Success Story

സ്റ്റോക്ക് മാര്‍ക്കറ്റ് എന്ന മേഖലയെ വ്യത്യസ്തമായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് മില്യണ്‍ ഡോട്ട്‌സ്

സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ സുപരിചിതമായ പേരാണ് ‘മില്യണ്‍ ഡോട്ട്‌സ്’ എന്നത്. സാമ്പത്തിക സാക്ഷരത ലക്ഷ്യമിട്ട് സാമ്പത്തിക മേഖലയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ സംഭാവന ഇന്ത്യയിലാകെയുണ്ട്. 2023 ഓടെ ഒരു മില്യണ്‍ ആളുകളില്‍ ഫിനാല്‍ഷ്യല്‍ ഇന്റലിജന്‍സ് എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണ് മില്യണ്‍ ഡോട്ട്‌സ്. വടക്കെ ഇന്ത്യയില്‍ ആരംഭിച്ച ബിസിനസിന് ഇന്ന് ഇന്ത്യയൊട്ടാകെ സാന്നിധ്യമുണ്ട്. ബിസിനസ് തുടങ്ങിയ കാലത്ത് നല്‍കിയ പേരായിരുന്നു മില്യണ്‍ ഡോട്ട്‌സ്. പേര് പോലെ തന്നെയാണല്ലോ കമ്പനിയുടെ മിഷനും. നിരവധി ആളുകള്‍ ഇന്ന് ഇന്ത്യയിലെ […]

Success Story

ഈ സേവനത്തിന് 24X7 ഗ്യാരന്റി

”റോക്കറ്റ് സിങ് : സെയില്‍സ്മാന്‍ ഓഫ് ദി ഇയര്‍” എന്ന രണ്‍ബീര്‍ കപൂറിന്റെ സിനിമ കണ്ടവരൊക്കെ ഒന്ന് അമ്പരക്കും, ഇങ്ങ് തലസ്ഥാനത്തെ ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ സിസ്റ്റംസിനെ കുറിച്ചറിഞ്ഞാല്‍. കോളേജ് കാലത്ത് തുടങ്ങിയ ആഗ്രഹമാണ് രാഗേഷിനെ ഐടി ഫീല്‍ഡില്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങുക എന്ന നിലയിലെത്തിച്ചത്. ആഗ്രഹത്തിനൊപ്പം പ്രയത്‌നവും കൂടി ചേര്‍ന്നതോടെ കോവിഡ് കാലത്തും സര്‍ക്കാരിന് ഐടി പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തിലേക്ക് രാഗേഷിന്റെ കമ്പനിയും ഇടം പിടിച്ചു. സര്‍ക്കാരിന് മാത്രമല്ല, സ്വകാര്യ കമ്പനികള്‍ക്കും വ്യക്തിഗതമായും […]

Entreprenuership

സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്ന ക്രാന്‍ബെറി

നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു ‘ബ്രേക്ക്’ സംഭവിക്കുമ്പോള്‍ പലരും തളര്‍ന്നിരിക്കാറാണ് പതിവ്. ആ ബ്രേക്കിന് ശേഷം സംഭവിക്കുന്നത് നമ്മളേറെ ആഗ്രഹിച്ച ഒന്നായിരിക്കുമെന്ന് ആരും പ്രതീക്ഷിക്കാറില്ല. അങ്ങനെയുള്ളവര്‍ക്ക് പരിചയപ്പെടേണ്ട വ്യക്തിയാണ്, ക്രാന്‍ബെറി സ്ഥാപകയായ ശ്രുതി. സ്വന്തം സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുന്നതിനൊപ്പം മറ്റുള്ളവരെയും സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയാണ് ശ്രുതി എന്ന സംരംഭക. എറണാകുളത്ത് കടവന്ത്രയിലും ബാംഗ്ലൂരിലുമായി പ്രവര്‍ത്തിക്കുന്ന ക്രാന്‍ബെറി ഇന്റേണ്‍ഷിപ്പ് ആന്‍ഡ് ട്രെയിനിങ് സെന്ററിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 2019ലാണ് ചെറിയ ഒരു ഓഫീസുമായി ക്രാന്‍ബെറി തുടങ്ങുന്നത്. 10 പേര്‍ക്കിരിക്കാന്‍ പറ്റുന്ന തരത്തിലുള്ള […]

