Business Articles

പണപ്പെരുപ്പ നിരക്ക് :ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍

പണപ്പെരുപ്പ നിരക്ക് ആറുമാസത്തെ ഉയര്‍ന്ന നിരക്കില്‍.റിസര്‍വ് ബാങ്ക് നിശ്ചയിച്ച പരിധിയേക്കാള്‍ ഉയര്‍ന്നതോതിലാണ് ഇപ്പോള്‍ പണപ്പെരുപ്പ സൂചിക. ഭക്ഷ്യ, ഇന്ധന വിലക്കയറ്റമാണ് സൂചികയില്‍ പ്രതിഫലിച്ചത്.ഇന്ധന വിലക്കയറ്റം 11.86ശതമാനത്തില്‍നിന്ന് 12.68ശതമാനമായി.ഭക്ഷ്യവിലക്കയറ്റം ജൂണില്‍ 5.15ശതമാനമായാണ് ഉയര്‍ന്നത്. ആഗോളതലത്തില്‍ യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ ആര്‍ബിഐയുടെ നീക്കം നിര്‍ണ്ണായകമാകും . അതേസമയം ഡിസംബറോടെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുവന്നില്ലെങ്കില്‍ നിരക്കുവര്‍ധന പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

News Desk

ക്രിപ്റ്റോ കറന്‍സി ബാങ്ക് കാഷ ഇന്ത്യയിലേക്ക്

ക്രിപ്‌റ്റോകറന്‍സി ബാങ്ക് കാഷ ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ക്രിപ്‌റ്റോ ഉപയോഗിച്ചുള്ള വലിയ തോതിലുള്ള പണം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു ബാങ്ക് ആവശ്യമാണെന്നാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളുടെ വാദം. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും നിക്ഷേപകരും അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായകരമായേക്കും. അടുത്ത മാസം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കാഷ സിഇഒയും സ്ഥാപകനുമായ കുമാര്‍ ഗൗരവ് പറഞ്ഞു. നിക്ഷേപകര്‍ക്ക് ട്രേഡിംഗിന് ബാങ്ക് സൗകര്യമൊരുക്കും ക്രിപ്റ്റോകറന്‍സി വ്യാപാരികള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന ഭയമില്ലാതെ തന്നെ […]

News Desk

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപയുടെ കുറവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 35,720 ല്‍ എത്തി. മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണ്ണവില വെള്ളിയാഴ്ച പവന് 80 രൂപ ഉയര്‍ന്ന് 35,800 ല്‍ എത്തിയിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ 35,200 ആയിരുന്ന സ്വര്‍ണ്ണവില പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ തോതില്‍ വര്‍ദ്ധിച്ചു.

News Desk

സെന്‍സെക്‌സ്  നേട്ടത്തോടെ തുടക്കം: നിഫ്റ്റി 15,770ന് മുകളില്‍

മുംബൈ: ആഴ്ചയിലെ ആദ്യദിനത്തില്‍ സെന്‍സെക്‌സ് നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 269 പോയന്റ് ഉയര്‍ന്ന് 52,656ലെത്തി.നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 15,773ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.6ശതമാനവും സ്മോള്‍ക്യാപ് സൂചിക 0.91ശതമാനവും നേട്ടത്തിലാണ്. എച്ച്എഫ്സിഎല്‍, […]

News Desk

ഫെഡറല്‍ ബാങ്ക് മേധാവിയായി ശ്യാം ശ്രീനിവാസന്‍ തുടരും

ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ശ്യാം ശ്രീനിവാസന്‍ തുടരും. മൂന്നു വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി ആര്‍ ബി ഐ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റിസര്‍വ്വ് ബാങ്ക് കാലാവധി വര്‍ദ്ധിപ്പിച്ചതിനുശേഷം ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെ പി ഹോര്‍മിസിന് ശേഷം ബാങ്കിന്റെമേധാവിയായി ഏറ്റവും കൂടുതല്‍ കാലം തുടരുന്ന മാനേജിംഗ് ഡയറക്ടറായി ശ്യാം ശ്രീനിവാസന്‍ മാറി. ഈ വര്‍ഷം സെപ്തംബര്‍ 23 മുതല്‍ 2021 സെപ്തംബര്‍ 22 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്.

