Success Story

പബ്ലിസൈസ് 360 – ബിസിനസ്സുകളെ സജീവമാക്കുവാനുള്ള ഒരു ബിസിനസ്സ് സംരംഭം

ഓരോരുത്തരും ബിസിനസ്സുകളുമായി സമൂഹത്തില്‍ എത്തിച്ചേരുന്നത് തങ്ങളുടെ കഴിവുകളെ സമൂഹത്തിന് പ്രയോജനകരമാക്കുവാനും അങ്ങനെ വിജയം കൈവരിക്കുവാനുമാണ്. പക്ഷേ, അവരില്‍ ഒരു വലിയ ശതമാനം പേര്‍ക്കും ഇന്റര്‍നെറ്റില്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍ ആധുനികയുഗത്തില്‍ അവരുടെ ബിസിനസിനെ സമൂഹവുമായി ബന്ധപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അത്തരക്കാരെ സഹായിക്കുകയും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഗ്രോത്ത് ഏജന്‍സിയാണ് പബ്ലിസൈസ് 360. ബിസിനസ്സ് ലോകത്തില്‍ ഡിജിറ്റല്‍ മീഡിയയ്ക്ക് ഇപ്പോഴുള്ള അവിസ്മരണീയമായ പ്രാധാന്യവും വൈവിധ്യങ്ങള്‍ പരീക്ഷിക്കുവാന്‍ ഉതകുന്ന പശ്ചാത്തലവുമാണ് അഖില്‍ രാജിനെ പബ്ലിസൈസ് 360 എന്ന […]

Special Story

കൈനോക്കിയും മുഖശാസ്ത്രത്തിലൂടെയും പ്രവചനങ്ങള്‍ നടത്തി വിശാഖ് ശ്രദ്ധേയനാകുന്നു

സാങ്കേതികതയുടെ അതിപ്രസരത്തിനിടയിലും ജ്യോതിഷത്തെയും പ്രവചനത്തെയും കൈവെടിയാത്ത ഈ കാലത്ത്, മുഖശാസ്ത്ര – ഹസ്തരേഖാ ശാസ്ത്ര പ്രവചനരംഗത്ത് പ്രശസ്തിയാര്‍ജിക്കുന്ന ജ്യോത്സ്യനാണ് ആര്‍.എസ് വിശാഖ്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ മനുഷ്യരെ നിരീക്ഷിക്കാനുള്ള കഴിവ് വിശാഖിന് സ്വയം ഉണര്‍ത്താന്‍ സാധിച്ചു. ചില ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിച്ചു നില്‍ക്കുമ്പോള്‍ മറ്റുള്ളവരെ കുറിച്ച് പ്രവചിക്കണം എന്ന തോന്നല്‍ വിശാഖില്‍ ബലപ്പെട്ടു. മറ്റുള്ളവരുടെ കാര്യങ്ങളില്‍ താന്‍ പ്രവചിക്കുന്നത് കൃത്യമായി സംഭവിച്ചു തുടങ്ങിയതോടെ തന്റെ സിദ്ധി വിശാഖ് തിരിച്ചറിഞ്ഞു തുടങ്ങി. അങ്ങനെയാണ് വിശാഖ് ജ്യോതിഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും […]

ആരോഗ്യ സൗഹാര്‍ദം ഉറപ്പാക്കി ഭക്ഷ്യമേഖലയില്‍ പുതുമ സൃഷ്ടിക്കുന്ന Maizon Foodsഉം Maizon Health Plusഉം

മരുന്നുപോലെ കഴിച്ചില്ലെങ്കില്‍ തന്റെ സ്ഥാനം മരുന്നുകള്‍ കൈയേറുന്ന ഇരുതലവാളാണ് നമ്മുടെയെല്ലാം ഭക്ഷ്യക്രമം. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ജീവിതത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ പലവിധ ജീവിതശൈലി രോഗങ്ങള്‍ നമ്മെ ഇന്ന് ശ്രദ്ധാലുക്കളാക്കുകയാണ്. ആ സാഹചര്യത്തിലാണ് നിലനില്‍ക്കുന്ന ഭക്ഷണശൈലികളെ തച്ചുടയ്ക്കുന്ന Maizon Foods- ഉം Maizon Health Plus-ഉം പ്രസക്തി കൈവരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ് മേഖലയിലും ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലും, സൗണ്ട് റെക്കോര്‍ഡിങ് സ്റ്റുഡിയോ മേഖലയിലുമൊക്കെ സജീവമായിരുന്ന മുഹമ്മദ് ഷഫീക്ക് 2019-ലാണ് Maizon […]

Success Story

കേരളത്തിലെ മേല്‍ക്കൂരകള്‍ക്ക് അമേരിക്കന്‍ ഷിങ്ഗിള്‍സിന്റെ അഴക് നല്‍കുന്ന ദമ്പതികള്‍

