Tech

സ്റ്റാര്‍ ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് സേവനം ഓഗസ്‌റ്റോടെ ലഭ്യമാകും; ഇലോണ്‍ മസ്‌ക്

സ്റ്റാര്‍ ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് സേവനം ലോകത്താകമാനം ഓഗസ്‌റ്റോടെ ലഭ്യമാകുമെന്ന് . ഇതിനായി സ്പേസ് എക്സ്പ്ലൊറേഷന്‍ ടെക്നോളജീസ് കോര്‍പറേഷന്‍ 1,500 ലധികം സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചുകഴിഞ്ഞു. നിലവില്‍ 69,000 സജീവ വരിക്കാരാണ് ഉള്ളതെന്നും 12 മാസത്തിനകം അഞ്ചുലക്ഷമായി വര്‍ധിപ്പിക്കുമെന്നും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മസ്‌ക് ഇക്കാര്യം പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി കരാറിലെത്തി. സാമ്പ്രദായിക ഫൈബര്‍, വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ എത്താത്തിടത്തുപോലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. മനുഷ്യവാസംകുറഞ്ഞ അന്റാര്‍ട്ടിക്ക പോലുള്ള ധ്രുവപ്രദേശങ്ങളില്‍പോലും സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് […]

Tourism

കോവിഡ് പ്രതിസന്ധി; ടൂറിസം മേഖലയ്ക്ക് 34,000 കോടി നഷ്ടമെന്ന് മന്ത്രി പി.എം.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലം കേരളത്തിന്റെ ടൂറിസം മേഖലയില്‍ 34,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു മന്ത്രി പി.എം.മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് മറികടക്കാന്‍ ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുമെന്നും എല്ലാ പഞ്ചായത്തിലും ഒരു ടൂറിസം കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്കു ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണമെന്നു മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ജോബ് ഫാക്ടറി തുടങ്ങും. ടൂറിസം മേഖലയിലെ സംരംഭകര്‍ക്കു സാമ്പത്തിക സഹായം നല്‍കാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തും. 2019ല്‍ […]

News Desk

393 പോയന്റ് ഉയര്‍ന്നെങ്കിലും മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് സെന്‍സെക്‌സ്

മുംബൈ: സെന്‍സെക്സ് 393 പോയന്റ് ഉയര്‍ന്നെങ്കിലും കനത്തചാഞ്ചാട്ടത്തെ തുടര്‍ന്ന് മൂന്നാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27 പോയന്റ് നഷ്ടത്തില്‍ 15,721.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. കോള്‍ ഇന്ത്യ, ഡിവീസ് ലാബ്, റിലയന്‍സ്, ഇന്‍ഫോസിസ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു. ഐടി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായത്. ബാങ്ക് സൂചിക 0.7ശതമാനം താഴ്ന്നു. […]

News Desk

സ്വര്‍ണവില മാറ്റമില്ലാതെ ; ഗ്രാമിന് 4,400, പവന് 35,200 രൂപയുമാണ് ഇന്നത്തെ വില

തിരുവനന്തപുരം: സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 4,400 രൂപയാണ് ഇന്നത്തെ നിരക്ക്, പവന് 35,200 രൂപയും. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഇതുവരെ പവന് 1,680 രൂപ കുറഞ്ഞു. ജൂണ്‍ 21 ന് പവന് 35,120 രൂപയായിരുന്നു വില. അത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. എന്നാല്‍ ജൂണ്‍ മൂന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 36,960 രൂപയിലും എത്തിയിരുന്നു. രാജ്യാന്തര വിപണിയില്‍ ട്രോയ് […]

