‘പാലിയം’ സാന്ത്വന പരിചരണ കേന്ദ്രത്തിന് സഹായവുമായി മിലാപ്
തിരുവനന്തപുരം: സൗജന്യ പാലിയേറ്റീവ് കെയര്‍ സേവനം നല്‍കുന്ന ‘പാലിയം’ സാന്ത്വന പരിചരണ കേന്ദ്രത്തിന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് സമാഹരിച്ചത് 6.5 ലക്ഷം രൂപ. മലയാളിയായ ഡോക്ടര്‍ രാജഗോപാല്‍ തുടക്കം കുറിച്ച സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ഓണ്‍ലൈന്‍ മുഖേനെ സഹായ ഹസ്തവുമായി എത്തിയത് നിരവധിപ്പേരാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപിന്റെ ധനസമാഹരണം പാലിയത്തിന്റെ രോഗികള്‍ക്ക് ഏറെ സഹായകരമാകും . ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി കിടപ്പുരോഗികള്‍ക്ക് ആശ്വാസമായി മാറിയ പരിചരണ കേന്ദ്രമാണ് […]









