Health Lumiere

ആരോഗ്യത്തിന്റെ കാവലാളാകാന്‍ ലൂമിയര്‍…

ആരോഗ്യമാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം. നല്ല ഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങള്‍ ലഭിക്കുന്നതിനു ഭക്ഷണത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇന്ന് നമ്മുടെ വിപണിയില്‍ ലഭ്യമാകുന്ന പച്ചക്കറി-പഴവര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യദായകമാണെന്ന് അവകാശപ്പെടാന്‍ സാധിക്കുകയില്ല. പലപ്പോഴും മാര്‍ക്കറ്റില്‍ നിന്നു ലഭ്യമാകുന്നവ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളാകാം. അതു നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ജൈവ പച്ചക്കറികള്‍ എന്ന ആശയം നാം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എത്രത്തോളം അതു നടപ്പില്‍ വന്നുവെന്ന് ചോദിച്ചാല്‍ […]

Health

ആരോഗ്യം പ്രകൃതിയിലൂടെ

ഭാരതീയ സംസ്‌കാരത്തോളം പഴക്കമുള്ള ഒരു ചികിത്സാ സമ്പ്രദായമാണ് ആയൂര്‍വേദം. വൈവിധ്യമാര്‍ന്ന സസ്യജാലങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ പ്രകൃതി. ഇത്തരം ജൈവസമ്പത്ത് ഉപയോഗിച്ച് ആയൂര്‍വേദ വിധിപ്രകാരം ചിട്ടകളോടുകൂടിയ തയ്യാറാക്കുന്ന മരുന്നുകള്‍ ആരോഗ്യ സൗന്ദര്യസംരക്ഷണത്തിനും രോഗനിവാരണത്തിനും വളരെ ഫലപ്രദമാണ.് നാം നിസ്സാരമായി കാണുന്ന ചെറുതും വലുതുമായ നിരവധി സസ്യങ്ങള്‍ കൊണ്ടുള്ള പ്രയോജനം നമ്മുടെ ചിന്തകള്‍ക്കു പോലും അതീതമാണ്. ഉദാഹരണമായി ചൊറിച്ചിലുണ്ടാക്കുന്ന നായ്ക്കുരണ, രൂക്ഷഗന്ധമുള്ള അശ്വഗന്ധ. ഇവയ്‌ക്കെല്ലാം ആയൂര്‍വേദത്തില്‍ നിരവധി ഔഷധഗുണങ്ങളുണ്ട്. പ്രാചീന കാലത്ത് ഇത്തരം സസ്യസമ്പത്തുകളെ പരിപാലിച്ചിരുന്ന മനുഷ്യന്‍ ഇന്ന് […]

Health

കരുതലും ആശ്വാസവുമായി ഒരു യുവ ഡോക്ടര്‍

ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ മരുന്നു കഴിക്കുന്നവരായി നമ്മള്‍ മലയാളികള്‍ മാറിയിരിക്കുന്നു. ഈ സാഹചര്യം, ഒരു പരിധിവരെ നമ്മുടെ മാറുന്ന ജീവിതശൈലിയുടെ ഭാഗം തന്നെയാണെന്ന് പറയാം. രോഗങ്ങള്‍ ഭേദമാകാതെ വരുമ്പോള്‍, ആശ്വാസത്തിനായി പല ചികിത്സകളും പരീക്ഷിയ്ക്കും. ചിലത് വിജയിക്കും. എന്നാല്‍ ചിലതോ ഉദ്ദേശിച്ച ഫലം കിട്ടുകയുമില്ല. ഇത്തരം സംഭവങ്ങള്‍ നമ്മുടെ ആരോഗ്യ മേഖലയില്‍ ഒറ്റപ്പെട്ടതല്ല. ഈ സ്ഥിരം ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചികിത്സാരീതി തന്റെ കര്‍മപാന്ഥാവില്‍ ആവിഷ്‌കരിച്ചു വിജയിച്ച വ്യക്തിയാണ് ഹോമിയോ ഡോക്ടറായ റസീന സലാം […]