News Desk

കോവിഡ് കാലത്ത് ലാഭത്തിന്റെ വന്‍ കുതിപ്പുമായി ബാങ്കുകള്‍

കോവിഡ് പ്രതിസന്ധിയില്‍ ബിസിനസുകള്‍ക്കെല്ലാം ലാഭത്തില്‍ ഇടിവ് സംഭവിക്കുമ്പോള്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തേതിനെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് 2020-21 വര്‍ഷത്തില്‍ ബാങ്കുകളുടെ ലാഭം. മിക്ക ബിസിനസുകളിലും നഷ്ടങ്ങള്‍ കണക്കാക്കുമ്പോള്‍ ബാങ്കകള്‍ നേടിയത് 21 കോടി രൂപയില്‍ അധികമാണ്. മിക്ക പൊതുമേഖലാ ബാങ്കുകളും ചേര്‍ന്ന അഞ്ചുവര്‍ഷത്തിനിടയില്‍ ബാങ്കിങ് രംഗത്ത് മികച്ച സംഭാവന നല്‍കിയെന്നത് ശ്രദ്ധേയമാണ്. 12 പൊതുമേഖലാ ബാങ്കുകളില്‍ രണ്ടെണ്ണം മാത്രമാണ് ഈ വര്‍ഷം നഷ്ടം രേഖപ്പെടുത്തിയത്. പഞ്ചാബ് ആന്‍ഡ് സിന്ദ് ബാങ്കും സെന്‍ട്രല്‍ ബാങ്ക് […]

റിവൈവല്‍ ഐക്യൂ ; സംരംഭകത്വത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ അനായാസമാക്കുന്ന സ്മാര്‍ട്ട് ഐഡിയ

സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ലോകത്തിന്റെ എല്ലാ മേഖലയേയും കീഴ്‌പ്പെടുത്തി കടന്നുപോകുമ്പോള്‍ ഡിജിറ്റല്‍ യുഗത്തിന്റെ അനന്ത സാധ്യതകളെ സാധാരണക്കാരനുപോലും ലഭ്യമാക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് ‘റിവൈവല്‍ ഐക്യൂ’ എന്ന സംരംഭത്തിലൂടെ അതിന്റെ സാരഥിയായ അനന്തകൃഷ്ണന്‍. ആപ്ലിക്കേഷന്‍ നിര്‍മാണം, വെബ്‌സൈറ്റ് ഡെവലപ്പിങ്, സോഷ്യല്‍ മീഡിയ പ്രമോഷന്‍, ലോഗോ ഡിസൈനിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നു തുടങ്ങി നിരവധി സേവനങ്ങള്‍ ഏറ്റവും ഗുണമേന്മയോടെ നിര്‍വഹിച്ചു, ഒട്ടനവധി സംരംഭകരുടെ ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്ന ‘സ്മാട്ട് സംരംഭകന്‍’… ലോകത്താകമാനം ഉപഭോക്താക്കളുള്ള ഒരു വലിയ സ്ഥാപനമായി റിവൈവല്‍ ഐക്യൂവിനെ […]

Success Story

ഉല്പന്നങ്ങളെ ആകര്‍ഷകമാക്കുന്ന പാക്കിങ് മെറ്റീരിയലുകളുമായി ഹൈടെക്‌ ഫ്‌ളക്‌സോ പായ്ക്ക്‌

ഏതൊരു ബിസിനസ്സ് തുടങ്ങുമ്പോഴും മാര്‍ക്കറ്റിങ് പ്രധാനഘടകമാണ്. അതിനെ സഹായിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു ഉത്പന്നത്തിന്റെ പാക്കിങ് (Packing). ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ആദ്യഘടകം അതിന്റെ മനോഹരമായ പാക്കിങ് തന്നെയാണ്. ഉത്പന്നം ഏതുതന്നെയായാലും കസ്റ്റമറിന്റെ താത്പര്യങ്ങള്‍ക്കനുസരിച്ച് മനോഹരമായ ഡിസൈനുകള്‍ക്കൊപ്പം ഉത്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് യോജിച്ച രീതിയിലുള്ള ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പാക്കിങിലൂടെ ശ്രദ്ധേയമായ സ്ഥാപനമാണ് മലപ്പുറത്തെ ‘ഹൈടെക് ഫ്‌ളക്‌സോ പായ്ക്ക്’. അബ്ദുള്‍ കരീം എന്ന മലപ്പുറം പാങ്ങ് സ്വദേശിയുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയ ഫ്‌ളക്‌സോ പ്രിന്റിങ് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി […]

