News Desk

വിലക്കയറ്റം; തകര്‍ന്നടിഞ്ഞ് വ്യവസായം

ന്യൂഡല്‍ഹി: രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു. സാമ്പത്തിക മേഖലയ്ക്ക് ഇരുട്ടടിയായി വിലക്കയറ്റം രൂക്ഷമായി തുടരുകയും വ്യവസായമേഖല തകര്‍ന്നടിയുകയും ചെയ്യുന്നു. വിലക്കയറ്റത്തിന്റെ സൂചികയായ റീട്ടെയില്‍ നാണയപ്പെരുപ്പം നവംബറില്‍ മൂന്നുവര്‍ഷത്തെ ഉയരമായ 5.54 ശതമാനത്തിലേക്ക് കുതിച്ചുകയറി. ഒക്ടോബറില്‍ ഇത് 4.62 ശതമാനവും കഴിഞ്ഞവര്‍ഷം നവംബറില്‍ 2.33 ശതമാനവുമായിരുന്നു. റീട്ടെയില്‍ നാണയപ്പെരുപ്പം നാല് ശതമാനത്തില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഒക്‌ടോബറില്‍ ഇത് പരിധിവിട്ടുയര്‍ന്നതിനാല്‍ ഇക്കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കുകള്‍ കുറയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. അടുത്തയോഗത്തിലും പലിശ കുറയില്ലെന്ന […]

News Desk

മഹാലക്ഷ്മി സില്‍ക്‌സ് ഇനി ഏറ്റുമാനൂരിലും

കോട്ടയം: തെക്കന്‍ തിരുവിതാംകൂറില്‍ പട്ടിന്റെ വിസ്മയം സൃഷ്ടിച്ച മഹാലക്ഷ്മി സില്‍ക്‌സിന്റെ സാന്നിധ്യം ഇനി ഏറ്റുമാനൂരിലും. ഏറ്റുമാനൂര്‍ ഷോറൂം 16ന് രാവിലെ 11ന് നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. എക്‌സ്‌ക്‌ളൂസീവ് വെഡിംഗ് സെക്ഷന്റെ ഉദ്ഘാടനം ചലച്ചിത്രതാരം സംയുക്തമേനോന്‍ നിര്‍വഹിക്കും. വളരുന്ന നഗരമെന്ന നിലയില്‍ ഏറ്റുമാനൂരിലെ പുതിയ സംരഭത്തില്‍ വലിയ പ്രതീക്ഷയാണെന്ന് ഉടമ ടി.കെ. വിനോദ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 15,000ലേറെ നെയ്ത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള മികച്ച പട്ടുസാരികളാണ് പ്രധാന പ്രത്യേകത. മന്ത്രകോടി സാരികളുടെ മനം കവരുന്ന ശ്രേണിയുണ്ട്. പട്ടുസാരികളടങ്ങുന്ന വെഡിംഗ് […]

News Desk

ടെലികോം കമ്പനികള്‍ക്ക് ആശ്വാസം; സ്പെക്ട്രം കുടിശ്ശിക അടയ്ക്കുന്നതിന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം

ന്യൂഡല്‍ഹി: കടക്കെണിയിലായ ടെലികോം കമ്പനികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്പെക്ട്രം തുക അടയക്ക്കുന്നതിന് രണ്ട് വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2020-21, 2021-22 വര്‍ഷത്തേക്കുള്ള പേയ്മെന്റുകള്‍ക്കാണ് മൊറട്ടോറിയം അനുവദിച്ചിരിക്കുന്നത്. ഇതുവഴി ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയ്ക്ക് 42,000 കോടി രൂപയുടെ ആശ്വാസം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയാണ് ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്. രണ്ട് വര്‍ഷത്തിനിടയില്‍ സ്പെക്ട്രം തുടകയില്‍ വര്‍ദ്ധനവുണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. […]

News Desk

ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം

അബുദാബി: പ്രമുഖ വിദേശ ധനവിനിമയ സ്ഥാപനമായ ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന് ബ്രാന്‍ഡ് ഓഫ് ദ ഇയര്‍ പുരസ്‌കാരം. ഏറ്റവും മികച്ച ധന വിനിമയ വ്യവസായ സ്ഥാപനം എന്ന നിലയിലാണ് അവാര്‍ഡ് ലഭിച്ചത്. ലണ്ടനിലെ കെന്‍സിംഗ്ടണ്‍ പാലസിലെ ദി സ്റ്റേറ്റ് അപ്പാര്‍ട്ടുമെന്റില്‍ നടന്ന 2019 ലെ ലോക ബ്രാന്‍ഡിംഗ് അവാര്‍ഡിലാണ് ലുലു എക്സ്ചേഞ്ചിന് ധനകാര്യ വിഭാഗത്തില്‍ ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചത്. യുഎഇയില്‍ മാത്രം 75 ലധികം ശാഖകളുള്ള ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ചിന് ആഗോളതലത്തില്‍ 180 […]

News Desk

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി കുറയുമെന്ന് അന്തരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) യുടെ മുന്നറിയിപ്പ്. ഏപ്രിലില്‍ 7.3 ശതമാനം വളര്‍ച്ചയാണ് ഐഎംഎഫ് പ്രവചിച്ചിരുന്നത്. ആഗോള വിപണിയിലും കടുത്ത മാന്ദ്യം ഉണ്ടാകുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക വളര്‍ച്ച മൂന്ന് ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യന്‍ ധനകാര്യ നയ സമിതിയുടെ പ്രവചനവുമായി പൊരുത്തപ്പെടുന്നതാണ് ഐഎംഎഫിന്റെ 2019-20 വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് പ്രവചനം. വര്‍ദ്ധിച്ചുവരുന്ന വ്യാപാര തടസ്സങ്ങള്‍, ഭൗമരാഷ്ട്രീയത്തെ […]