Special Story

വര്‍ഗീസ് വെറുമൊരു വ്യക്തിയല്ല

ബിസിനസ് മോഹങ്ങളും പോക്കറ്റിലെ പണവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണു പൊതുവേയുള്ള വിശ്വാസം. എന്നാല്‍ അങ്ങനെയല്ലാതെ ബിസിനസില്‍ വിജയക്കൊടി പാറിപ്പിച്ചവരുടെ ഏറ്റവും വലിയ മൂലധനം സ്ഥിരോത്സാഹവും അര്‍പ്പണഭാവവും പരിശ്രമിക്കാനുള്ള മനസ്സുമാണെന്നു തെളിയിക്കുന്ന ഒരാളെക്കുറിച്ചാണിവിടെ പറഞ്ഞു വയ്ക്കുന്നത്. നേതൃമികവിന്റെ ആത്മബലം കൊണ്ടാണ് ഇ.പി.വര്‍ഗീസ് എന്ന വ്യക്തി വളര്‍ന്നതും വിജയിച്ചതും. സുരക്ഷിതമായ കുടുംബ പശ്ചാത്തലമില്ലാതെ, അധ്വാനിച്ചു നേടിയ നേട്ടങ്ങളാണു വര്‍ഗീസിന്റെ വിജയമന്ത്രം. സാമ്പത്തിക അടിത്തറയില്ല എന്ന ഒറ്റ കാരണത്താല്‍ വ്യവസായ സ്വപ്‌നങ്ങളെ മനസ്സിന്റെ അടിത്തട്ടിലേക്ക് പൂഴ്ത്തി വയ്ക്കുന്നവര്‍ ഇ.പി.വര്‍ഗീസിന്റെ ജീവിതം വായിക്കുക. […]

Entreprenuership Success Story

വസ്ത്രങ്ങളെ കൂട്ടുപിടിച്ച് സ്വപ്‌നം നെയ്തവര്‍

കേരളം വിട്ട് തിരുപ്പൂരിലേക്ക് യാത്ര തിരിച്ച ഷിമി എബ്രഹാമിനെ പരിചയമുണ്ടോ? തോല്‍ക്കാന്‍ മനസില്ലാത്ത മനസും സ്വപ്‌നത്തിനൊക്കെ താങ്ങായി കൂടെ നില്‍ക്കുന്ന പങ്കാളിയുമായിരുന്നു അന്നവരുടെ ഊര്‍ജം, ഇപ്പോഴും. ഇടര്‍ച്ചകളെയൊക്കെ വെല്ലുവിളിച്ച് ഷിമി യാത്ര തുടരുമ്പോള്‍ കാലം അവര്‍ക്കായി ഒരു പദവി കാത്തു വച്ചിരുന്നു. ഇന്ത്യയിലെ മുന്‍നിര വസ്‌ത്രോല്പാദകരില്‍ ഒന്നായ സില്‍ഹോട്ട് എക്‌സ്‌പോര്‍ട്ടേഴ്‌സിന്റെ ഉടമ എന്ന പേര്. വസ്‌ത്രോല്പാദന – വിപണന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച സംരംഭകയായ ഷിമി എബ്രഹാം നാളെയുടെ സംരംഭകര്‍ക്ക് ഒരു മാതൃകയാകുന്നതും അതുകൊണ്ടാണ്. […]

