Success Story

പിഞ്ചോമനകള്‍ക്ക് അരുമയായി സുമിക്‌സ്‌

മാതൃത്വം ഏറ്റവും മഹനീയവും ആസ്വാദ്യകരവുമായ ഒരു അവസ്ഥയാണ്. പത്ത് മാസം വയറ്റില്‍ ചുമന്ന്, ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാണ് ഓരോ മാതാവും കുഞ്ഞിനു ജന്മം നല്കുന്നത്. അന്നു മുതല്‍, മറ്റ് ഉത്തരവാദിത്വങ്ങളെക്കാള്‍ ആ മാതാവിന് ഏറ്റവും വലുത് കുഞ്ഞിനോടുള്ള ഉത്തരവാദിത്വം തന്നെയാണ്. കുഞ്ഞുങ്ങള്‍ വളര്‍ച്ചയുടെ ഓരോ ഘട്ടം പിന്നിടുന്നതും നാം കൗതുകത്തോടെയും ആഹ്ലാദത്തോടെയുമാണ് നാം വീക്ഷിക്കുന്നത്. കുഞ്ഞുങ്ങളെ സംബന്ധിച്ച ഓരോ കാര്യത്തിനും നാം വലിയ കരുതലാണ് നല്കുക. അതിനാല്‍ത്തന്നെ, കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളെ കുറിച്ചും വലിയ ആശങ്കയാണ് […]

Special Story

‘ചൈത്രരഥ’ത്തിലൂടെ ഒരു യാത്ര

ജൈവവൈവിധ്യങ്ങളുടെ കലവറയാണ് പ്രകൃതി. ശുദ്ധവായുവും ജലസ്രോതസുകളും ഹരിതാഭയും വ്യത്യസ്ഥങ്ങളായ ആവാസവ്യവസ്ഥകളും കൊണ്ടു സമ്പുഷ്ടമായ പ്രകൃതി… പ്രകൃതിയുടെ ശീതളതയും ഹരിതാഭയും ആവാഹിച്ചു കാഴ്ചക്കാര്‍ക്കു സുഖദമായൊരനുഭൂതി ഒരുക്കുകയാണ് പാലക്കാട് പട്ടഞ്ചേരി സ്വദേശി ഡോ. പ്രലോഭ് കുമാര്‍ തന്റെ ‘ചൈത്രരഥം’ എന്ന ഫാമിലൂടെ… കൗതുകമൂറുന്ന കാഴ്ചകള്‍ക്കൊപ്പം ഏതൊരു വ്യക്തിക്കും ഒരു നവ്യാനുഭവം കൂടിയാണ് പ്രലോഭ് കുമാറിന്റെ ‘ചൈത്രരഥം’. മനോഹരമായ തോട്ടം, ജൈവ പഴവര്‍ഗ്ഗങ്ങളും പച്ചക്കറി- കൃഷികള്‍ക്കുമൊപ്പം വളര്‍ത്തു മൃഗങ്ങളുടെയും പക്ഷികളുടെയും അലങ്കാര മത്സ്യങ്ങളുടെയുമൊക്കെ അനവദ്യ ശേഖരമാണ് ഇവിടം. അഞ്ചര ഏക്കറോളം നീണ്ടു […]

Tech

സംരംഭങ്ങള്‍ക്ക് ടെക്‌നിക്കല്‍ സപ്പോര്‍ട്ടുമായി F2F

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ച എല്ലാ മേഖലകളിലും അനന്തമായ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബിസിനസ് ലോകം മുന്നോട്ടു കുതിക്കുകയാണ്. ചെറുകിട സംരംഭങ്ങള്‍ എന്നോ മള്‍ട്ടി നാഷണല്‍ സംരംഭങ്ങള്‍ എന്നോ വേര്‍തിരിവില്ലാതെ ആധുനിക ലോകത്തെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അവിഭാജ്യ ഘടകമാണ് ടെക്‌നിക്കല്‍ സപ്പോര്‍ട്ട്… ഒരു ബിസിനസിന്റെ വളര്‍ച്ചയ്ക്കും സുഗമമായ നടത്തിപ്പിനും സാങ്കേതികവിദ്യയുടെ പിന്തുണ അനിവാര്യമാണ്. ഇത്തരത്തില്‍ തങ്ങളെ സമീപിക്കുന്ന ഏതൊരു ഉപഭോക്താവിനും അവരുടെ ബിസിനസ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തമാക്കാന്‍ ആവശ്യമായ എല്ലാ സേവനങ്ങളും നല്‍കി, ആ സ്ഥാപനത്തിലെ […]