വിദേശ രാജ്യങ്ങളിലെ ഏതൊരു അടിസ്ഥാന കാര്യവും മനസ്സിലാക്കാനും സ്വന്തം ജീവിതത്തില്‍ ഉപയോഗിക്കാനും നമുക്കെല്ലാം പതിറ്റാണ്ടുകളായി ഇഷ്ടമാണ്. നമ്മുടെ ആ താത്പര്യം നമ്മുടെ ഭക്ഷണത്തില്‍ മുതല്‍ വസ്ത്രങ്ങളില്‍ വരെ പ്രതിഫലിക്കാറുമുണ്ട്. വീടെന്ന സങ്കല്‍പത്തിലും ഈ കമ്പം മറച്ചുപിടിക്കാനാകാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. മച്ചും അകത്തളവുമൊക്കെയുള്ള വീടുകളെക്കാള്‍ സമൂഹത്തിലെ ഒരു വലിയ ശതമാനം പേര്‍ക്കും കൂടുതല്‍ താത്പര്യം വൃത്തിയാക്കി സൂക്ഷിക്കാന്‍ എളുപ്പമുള്ള മോഡേണ്‍ വീടുകളാണ്. ആ സാഹചര്യത്തിലാണ് മുഖ്യമായി അമേരിക്കന്‍ ഷിങ്ഗിള്‍സ് ഉപയോഗിച്ചു വര്‍ക്കുകള്‍ മികച്ച ഗുണനിലവാരത്തില്‍ ചെയ്തു കൊടുക്കുന്ന അജീദ് […]

Success Story

മാനവിക മൂല്യങ്ങള്‍ ഇഴചേര്‍ത്ത് നൂതന ആശയങ്ങളെ വിജയകരമാക്കുന്ന നിഷാദ് അഹമ്മദ്‌

സമൂഹത്തിലെ ഒരു വലിയ ശതമാനം ആള്‍ക്കാര്‍ക്കും തങ്ങളുടേതായ ഒരു ബിസിനസ്സ് ആശയം ഉണ്ടാകും. അതില്‍ നിലവില്‍ വിജയകരമായി നടന്നുവരുന്ന ആശയങ്ങളും വിപ്ലവകരമായവയും ഉണ്ടാകും. ഒരു വലിയ ശതമാനം ആള്‍ക്കാര്‍ തങ്ങളുടെ ആശയങ്ങളെ പല കാരണങ്ങളാലും പ്രാവര്‍ത്തികമാക്കാറില്ല. എന്നാല്‍ വിപ്ലവകരമായ ആശയത്തെ വിജയകരമായി പ്രാവര്‍ത്തികമാക്കുന്ന ഒരു സംരംഭകന്‍, ബിസിനസ്സ് ലോകത്തെ ഒരു പാഠപുസ്തകം തന്നെയായി പരിണമിക്കും. അത്തരത്തില്‍ വിജയകരമായി തന്റെ സ്വപ്‌നത്തെ സാക്ഷാത്കരിച്ചുകൊണ്ട് സമൂഹത്തില്‍ സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായ പ്രതിഭയാണ് നിഷാദ് അഹമ്മദ്. ബിസിനസ്സ് എന്നത് പ്രകൃതിയെയും […]

Success Story

വെളിച്ചം വിതറി വിജയം കൊയ്യുന്ന സെമിലോണ്‍

2010-ല്‍ പഠനശേഷം അമല്‍ രാജ്, അരുണ്‍രാജ് ആര്‍, ജിനോ വി മനോഹര്‍, ഷഹാബ് ഏലിയാസ് ഇഖ്ബാല്‍, സുര്‍ജിത്ത് എ.കെ എന്നീ അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് സെമിലോണ്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. എല്‍.ഇ.ഡി ലൈറ്റിങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സെമിലോണിന് ശ്രദ്ധേയമായ ഒരു പ്രൊജക്ട് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടപ്പിലാക്കി പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചതിനാല്‍ തുടക്കം തന്നെ ഗംഭീരമാക്കാന്‍ കഴിഞ്ഞു. വിപണന മേഖലയില്‍ ഉറച്ചു നിന്നതിനുശേഷം സ്വന്തം ബ്രാന്‍ഡിലെ ഉത്പന്നങ്ങള്‍ സെമിലോണിന് റീടെയില്‍ മേഖലയില്‍ ലോഞ്ച് ചെയ്യാനും കഴിഞ്ഞു. […]

Success Story

ഫാഷന്‍ ലോകത്ത് വിസ്മയം തീര്‍ത്ത് അനാമിക

പഠനകാലത്ത് വിനോദത്തിനായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ലഭിച്ച ആരാധനയും പ്രോത്സാഹനവുമാണ് ഒരു ബുട്ടീക്ക് എന്ന സ്വപ്‌നത്തിലേക്ക് അനാമികയെ നയിച്ചത്. മറ്റ് ബുട്ടീക്കുകളില്‍ നിന്ന് അനാമികയുടെ അനാ മിക ബുട്ടീക്ക് വ്യത്യസ്തമാകുന്നത് മികച്ച ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ തുച്ഛമായ വിലയില്‍ വില്‍ക്കുന്നതിലാണ്. ഡെലിവറി ചാര്‍ജ്ജും ഈടാക്കുന്നില്ല എന്നതും അനാ മികയുടെ പ്രത്യേകതയാണ്. 2017-ലാണ് എം.ബി.എ ബിരുദധാരി കൂടിയായ അനാമിക തന്റെ ബുട്ടീക്ക് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. ഫേസ്ബുക്ക് പേജിലൂടെയാണ് അനാമിക പൊതുസമൂഹത്തിലേക്ക് എത്തിയത്. സൗഹൃദ വലയത്തിന്റെ പൂര്‍ണ സഹകരണത്തോടെ ഇപ്പോള്‍ അനാ […]