Special Story

പ്രകൃതിയെ സ്‌നേഹിച്ചും പരിപാലിച്ചും വികസനമാവാം: GTCSന്റെ ഉറപ്പ്

ഹരിത കെട്ടിടം, ഗ്രീന്‍ ബില്‍ഡിങ്, ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ നിര്‍മാണ മേഖലയില്‍ ഇപ്പോള്‍ സുപരിചിതമായി കേള്‍ക്കുന്നവയാണ്. ഒരു കെട്ടിടം നിര്‍മിക്കുമ്പോള്‍ നാം എന്തൊക്കെയാണ് ശ്രദ്ധിക്കുക? നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടാണ് നാം കെട്ടിടം പടുത്തുയര്‍ത്താറുള്ളത്. പലപ്പോഴും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും നാം കണ്ടില്ലെന്നു നടിക്കുന്നു. ആഡംബരത്തിന്റെ പ്രതീകങ്ങളാണ് പല കെട്ടിട സമുച്ചയങ്ങളും. ഇങ്ങനെയുള്ള നിര്‍മിതികളുടെ അനന്തരഫലങ്ങള്‍ നമ്മെ എങ്ങനെ ബാധിക്കുമെന്നു പോലും പലപ്പോഴും മനുഷ്യര്‍ ചിന്തിക്കാറില്ല. മനുഷ്യനും പ്രകൃതിയ്ക്കും ഇണങ്ങിയ രീതിയിലല്ല നിര്‍മ്മാണമെങ്കില്‍ അത് നമ്മളെ […]

Health

സേവനവും പ്രൊഫഷനും കൂട്ടിച്ചേര്‍ത്ത് യുവസംരംഭകന്‍

സേവന മനോഭാവത്തോടൊപ്പം തന്നെ സംരംഭ സാധ്യതയുടെ പുത്തന്‍ വാതായനം കൂടി നമുക്ക് മുന്നില്‍ തുറന്നു തരികയാണ് Koncriva Group Pvt Ltd എന്ന സ്ഥാപനം. ആരോഗ്യ മേഖലയില്‍ ഉയര്‍ന്ന ഗുണമേന്മയുള്ള ഹെല്‍ത്ത് കെയര്‍ പ്രോഡക്ടുകളുടെ മാനുഫാക്ചറിങും ഇംപോര്‍ട്ടിങുമാണ് ഇവര്‍ ഊന്നല്‍ നല്‍കിയിരിക്കുന്ന മേഖല. 2008 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സംരംഭം 2015ഓടു കൂടിയാണ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയത്. കൊല്ലം സ്വദേശിയായ കെ എസ് ഹരിയാണ് ഈ സ്ഥാപനത്തിന്റെ സാരഥി. യാദൃശ്ചികമായാണ് ഹരി ഈ […]

Health

ജീവാമൃതമായി ‘ഫോര്‍ സിക്‌സ് പവര്‍’

”നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്”. എന്നാല്‍ ഇപ്പോഴത്തെ മനുഷ്യന്റെ അവസ്ഥയോ? നമ്മുടെ ആരോഗ്യം ആരുടെ കൈകളില്‍ സുരക്ഷിതമാണെന്ന് നമുക്ക് പോലും വിശ്വസിച്ചു പറയാന്‍ കഴിയുന്നില്ല. ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ പൗരാണിക കാലം മുതല്‍ തനതായ രീതി പിന്തുടരുന്നവരാണ് നമ്മള്‍ ഭാരതീയര്‍. ആയുര്‍വേദം പോലുള്ള മികച്ച ചികിത്സ സമ്പ്രദായങ്ങളോടൊപ്പം നാട്ടുമരുന്നുകളും പ്രകൃതിദത്തമായ ഔഷധ സസ്യങ്ങളും ഒറ്റമൂലികളുമൊക്കെയായിരുന്നു ഒരുകാലത്ത് നമ്മുടെ ആരോഗ്യത്തെ പരിപാലിച്ചു പോന്നിരുന്നത്. പിന്നീട് ശാസ്ത്രത്തിന്റെ വളര്‍ച്ച നമ്മെ അലോപ്പതിയുടെ പാതയിലേക്ക് നയിച്ചു. എന്നിരുന്നാലും […]

Special Story

‘ഓട്ടോ സെല്‍ഫ് സര്‍വീസ് ലോണ്‍ട്രി’; വിജയഗാഥ രചിച്ച് യുവ സംരംഭകന്‍

നവീനമായ നിരവധി സംരംഭക സാധ്യതകളാണ് പുത്തന്‍തലമുറ പ്രാവര്‍ത്തികമാക്കുന്നത്. കാലാകാലങ്ങളായി ആവര്‍ത്തിച്ചുവരുന്ന ബിസിനസ് മേഖലകളില്‍ അവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനൊപ്പം തന്നെ മറ്റു മേഖലകളില്‍ ടെക്‌നോളജിയെയും ആശയങ്ങളെയും ഒരുപോലെ സംയോജിപ്പിച്ച് പുതു സംരംഭങ്ങള്‍ ആവിഷ്‌കരിക്കുകയും, അതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. അത്തരത്തില്‍ സ്വന്തമായി ഒരു ഇന്നവേറ്റീവ് പ്രോജക്ട് ആരംഭിച്ചു വിജയിച്ച യുവ സംരംഭകനാണ് തിരുവനന്തപുരം സ്വദേശിയായ രാഹുല്‍ മോഹന്‍ലാല്‍. കേരളത്തില്‍ അധികം കേട്ടുകേള്‍വിയില്ലാത്ത Coin Laundromat സമ്പ്രദായം തനതായ ശൈലിയില്‍ ആവിഷ്‌കരിക്കുകയും സാഹചര്യങ്ങളോട് പൊരുതി അതിനെ […]