News Desk

നേട്ടമില്ലാതെ സെന്‍സെക്‌സ് ; സാമ്പത്തിക പാക്കേജ് ഗുണം ചെയ്യാതെ വിപണി

മുംബൈ: ധനമന്ത്രി നിര്‍മല സീതാരാമന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനുശേഷം തുടക്കത്തില്‍ സെന്‍സെക്‌സ് ഉയര്‍ന്നുവെങ്കിലും നേട്ടം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 53,126 ലെത്തിയ സെന്‍സെക്‌സ് ഇന്നലെ 189 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. കാര്യമായ നേട്ടമില്ലാതെയാണ് ചൊവാഴ്ചയും വിപണി നില്‍ക്കുന്നത്. സെന്‍സെക്സ് 7 പോയന്റ് നേട്ടത്തില്‍ 52,742ലും നിഫ്റ്റി 6 പോയന്റ് നഷ്ടത്തില്‍ 15,808ലുമാണ് വ്യാപാരം ആരംഭിച്ചത്. അദാനി പോര്‍ട്സ്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, ഐഒസി, എല്‍ആന്‍ഡ്ടി, എന്‍ടിപിസി, റിലയന്‍സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്സ്, യുപിഎല്‍, എച്ച്സിഎല്‍ ടെക്, ബജാജ് […]

Entreprenuership

അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റൈനബിള്‍ എന്റര്‍പ്രണര്‍ഷിപ് പരിശീലന പരിപാടി

വ്യവസായവാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രണര്‍ഷിപ്പ് പരിപാടിയുടെ ആദ്യഘട്ട പരിശീലനം നടത്തുന്നു. ജൂലൈ 1 ന് 10.30 മുതല്‍ 12.30 വരെയും 2 മുതല്‍ 4 വരെയുമാണ് പരിശീലനം. മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്നതാണ് പരിശീലനത്തില്‍ കാര്‍ഷിക- ഭക്ഷ്യസംസ്്കരണ- മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്കും പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.kied.info വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.7012376994, 9656412852 നമ്പറുകളില്‍ ജില്ല വ്യവസായ കേന്ദ്രവുമായും […]

Success Story

ലക്ഷ്യം ആരോഗ്യമെങ്കില്‍ കൂട്ടിനുണ്ട് Mi Trend

കണ്ണടച്ചു തുറക്കുന്നതിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ലോകത്ത് മറ്റെന്തിനെക്കാളും വിലയേറിയത് ആരോഗ്യമാണ്. വെറുതെ ജീവിച്ചു തീര്‍ക്കുക എന്നതിലുപരി മികച്ച ജീവിതമെങ്ങനെ നയിക്കാമെന്നതാണ് നാം ഓരോരുത്തരും അന്വേഷിക്കുന്നത്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതശൈലി, ഭക്ഷണക്രമം, വ്യായാമം, ജോലികള്‍ അങ്ങനെ എല്ലാത്തിനെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. മാറ്റങ്ങള്‍ അനിവാര്യമാണ്. ചില മാറ്റങ്ങള്‍ നല്ല രീതിയില്‍ പ്രതിഫലിക്കുമ്പോള്‍ മറ്റു ചിലത് നല്ലതല്ലാത്ത രീതിയിലും ബാധിക്കാറുണ്ട്. അതായത് നമ്മുടെ ഭക്ഷണ രീതിയിലുണ്ടാകുന്ന മാറ്റങ്ങള്‍, വ്യായാമക്കുറവ് എന്നിവ ഒരു മനുഷ്യനെ വളരെ പെട്ടെന്ന് […]