News Desk

രാജ്യത്തിന്റെ ജിഡിപി ഇരട്ടയക്കമാകും ;നീതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച രേഖപ്പെടുത്തുമെന്ന് നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. കോവിഡ് മഹാമാരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആദ്യതരംഗവും രണ്ടാം തരംഗവും സാമ്പത്തീക വളര്‍ച്ചയുടെ ഗ്രാഫ് മന്ദഗതിയിലാക്കി. എങ്കിലും ഇപ്പോള്‍ ആ അവസ്ഥയില്‍ നിന്നെല്ലാം മറികടന്നിരിക്കുകയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ സാമ്പത്തിക മുന്നേറ്റം […]

News Desk

നിര്‍മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് ; കാറുകള്‍ക്ക് വില കൂട്ടി മഹീന്ദ്ര

ഡല്‍ഹി : ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര കാറുകള്‍ക്ക് വില കൂട്ടി. കോവിഡ് പ്രതിസന്ധിയില്‍ വാഹന വില്പന കുറഞ്ഞിരിക്കുന്ന ഘട്ടത്തില്‍ പോലും വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തിലാണ് വാഹന നിര്‍മാതാക്കള്‍. 2021 ല്‍ മഹീന്ദ്ര മൂന്നാം തവണയാണ് അവരുടെ കാറുകളുടെ വിലയില്‍ വര്‍ദ്ധന വരുത്തുന്നത്. മെയ് 2021 ല്‍ ആയിരുന്നു ഇതിന് മുമ്പ് വില കൂട്ടിയത്. നിര്‍മാണ സാമഗ്രികളുടെ വിലയിലെ വര്‍ദ്ധന തന്നെയാണ് വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ വാഹന നിര്‍മാതാക്കളെ നിര്‍ബന്ധിതരാക്കുന്നത്. പരമാവധി ഒരു ലക്ഷം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ടന്ന് […]

News Desk

ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി ; നിര്‍ദ്ദേശവുമായി ആര്‍ ബി ഐ

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ക്ക് 10 ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ നിര്‍ദേശം. ട്രെഷറി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ സെന്‍സിറ്റീവ് പൊസിഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണ്. വര്‍ഷത്തില്‍ മറ്റ് പൊതു അവധി ദിവസങ്ങള്‍ക്കും പുറമെയാണിത് നല്‍കുന്നത്. അവധി ദിവസം ഇ-മെയിലുകള്‍ പരിശോധിക്കുന്നതൊഴികെ ജോലിയുമായി ബന്ധപ്പെട്ട യാതൊരു നിര്‍ദേശങ്ങളും പാടില്ല. വെര്‍ച്വല്‍ മീറ്റിങ്ങുകള്‍ ഉള്‍പ്പെടെ ജോലി സംബന്ധമായ യാതൊരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ കഴിയില്ല. സഹകരണ ബാങ്കുകള്‍ക്കും റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കുകള്‍ക്കുമെല്ലാം ഈ നിര്‍ദേശം ബാധകമാകും. സര്‍പ്രൈസ് ലീവ് […]

News Desk

ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ പേടിഎമ്മില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്‌

പ്രമുഖ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ പേടിഎമ്മില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞുപോക്ക്.ഉയര്‍ന്ന തസ്തികയിലുള്ള അഞ്ചുപേരാണ് സ്ഥാപനംവിട്ടത്. പ്രസിഡന്റ് അമിത് നയ്യാര്‍, ചീഫ് എച്ച്ആര്‍ ഓഫീസര്‍ രോഹിത് താക്കൂര്‍ ഉള്‍പ്പടെയുള്ളവരാണ് രാജിവെച്ചത്. ഐപിഒവഴി 17,000 കോടി രൂപയോളം സമാഹരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. പേടിഎമ്മിന്റെ ധനകാര്യം, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ക്ക് തുടക്കമിടാന്‍ ചുക്കാന്‍പിടിച്ച വ്യക്തിയാണ് അമിത് നയ്യാര്‍. ഗോള്‍ഡ്മാന്‍ സാച്സിലെ എക്സിക്യുട്ടീവായിരുന്ന നയ്യാര്‍ 2019ലാണ് പേടിഎം ബോര്‍ഡില്‍ അംഗമായത അക്സഞ്ചറിലെ എച്ച്ആര്‍ വിഭാഗം തലവനായിരുന്നു എച്ച്ആറിന്റെ ചുമതലയുണ്ടായിരുന്ന താക്കൂര്‍. മൈക്രോസോഫ്റ്റ്, ജിഇ എന്നീ […]

News Desk

നാലായിരം പേര്‍ക്ക് തൊഴില്‍; തെലുങ്കാനയില്‍ ആയിരംകോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്

ഹൈദരാബാദ്: തെലങ്കാനയില്‍ നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്‌സ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമ റാവുവുമായി ഇന്ന് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഹൈദരാബാദിലെ വാറങ്കല്‍ ജില്ലയില്‍ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്കാനാകുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു. കിറ്റക്‌സിന്റെ തീരുമാനത്തെ […]