News Desk

സുധീര്‍ ബാബുവിന്റെ ‘മഴ നനഞ്ഞ ബുദ്ധന്‍’ പ്രകാശനം ചെയ്തു

കൊച്ചി: പ്രമുഖ ബിസിനസ് കണ്‍സള്‍ട്ടന്റും എഴുത്തുകാരനും കവിയുമായ സുധീര്‍ ബാബുവിന്റെ ലേഖന സമാഹാരം ‘മഴ നനഞ്ഞ ബുദ്ധന്‍’ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവും എം.പിയുമായ ഡോ. ശശി തരൂര്‍ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. കവി നാലപ്പാടം പത്മനാഭന്‍ പുസ്തകം സ്വീകരിച്ചു. സുധീര്‍ ബാബുവിന്റെ നാലാമത്തെ പുസ്തകമാണ് ‘മഴ നനഞ്ഞ ബുദ്ധന്‍’. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് പ്രസാധകര്‍. എന്‍ ബി എസ് സ്റ്റാളുകളില്‍ പുസ്തകം ലഭ്യമാകും.

News Desk Special Story

സ്വപ്‌ന ഭവനം; സ്വസ്ഥ ജീവിതം

സ്വപ്‌ന തുല്യമായൊരു വീട് ഏതൊരു മനുഷ്യന്റെയും ആഗ്രഹമെന്നതിലുപരി അടിസ്ഥാന ആവശ്യം കൂടിയാണ്. മനുഷ്യന്‍ സാമൂഹിക ജീവിതം ആരംഭിച്ചതു മുതല്‍ ഈ ആശയവും അവനോടൊപ്പമുണ്ട്. സ്വന്തം വീട്ടില്‍ സമാധാനത്തോടും സ്വസ്ഥതയോടുമുള്ള ജീവിതം ആഗ്രഹിക്കാത്തവര്‍ വിരളം തന്നെയല്ലേ? എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് എന്തെന്നാല്‍ ജീവിതത്തില്‍ കരുതി വച്ചിരിക്കുന്ന സമ്പാദ്യവും ലോണുമെടുത്തു വീടുവയ്ക്കാന്‍ ആരംഭിക്കുന്നു; എന്നാല്‍, വീട് പൂര്‍ത്തിയാകുമ്പോള്‍ ബഡ്ജറ്റിട്ടതിന്റെ ഇരട്ടിയിലധികം തുകയാണ് ചിലവാകുന്നത്. സ്വപ്‌നം സാക്ഷാത്കരിച്ചു കിട്ടുമ്പോള്‍ പലരും കടക്കെണിയില്‍ കുരുങ്ങിയിട്ടുണ്ടാകും എന്നതാണ് സത്യം. ഫലമോ, നമ്മുടെ സ്വപ്‌ന ഭവനത്തില്‍ […]

Career

ഉയരാം ആകാശത്തോളം

സ്വപ്‌നതുല്യമായൊരു ജോലി, നല്ല ശമ്പളം ഇതൊക്കെ ആഗ്രഹിക്കാത്തവര്‍ വളരെ ചുരുക്കമാണ്. വൈറ്റ് കോളര്‍ ജോലിയോട് ഏറെ പ്രിയമുള്ളവരാണ് മലയാളികള്‍. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അടുത്ത പടി പെട്ടെന്ന് ജോലി സാധ്യതയുള്ള പ്രൊഫഷണല്‍ കോഴ്‌സുകള്‍ തേടി പോകുക എന്നതാണ്. അങ്ങനെ ചിന്തിക്കുന്ന യുവതലമുറയ്ക്ക് മുന്നില്‍ അനന്തമായ തൊഴിലവസരങ്ങളൊരുക്കി, ആകാശത്തേക്കുയരുവാന്‍ വഴിയൊരുക്കുന്നതാണ് ഏവിയേഷന്‍ മേഖല. എയര്‍ലൈന്‍ മേഖലയുമായി ജനങ്ങള്‍ ദൈനംദിനം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണ് നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. മുന്‍കാലങ്ങളില്‍ വിദേശ ജോലിക്ക് പോകുന്നവരോ, വി.ഐ.പിമാരോ […]