EduPlus News Desk

കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജില്‍ ആട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ചു

കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളേജ് IIC &EDC സെല്‍ രൂപകല്‍പ്പന ചെയ്ത് പ്രവര്‍ത്തന സജ്ജമാക്കിയ ആട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ കേരള യൂണിവേഴ്‌സിറ്റിക്ക് കൈമാറി. വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. അജയകുമാര്‍ പി.പി, രജിസ്ട്രാര്‍ ഡോ. സി.ആര്‍. പ്രസാദ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിഷാരത്ത് ബീവി, യു.ജി.ഡീന്‍ സൈന എ. ആര്‍, പി.ടി.എ വൈസ് പ്രസിഡന്റ് എം.ബി.രഘുനാഥന്‍ എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ […]

Special Story Success Story

പുതിയ എഴുത്തുകാര്‍ക്ക് സാന്ത്വനമായി കര്‍മശക്തി ബുക്‌സ്

പ്രസാധക ഭീമന്മാരുടെ ചൂഷണത്തോടും അവഗണനയോടും ഇനി ‘ഗുഡ്‌ബൈ’ പറയാം. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി കര്‍മശക്തി ബുക്‌സ് പുസ്തക പ്രസാധന രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമാകുന്നു. പുതിയ എഴുത്തുകാരുടെ മികവുറ്റ രചനകള്‍ക്കു ‘ഇടം’ ലഭിക്കുന്നില്ലെന്ന വ്യാപകമായ ആക്ഷേപമാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി കര്‍മശക്തി സാഹിത്യവേദിയ്ക്കും രൂപം കൊടുത്തിട്ടുണ്ട്. കവിയരങ്ങുകളും സാഹിത്യചര്‍ച്ചകളും ശില്പശാലകളും സാഹിത്യവേദിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു. പുസ്തക പ്രസിദ്ധീകരണത്തിനു പുറമെ, പുസ്തക പ്രകാശനത്തിനു വേദികളും പുസ്തകങ്ങളുടെ വിതരണത്തിനായി ബുക്ക് ഫെയറുകളും കര്‍മശക്തി ബുക്‌സ് ഒരുക്കുന്നു. സാഹിത്യപുസ്തകങ്ങള്‍ക്കു […]

Entertainment

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനു അപേക്ഷകള്‍ ക്ഷണിച്ചു

2019-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ 2020 ജൂണ്‍ 20 വൈകുന്നേരം 5 മണിയ്ക്ക് മുന്‍പായി ചലച്ചിത്ര അക്കാദമി ഓഫീസില്‍ ലഭിച്ചിരിക്കണം. 2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയ പരിപാടികളും ഈ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. പരിപാടികള്‍ ഡി.വി.ഡി/ബ്ലൂ-റേ/ഹാര്‍ഡ്ഡിസ്‌ക്ക്/പെന്‍ഡ്രൈവ് എന്നിവയില്‍ സമര്‍പ്പിക്കേണ്ടതാണ്. […]

Entertainment

‘പെയ്‌തൊഴിയും നേരം’ ശ്രദ്ധേയമാകുന്നു

കൊറോണ കാലത്തെ ലോക്ക് ഡൗണ്‍ പ്രവാസ ജീവതത്തെ പ്രമേയമാക്കി കുവൈറ്റിലെ സൗഹൃദ കൂട്ടായ്മയില്‍ നിര്‍മിച്ച ‘പെയ്‌തൊഴിയും നേരം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. La Lumiere Cine Hub ന്റെ ബാനറില്‍ രൂപം കൊണ്ട ‘പെയ്‌തൊഴിയും നേരം’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിച്ചിട്ടുള്ളത് എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ വിഭീഷ് തിക്കോടിയാണ്. പ്രമുഖ ചലച്ചിത്ര നടന്‍ അജു വര്‍ഗ്ഗീസിനോടൊപ്പം മീഡില്‍ ഈസ്റ്റിലെ പ്രവാസി സാമൂഹ്യ- സാംസ്‌കാരിക- സാഹിത്യ- കലാ രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളായ എന്‍.അജിത് […]