News Desk

കോവിഡ് 19; കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ ഔഷധത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പരീക്ഷണ അനുമതി

കേരളത്തിലെ പ്രശസ്ത ആയുര്‍വേദ സ്ഥാപനമായ പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വികസിപ്പിച്ച സിഞ്ചിവീര്‍ H (Zingivir H) എന്ന ആയുര്‍വേദ ഔഷധത്തിനു CTRI പരീക്ഷണ അനുമതി. പകര്‍ച്ചപ്പനികള്‍, വൈറല്‍ ഫീവര്‍, അക്യൂട്ട് വൈറല്‍, Bronchitis ഇവകള്‍ക്ക് വളരെ ഫലപ്രദമായ ഔഷധം റെസ്പിറേറ്ററി സിന്‍സി ഷിയല്‍ (Respiratory Syncytial) വൈറസ് , ഇന്‍ഷുറന്‍സ് വൈറസ് എന്നിവയ്ക്ക് ഫലപ്രദമാണെന്ന് ഇതുസംബന്ധമായി നടത്തിയ ശാസ്ത്രീയ വിശകലനങ്ങള്‍ തെളിയിക്കുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ‘ഇന്‍ വിട്രോ’ പരീക്ഷണങ്ങളില്‍ ഈ […]

Success Story

വിജയത്തിനായൊരു മാസ്മരിക മന്ത്രം

ഇച്ഛാശക്തിയും ഏകാഗ്രതയും പ്രയത്‌നിക്കാനുള്ള മനസുമുണ്ടായാല്‍ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും ലക്ഷ്യം പ്രാപ്തമാക്കുന്നതിനും ഏതൊരു വ്യക്തിയ്ക്കും സാധ്യമാകുന്നു. എന്നാല്‍ സാധാരണ കണ്ടുവരുന്നത് പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളും ജീവിതത്തിലോ തൊഴില്‍ മേഖലയിലോ ഉണ്ടാകുമ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരെപോലെ, ‘വിധി’ എന്ന വാചകത്തെ പഴിപറഞ്ഞു തളര്‍ന്നു പോകുന്നവരെയാണ.്് പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ബുദ്ധിയും മനസ്സും ഉണര്‍ന്നു പ്രവര്‍ത്തിക്കാറില്ല. തദവസരത്തില്‍, ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍, കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചാല്‍, മനസ്സിനെ ഉണര്‍ത്തി, ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാനും പാളിച്ചകള്‍ തിരിച്ചറിഞ്ഞു അതു തിരുത്തി മുന്നോട്ടുപോകുവാനും കഴിയും. ജീവിതത്തിലും […]

covid 19 help News Desk

കേരളാ പൊലീസിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഏരീസ് ഗ്രൂപ്പ്

പോലീസ് സേനാംഗങ്ങള്‍ക്ക് ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്‌കുകള്‍ വിതരണം ചെയ്തു. കെ എ പി ഒന്ന് ബറ്റാലിയന്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി കേരളാ പോലീസ് അസോസിയേഷന്‍ സെക്രട്ടറിയാണ് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ വിവരം ഫേസ് ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്ക് വച്ചത്. ലോകമെങ്ങും കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതിന്റെ തേരോട്ടത്തിന് തടയിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പംതന്നെ നിന്ന് രാപ്പകല്‍ ജോലി ചെയ്യുന്ന വിഭാഗമാണ് കേരളാ പോലീസ്. ഈ സാഹചര്യത്തിലാണ് ആരോഗ്യ […]

News Desk

ലോക്ക് ഡൗണ്‍; സഹായവുമായി രാജകുമാരി ഗ്രൂപ്പ്

പാരിപ്പള്ളി മുതല്‍ കഴക്കൂട്ടം വരെയും തട്ടത്തുമല മുതല്‍ പോത്തന്‍കോട് വരെയും ഉള്ള ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ രംഗത്തെപ്രവര്‍ത്തകര്‍, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മാസ്‌ക്ക്, സാനിറ്റേഴ്‌സര്‍, ഗ്ലൗസ് തുടങ്ങിയ ആവശ്യ സാധനങ്ങള്‍ ലോക്ക് ഡൗണ്‍ ഒന്നാം ദിവസം മുതല്‍ രാജകുമാരി ഗ്രൂപ്പ് ഡയറക്ടേഴ്‌സ് നല്കി വരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച കമ്മൂണിറ്റി കിച്ചനിലേക്കും ആവശ്യമുളള ഭക്ഷ്യ സാധനങ്ങള്‍ രാജകുമാരി ഗ്രൂപ്പ് എത്തിച്ച് […]

Entreprenuership

യോഗീശ്വര ഫണ്ടിംഗ് സിസ്റ്റം

സക്‌സസ് കേരളയുടെ മുന്‍ ലക്കങ്ങളില്‍ ഗൗതം യോഗീശ്വറിന്റെ നവീന ആശയങ്ങളായ യോഗീശ്വര ഫാമിങ് സിസ്റ്റം, യോഗീശ്വര വാട്ടര്‍ മാനേജ്മന്റ് സിസ്റ്റം എന്നിവ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ ഫണ്ടിംഗ് സമ്പ്രദായത്തിന്റെ പുതിയൊരു ആശയമാണ് ഗൗതം യോഗീശ്വര്‍ വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നത്. ആശയത്തിലേക്ക് പോകുന്നതിനു മുന്‍പ് പുതിയ വായനക്കാര്‍ക്കായി ഗൗതം യോഗീശ്വറിനെ പരിചയപ്പെടുത്താം. കേരളത്തിന്റെ സംരംഭക ലോകത്ത് സുപരിചിതനായ അദ്ദേഹം വ്യവസായ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി ജോലി ചെയ്യുന്നു. അതോടൊപ്പം തന്നെ പുതിയ സംരംഭ ആശയങ്ങളിലൂടെയും പരിശീലന പരിപാടികളിലൂടെയും, ലേഖനങ്ങളിലൂടെയുമൊക്കെ സംരംഭകര്‍ക്ക് […]

News Desk

കോവിഡ്-19: കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍

തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സംഭാവന ഉള്‍പ്പെടെയുള്ള സഹായ പാക്കേജ് പ്രഖ്യാപിച്ചത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍, വയനാട് എന്നിവിടങ്ങളിലുള്ള ആസ്റ്ററിന്റെ ആശുപത്രികളില്‍ സര്‍ക്കാര്‍ അധികാരികള്‍ നിര്‍ദ്ദേശിച്ചയക്കുന്ന രോഗികളെ പരിചരിക്കുന്നതിനായി 750 കിടക്കകള്‍ സമര്‍പ്പിക്കും. ആസ്റ്ററിന്റെ […]

News Desk

വീട്ടിലെ കാഴ്ചകളുമായി ഭാരത് ഭവന്‍

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരിലേക്ക് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ യൂട്യൂബ് ചാനലും കരുതല്‍ വീടുമായി എത്തുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഏപ്രില്‍ 2 ന് രാവിലെ 11.30 ന് ഭാരത് ഭവന്‍ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ 4 വര്‍ഷങ്ങളായി അന്തര്‍ദ്ദേശീയ, ദേശീയ സംസ്ഥാന തലങ്ങളില്‍ നടത്തപ്പെട്ട ശ്രദ്ധേയങ്ങളായ സാംസ്‌കാരികോത്സവങ്ങളുടെ ദൃശ്യങ്ങള്‍ ഇനി ഈ യൂട്യൂബ് ചാനല്‍ വഴി കാണാം. കലാ- […]