Success Story

മാറി ചിന്തിച്ചാല്‍ വരുമാനം ഉറപ്പ്

മാറി ചിന്തിക്കാന്‍ തയ്യാറായാല്‍ വരുമാനം ഉറപ്പ്. വെറും വാക്കല്ലയിതെന്ന് തെളിയിക്കാന്‍ അബ്ദുള്‍ അഹദിന് മുന്നോട്ടു വയ്ക്കാനുള്ളത് സ്വന്തം ജീവിതം തന്നെയാണ്. മൂന്ന് വര്‍ഷമായി അബ്ദുള്‍ അഹദ് മോദികെയര്‍ ബിസിനസ് രംഗത്തുണ്ട്. രണ്ട് ലക്ഷത്തിനടുത്ത് മാസവരുമാനവും നേടുന്നു. 16 വര്‍ഷം പ്രവാസിയായിരുന്നു. മോദികെയറിനെ കുറിച്ചു ഒരു ധാരണയുമില്ലാതിരുന്ന സമയത്ത് ടീം ഗ്ലോബല്‍ ലേണിംഗ് സിസ്റ്റത്തിന്റെ പിന്തുണ ജീവിതത്തില്‍ വലിയ ഒരു വഴിതിരിവിനു കാരണമായി. മാറി ചിന്തിക്കാന്‍ ഒരുക്കമെങ്കില്‍, ഏതൊരു സാധാരണക്കാരന്റെയും ജീവിതം മാറ്റി മറിക്കപ്പെടും. അതിനായി, ടീം ഗ്ലോബല്‍ […]

Special Story

ജോണ്‍സ്‌ലൂക്ക്; യൂണിഫോം വസ്ത്രങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡ്

ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം…ഇവ മൂന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. വ്യക്തികളുടെ ഇഷ്ടത്തിനും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ ഇവയുടെ തെരഞ്ഞെടുപ്പിലും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും വലിയ അന്തരം പ്രകടമാണ്. എന്നാലും, വസ്ത്രത്തിന്റെ കാര്യത്തില്‍ സാധാരണക്കാര്‍ പോലും വളരെയധികം ശ്രദ്ധാലുക്കളാണ്, തുക അല്‍പം കൂടിയാലും ഗുണമേന്മയുള്ളവ വേണമെന്ന നിര്‍ബന്ധ ബുദ്ധി ഭൂരിഭാഗം ആള്‍ക്കാര്‍ക്കുമുണ്ട്. വസ്ത്രത്തിന്റെ ഭംഗിയ്‌ക്കൊപ്പം, അതിന്റെ ഗുണമേന്മയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ഒരിക്കല്‍ ഉപയോഗിച്ചവരെ, വീണ്ടും ആ ബ്രാന്‍ഡ് വസ്ത്രം വാങ്ങാന്‍ പ്രേരിപ്പിക്കുന്നത് അതിന്റെ ഗുണമേന്മ തന്നെയാണ്. ഗുണമേന്മയില്‍ വിട്ടുവീഴ്ച […]

Success Story

ബാങ്ക് ഉദ്യോഗം വലിച്ചെറിഞ്ഞ് സംരംഭകനായി

‘കംഫര്‍ട്ട് സോണി’ല്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ചെറുപ്പക്കാരും. അത്യാവശ്യം സൗകര്യങ്ങളും ‘ഗ്ലാമറു’മുള്ള ഒരു ജോലി ലഭിച്ചാല്‍, സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ, അത് എത്ര വലുതായാലും ബലികഴിപ്പിക്കാന്‍ സന്നദ്ധരാണ് ഇന്നത്തെ യുവതലമുറ. സര്‍ക്കാര്‍ ജോലി ലഭിക്കാത്തതിനാല്‍ ആത്മഹത്യ ചെയ്ത ചെറുപ്പക്കാരുടെ നാട് കൂടിയാണ് നമ്മുടെ കേരളം. അത്തരം ചെറുപ്പക്കാരുടെയിടയില്‍ ബാങ്കിലെ ജോലി വലിച്ചെറിഞ്ഞ് സംരംഭകനായി മാറിയ തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജേഷ് ഒരു അദ്ഭുതം തന്നെയാണ്. എന്നാല്‍, ആ തീരുമാനം 100 ശതമാനം ശരിയായിരുന്നു എന്നു തെളിയിക്കാന്‍ രാജേഷിനു കഴിഞ്ഞു. […]