Events

സംരംഭകരെ കോര്‍ത്തിണക്കി ബൂം 2019

തിരുവനന്തപുരം: സക്‌സ് കേരള മാഗസിനും കര്‍മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ബൂം 2019- ബിസിനസ് കോണ്‍ക്ലേവ് തുറമുഖ വകുപ്പ് മന്തി രാമചന്ദന്‍ കടന്നപ്പള്ളി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യ്തു. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സക്‌സസ് കേരള രക്ഷാധികാരി ഡോ.എം.ആര്‍ തമ്പാന്‍,കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, മുന്‍ മന്ത്രി വി.സുരേന്ദ്രന്‍ പിള്ള, മുന്‍ മേയര്‍ അഡ്വ.കെ ചന്ദ്രിക, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ്, ചലച്ചിത്ര നടിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ സോണിയ മല്‍ഹാര്‍, താജ് ബഷീര്‍, […]

News Desk

മുദ്രാ വായ്പ: 10 ലക്ഷം കോടി നല്‍കിയെന്ന അവകാശവാദവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്ക് മൂലധനം ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ ഈവര്‍ഷം നവംബര്‍ ഒന്നുപ്രകാരം 10.24 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ പറഞ്ഞു. 20.84 കോടിപ്പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, മുദ്രാ വായ്പയില്‍ കിട്ടാക്കടം വര്‍ദ്ധിക്കുകയാണെന്ന് കഴിഞ്ഞദിവസം കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. 2018-19ല്‍ 2.86 ശതമാനമായാണ് മുദ്രാ വായ്പകളിലെ കിട്ടാക്കടം ഉയര്‍ന്നത്. 2017-18ല്‍ ഇത് 2.52 ശതമാനമായിരുന്നു. തിരിച്ചടവില്‍ […]

News Desk

മാരുതി ഉത്പാദനം ഉയര്‍ത്തി

ന്യൂഡല്‍ഹി: ഒമ്പതു മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാണ കമ്പനിയായ മാരുതി സുസുക്കി ഉത്പാദനം ഉയര്‍ത്തി. നവംബറില്‍ 4.33 ശതമാനമാണ് ഉത്പാദന വര്‍ദ്ധന. വില്പനമാന്ദ്യം മൂലമാണ് മാരുതിക്ക് നേരത്തേ തുടര്‍ച്ചയായി ഉത്പാദനം കുറയ്‌ക്കേണ്ടി വന്നത്. നവംബറില്‍ 1.41 ലക്ഷം യൂണിറ്റുകളാണ് മാരുതി ഉത്പാദിപ്പിച്ചത്. 2018 നവംബറില്‍ 1.35 ലക്ഷം യൂണിറ്റുകളായിരുന്നു ഉത്പാദനം. കഴിഞ്ഞമാസം പാസഞ്ചര്‍ വാഹന ഉത്പാദനം 1.34 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 3.67 ശതമാനം വര്‍ദ്ധിച്ച് 1.39 ലക്ഷമായി. അതേസമയം, മിനി/കോംപാക്ട് […]

News Desk

മലബാര്‍ ഗോള്‍ഡില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരം

കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് സ്വര്‍ണവില കുറഞ്ഞുനില്‍ക്കുന്നതിന്റെ നേട്ടം കൊയ്യാന്‍ സുവാര്‍ണാവസരമൊരുക്കി മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. സ്വര്‍ണവിലയുടെ പത്തു ശതമാനം മുന്‍കൂര്‍ നല്‍കി മലബാര്‍ ഗോള്‍ഡില്‍ ബുക്ക് ചെയ്യാം. ഉപഭോക്താവിന് ബുക്ക് ചെയ്ത ദിവസത്തെ വിലയോ, സ്വര്‍ണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് സ്വര്‍ണം ലഭിക്കുമെന്നതാണ് നേട്ടം. നിലവില്‍ സ്വര്‍ണവില താഴ്ന്നു നില്‍ക്കുന്നതിനാലും ഭാവിയില്‍ വില വര്‍ദ്ധിക്കാനാണ് സാദ്ധ്യത എന്നതിനാലും ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്യാനുള്ള മികച്ച അവസരമാണ് മലബാര്‍ ഗോള്‍ഡ് […]

News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം തവണയാണ് എസ്.ബി.ഐ, നിരക്ക് കുറയ്ക്കുന്നത്. ഒരുവര്‍ഷ കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആര്‍ ആണ് എസ്.ബി.ഐ കുറച്ചത്. മറ്റ് കാലാവധിയുള്ള വായ്പകളുടെ എം.സി.എല്‍.ആറിലും നിക്ഷേപങ്ങളുടെ പലിശയിലും മാറ്റമില്ല. എട്ട് ശതമാനത്തില്‍ നിന്ന് 7.90 ശതമാനമായി ഒരുവര്‍ഷ വായ്പയുടെ പലിശ കുറഞ്ഞു. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും. ഇതോടെ, ഈവര്‍ഷം ഒരുവര്‍ഷ […]