Success Story

നിശ്ചയദാര്‍ഡ്യത്തിന്റെ വിജയം

ജീവിതവിജയത്തിനു സ്വപ്‌നം കണ്ടാല്‍ മാത്രം പോരാ, അതിനെ തീവ്രാഭിലാഷമായി ഹൃദയത്തിലേക്കും മസ്തിഷ്‌കത്തിലേക്കും ആവാഹിച്ചു കഠിനപ്രയത്‌നത്തിലൂടെ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു നേടിയെടുക്കുകയാണ് വേണ്ടത്. വിജയം നേടുന്നത് വരെ പരിശ്രമിച്ചാല്‍ മാത്രമേ ലക്ഷ്യം പ്രാപ്തമാവുകയുള്ളൂ. ബാല്യം മുതലേ നെഞ്ചിലേറ്റിയ സ്വപ്‌നമായിരുന്നു ഒരു സംരംഭകനാവുക എന്നത്. എല്ലാവരെയും പോലെ സ്വപ്‌നം കാണുക മാത്രമല്ല അദ്ദേഹം ചെയ്തത് കഠിനമായി പ്രയത്‌നിച്ചു. തുടക്കത്തില്‍ ഉണ്ടായ പ്രതികൂല സാഹചര്യങ്ങളെ എല്ലാം അതിജീവിച്ചു മുന്നേറി. തനിക്കുണ്ടായ ഓരോ പ്രതിസന്ധികളെയും ഓരോ പാഠമാക്കി വളര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറി. സ്വന്തം […]

Entreprenuership

സംരംഭങ്ങളെ പിടിച്ചുയര്‍ത്താന്‍ മാവേലി ഷോപ്പിങ്‌

കേരളത്തിന്റ സംരംഭകമേഖല വന്‍മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ്. അതില്‍ ഏറ്റവും പ്രധാനം നമ്മുടെ കച്ചവടരീതി, ട്രെഡിഷണല്‍ മാര്‍ക്കറ്റ് എന്നതില്‍ നിന്നും മാറി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ എന്ന ആധുനികസംവിധാനത്തിലേക്കു വളര്‍ന്നു എന്നതാണ്. കാലത്തിന്റെ ഈ അനിവാര്യമായ മാറ്റത്തെ നാം മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. അതിനുദാഹരണമാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ OLX, ആമസോണ്‍ എന്നിവ നമ്മുടെ വിപണിയില്‍ ചെലുത്തിയ സ്വാധീനം. വളരെയേറെ സാധ്യതകള്‍ മുന്നോട്ടുവയ്ക്കുന്ന ഇത്തരം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ നമ്മുടെ നാടിന്റെ വികസനത്തിനൊപ്പം സാമ്പത്തിക ഭദ്രതയ്ക്കും ഒരു മുതല്‍ക്കൂട്ടാണ്. അഭിമാനത്തോടെ ഇത്തരത്തില്‍ […]

Success Story

മികച്ച ബിസിനസ്സ് അവസരങ്ങളുമായി ഇന്‍ഫോമാക്‌സ് ടെക്‌നോളജീസ്

വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഡിജിറ്റല്‍ രംഗത്തെ കുതിച്ചുകയറ്റവുമെല്ലാം നമ്മുടെ സംരംഭ മേഖലയ്ക്ക് മുതല്‍ക്കൂട്ടായി മാറുകയാണ്. പരമ്പരാഗത സംരംഭ ശൈലിയില്‍ നിന്നും നമ്മള്‍ ഡിജിറ്റല്‍ തലത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് തുടങ്ങിയ ഐടി ഹബ്ബുകള്‍ക്കും ഐടി കമ്പനികള്‍ക്കും പുറമേ നിരവധി ഓണ്‍ലൈന്‍ സേവനങ്ങളും ഇ-കൊമേഴ്‌സ് സാധ്യതകളും പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭങ്ങള്‍ ഇന്ന് നമ്മുടെ വ്യവസായിക മേഖലയ്ക്ക് പ്രിയപ്പെട്ട സംരംഭങ്ങളാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ ബിസിനസ്സിന്റെ സാധ്യതകള്‍ മനസ്സിലാക്കുകയും മറ്റു സംരംഭകര്‍ക്കൊരു സഹായ ഹസ്തമായി, അവരെ വളര്‍ത്തുന്നതിനൊപ്പം സ്വയം വളരുകയും ചെയ്യുന്നൊരു […]

