സ്വപ്ന ഭവനങ്ങള്‍ക്കു ചാരുതയേകുന്ന യുവത്വം…
ബിടെക്ക് പഠനം കഴിഞ്ഞ് സന്ദീപ് കൃഷ്ണന്‍ കുവൈറ്റില്‍ ജോലി ചെയ്തിരുന്ന കാലത്താണ് നാട്ടില്‍ അദ്ദേഹത്തിന്റെ പിതാവ് ഉണ്ണികൃഷ്ണന്‍ നടത്തി വന്നിരുന്ന ബിസിനസ്സ് ടെക്‌നിക്കലായി മെച്ചപ്പെടുത്താന്‍ തീരുമാനിച്ചതും അതിനായി നാട്ടിലേക്ക് മടങ്ങിയതും. നാട്ടിലെത്തിയ സന്ദീപ് അച്ഛന്റെ ബിസിനസിനെ ഉയരങ്ങളില്‍ എത്തിക്കുന്നതിനു വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. ഏവരെയും വിസ്മയപ്പെടുത്തി, ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം വിസ്മയ കണ്‍സ്ട്രക്ഷന്‍സിനെ നിര്‍മാണ മേഖലയിലെ മുന്‍നിര താരമാക്കി മാറ്റി. മുന്‍പ് കൊല്ലത്തും തിരുവനന്തപുരത്തും മാത്രം ഒതുങ്ങി നിന്നിരുന്ന നിര്‍മാണ പ്രൊജക്ടുകള്‍ അതോടുകൂടി മാവേലിക്കര, ഹരിപ്പാട്, കോട്ടയം […]







