സ്വപ്‌നങ്ങളെ ബഡ്ജറ്റ് തെറ്റിക്കാതെ പടുത്തുയര്‍ത്താന്‍ ഷൈഷാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സുമായി ഷഹിന്‍ഷാ
സ്വപ്‌നഭവനം മനസ്സില്‍ പലതവണ വരച്ച്, കിനാവു കണ്ട് കഴിയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. കൊറോണ കൊണ്ടുവന്ന സാമ്പത്തിക അടിയന്തരാവസ്ഥ കൂടിയായപ്പോള്‍, തങ്ങളുടെ സങ്കല്‍പ്പസൗധം എന്ന് യാഥാര്‍ത്ഥ്യമാകും എന്ന അനിശ്ചിതത്വത്തിലാണ് അവരെല്ലാം. അവര്‍ക്കായി പ്രത്യാശയുടെ വെണ്‍കൊടി പാറിച്ചുകൊണ്ട് വിജയത്തിന്റെ പടവുകള്‍ കയറുകയാണ് നെടുമങ്ങാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷഹിന്‍ഷായുടെ ഷൈഷാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്. ഷൈഷാ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിനെ വ്യത്യസ്തവും ആകര്‍ഷകവുമാക്കുന്നത് ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ വസ്തുവില്‍, ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ സ്വപ്‌നഭവനം കെട്ടിയുയര്‍ത്തുന്നു എന്ന പ്രത്യേകതയാണ്. ബാല്യകാലത്തു തന്നെ […]