Special Story

വീടിനെ കൊട്ടാരമാക്കാന്‍ ഇന്റീരിയര്‍ ഡിസൈനിങ്

നമ്മുടെ സംസ്‌കാരിക പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയുമൊക്കെ ഈറ്റില്ലമായ ഭവനങ്ങള്‍ വശ്യസൗന്ദര്യം കാത്തു സൂക്ഷിക്കുന്നവ കൂടിയായാല്‍ അത് ഏതൊരു വ്യക്തിയുടെയും സ്വപ്ന സങ്കല്‍പ്പമാണെന്നു പറയുന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. വീട് എന്ന സങ്കല്‍പ്പം പൂര്‍ത്തിയാകുന്നതില്‍ അതിന്റെ ബാഹ്യ-ആന്തര ഘടനയ്ക്കു വളരെയേറെ പ്രാധാന്യമുണ്ട്. ആരോഗ്യകരമായൊരു വീടിനു പുറംമോടി എന്നതു പോലെ തന്നെ പ്രസക്തമാണ് അകംമോടിയും. സൗകര്യങ്ങളെ ഹനിക്കാത്ത രീതിയിലുള്ള അലങ്കാരങ്ങളും സ്ഥലത്തിന്റെ ഫലപ്രദമായ വിനിയോഗവും മികച്ച രൂപകല്പനാ ശൈലികളും കൂടിച്ചേരുമ്പോള്‍ മാത്രമാണ് ഒരു വീടിന് പൂര്‍ണത കൈവരുന്നത്. മുന്‍ കാലങ്ങളില്‍ ഒരു വീടിന്റെ […]

Success Story

ഇച്ഛാശക്തിയുടെ പെണ്‍തിളക്കം

മനുഷ്യമനസ്സിന്റെ നിഗൂഢതകളെ അനാവരണം ചെയ്ത് പരിഹാരം കണ്ടെത്തുക എന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒന്നാണ്. മനശാസ്ത്ര തത്വങ്ങള്‍ കൃത്യമായി സ്വാംശീകരിച്ച വിദഗ്ധര്‍ക്ക് മാത്രമേ ഇത്തരം വിഷയത്തില്‍ ഇടപെടാന്‍ കഴിയൂ. കൃത്യവും യുക്തവുമായ മാര്‍ഗനിര്‍ദേശങ്ങളിലൂടെ, ഒരാളുടെ മനസ്സിലാണ്ടുപോയ ചിന്തകളെയും വികാരങ്ങളെയും ജീവിത പുരോഗതിയ്ക്ക് ഉതകുന്ന രീതിയില്‍ പരിണമിപ്പിച്ചു, വര്‍ണാഭമായ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്നത് അത്യന്തം ശ്രമകരമായ പ്രവൃത്തി തന്നെയാണ്. അതുകൊണ്ടുതന്നെയാണ്, കൗണ്‍സിലിങ് എന്ന കര്‍മമേഖല മഹനീയമാകുന്നതും. പ്രൊഫഷനെയും ജീവിതത്തെയും വേര്‍തിരിച്ചു കാണാതെ, സാമൂഹിക പ്രതിബദ്ധതയോടെ രാപകല്‍ ഭേദമെന്യേ തന്റെ പ്രവര്‍ത്തനമേഖലയില്‍ […]

Entreprenuership

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കരുതലിന്റെ കരസ്പര്‍ശവുമായി ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ്‌

കേരളത്തിന്റെ ആരോഗ്യ മേഖല കാലാനുസൃതമായ മാറ്റങ്ങളുടെ പന്ഥാവിലാണ്. നമ്മുടെ ആരോഗ്യ രംഗം ലോക ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒട്ടേറെ പ്രയത്‌നങ്ങളുടെ കഥകള്‍ നമ്മള്‍ക്കു പറയാനുണ്ടാകും. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യ ആതുരാലയങ്ങളും ഈ നേട്ടങ്ങളിലേക്കു നമ്മെ കൊണ്ടെത്തിച്ചതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തില്‍ സ്വകാര്യ ആരോഗ്യ മേഖല കോടികളുടെ നിക്ഷേപമാണ് സംസ്ഥാനത്തു നടത്തിയിരിക്കുന്നത്. പ്രധാനമായും പ്രവാസി വ്യവസായികളും ഈ രംഗത്തും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ ആരോഗ്യ മികവിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ […]

Entreprenuership

ബന്ധങ്ങള്‍ ചേര്‍ത്തിണക്കി മൈന്‍ഡ് ക്യൂര്‍

‘കൂടുമ്പോള്‍ ഇമ്പമേറുന്നത്’ എന്നാണ് ‘കുടുംബം’ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരുമയുടെയും സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രതീകങ്ങളാണ് നമ്മുടെ കുടുംബങ്ങള്‍. ഒരു കെട്ടിടത്തിന്റെ അടിത്തറ പോലെ, പരസ്പര സ്‌നേഹവും വിശ്വാസവും പരിഗണനയുമാണ് ഒരു കുടുംബത്തിനെ താങ്ങിനിര്‍ത്തുന്നത്. എന്നാല്‍, ലാഭമോഹങ്ങളുടെ പേരില്‍ കുടുംബ ബന്ധങ്ങളുടെയും സ്‌നേഹബന്ധങ്ങളുടെയും കണ്ണികള്‍ അയഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന വസ്തുത നാം കാണാതെ പോകരുത്. അതിന്റെ ഫലമായിത്തന്നെ, കുടുംബങ്ങളിലും ജോലി സ്ഥലങ്ങളില്‍ നിന്നുമൊക്കെ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഇന്ന് ഒരുപോലെ വേട്ടയാടുന്നു. പരിഹരിച്ചില്ലെങ്കില്‍ വലിയ വിപത്തായി ആ […]