാം നമ്മെ കൂടുതല്‍ ഉയരത്തിലേക്കും നന്മയിലേക്കും തിരിച്ചറിവിലേക്കും നയിക്കാനാണെന്ന് മനസിലാക്കി ശാന്തമായി സ്വീകരിക്കാം. അതുവഴി കൂടുതല്‍ ദൈവാനുഗ്രഹങ്ങള്‍ നേടാം. തകര്‍ച്ചകളുണ്ടാകുമ്പോള്‍ തളരാത്ത മനസുമായി പ്രവര്‍ത്തിച്ചാല്‍ വിജയം നമ്മോടൊപ്പമുണ്ടാകും. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആയോധന രംഗത്തെ അരങ്ങേറ്റ ദിവസം. അലക്‌സാണ്ടറുടെ പിതാവായ ഫിലിപ്പ് രാജാവും അമ്മയായ ഒളിംപിയ രാജ്ഞിയും മകന്റെ അരങ്ങേറ്റം കാണുവാനെത്തിയിരുന്നു. ആയോധന കലകളിലെ പ്രാവീണ്യം തെളിയിച്ചതിനു ശേഷം അരങ്ങേറ്റം കുറിക്കുന്നവര്‍ മറ്റൊരു അഗ്നിപരീക്ഷയും കൂടി നേരിടണം. ഒരു ഇരുമ്പുകോപ്പയില്‍ ജ്വലിക്കുന്ന […]










