News Desk

ഇന്ത്യന്‍ വിപണി കീഴടക്കി ഐപിഒകള്‍; നിക്ഷേപകരെ കാത്ത് കമ്പനികള്‍

മുംബൈ : ഇന്ത്യന്‍ വിപണി കീഴടക്കി ഐപിഒ തേരോട്ടം തുടരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഐപിഒയിലൂടെ മൂലധന സമാഹരണം നടത്തിയത് 22 കമ്പനികളാണ്. കോര്‍പ്പറേറ്റുകള്‍ 2020ന്റെ രണ്ടാം പകുതിയില്‍ തന്നെ ഐപിഒകള്‍ വഴി 21,000 കോടി രൂപ സമാഹരിച്ചതായും കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഏറ്റവും ഉയര്‍ന്ന കാലയളവില്‍ പ്രാഥമിക വിപണിയില്‍ ഒരു ഇടിവ് നേരിട്ടെങ്കിലും 2021 ന്റെ ആദ്യ പകുതിയില്‍ 24 കമ്പനികള്‍ ഐപിഒകള്‍ വഴി 39,000 കോടി രൂപയാണ് സമാഹരിച്ചത്.ജൂലൈയില്‍ സൊമാറ്റോ. […]

News Desk

ഓണ്‍ലൈന്‍ വിപണിയിലെ പുതിയ നിയമങ്ങള്‍ ; കേന്ദ്രസര്‍ക്കാരിനെതിരെ ഇ-കൊമേഴ്‌സ് കമ്പനികള്‍

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വിപണിയില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നിയമങ്ങള്‍ക്കെതിരെ ഇ-കൊമേഴ്‌സ് കമ്പനികള്‍. ആമസോണും ടാറ്റ ഗ്രൂപ്പും സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ശുപാര്‍ശ ചെയ്തിരിക്കുന്ന കരട് നിയമങ്ങളില്‍ ജൂലൈ ആറ് വരെയാണ് നിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള സമയം. ഈ തീയതി നീട്ടിയേക്കുമെന്നാണ് വിവരം. ജൂണ്‍ 21നാണ് രാജ്യത്തെ പുതിയ ഇകൊമേഴ്സ് നിയമങ്ങളുടെ കരട് പുറത്തിറക്കിയത. പുതിയ നിയമങ്ങള്‍ പ്രകാരം ഫ്‌ലാഷ് സെയില്‍ ഉണ്ടാവില്ല, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നിരോധിക്കും, പരാതി പരിഹാര സംവിധാനം നിര്‍ബന്ധമാക്കും എന്നിവയാണ്. ഉപഭോക്തൃ താത്പര്യം സംരക്ഷിക്കാനാണ് […]

News Desk

സെന്‍സെക്‌സ് 350 പോയിന്റ് ഉയര്‍ന്ന് 52,830 എത്തി ; നിഫ്റ്റി 15800 മാര്‍ക്കിന് മുകളില്‍

മുംബൈ: ബിഎസ്ഇ സെന്‍സെക്‌സ് 350 പോയിന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 52,830 ല്‍ എത്തി. വിശാലമായ നിഫ്റ്റി 50 സൂചിക 15,800 മാര്‍ക്കിന് മുകളിലാണ്. ലാര്‍സന്‍ & ടൊബ്രോ, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവരാണ് സെന്‍സെക്‌സിലെ നേട്ടത്തില്‍ മുന്നില്‍. എല്ലാ നിഫ്റ്റി മേഖലാ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി റിയല്‍റ്റി സൂചിക നേതൃത്വം നല്‍കുന്ന മുന്നേറ്റത്തില്‍ സൂചിക ഒരു ശതമാനം ഉയര്‍ന്നു. വിശാലമായ വിപണികളില്‍ എസ് ആന്റ് പി ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം […]

കോവിഡ് പ്രതിസന്ധി ; രാജ്യത്തെ 25 ശതമാനത്തോളം ഹോട്ടലുകള്‍ അടച്ചു പൂട്ടാനൊരുങ്ങുന്നു

കൊവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്തെ പല മേഖലകളിലും വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ലോക്ക് ഡൗണില്‍ കടുത്ത പ്രതിസന്ധി നേരിട്ട ഹോട്ടല്‍ മേഖല പലതും അടഞ്ഞ് തന്നെ. വന്‍കിട ഹോട്ടലുകള്‍ പലതും പൂട്ടാനൊരുങ്ങുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യത്തെ 25 ശതമാനത്തോളം ഹോട്ടലുകളും പൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നത്. കടബാധ്യത കൂടിയതിനാല്‍ പല ഹോട്ടലുകളും വില്‍ക്കാന്‍ ഒരുങ്ങുകയാമെന്ന് ഹോട്ടല്‍ അസോസിയേഷന്‍ ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍ ഇങ്ങനെ വിറ്റൊഴിയുന്ന ഹോട്ടലുകളെ അന്താരാഷ്ട്ര് നിക്ഷേപ സ്ഥാപനങ്ങള്‍ ഏറ്റെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതി സമ്പന്നരും […]

News Desk

ഐടി കമ്പനികളെ ആകര്‍ഷിച്ച് കേരളം; ടെക്‌നോ പാര്‍ക്കില്‍ 45 പുതിയ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും ഐ ടി കമ്പനികളെ ആകര്‍ഷിച്ച് കേരളം. ടെക്‌നോ പാര്‍ക്കില്‍ 45 ലോകോത്തര കമ്പനികള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. പാര്‍ക്ക് ഒന്നിലും മൂന്നിലുമായി 305 കമ്പനി ‘ക്യൂ’ വിലാണ്. ലോകോത്തര കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും ഇതിലുണ്ട്. ഇന്ത്യയിലെ രണ്ടാംനിര നഗരങ്ങളുടെ വളര്‍ച്ചാസാധ്യത പട്ടികയില്‍ തിരുവനന്തപുരവും കൊച്ചിയും മുന്നിലാണെന്ന് ഗ്ലോബല്‍ കണ്‍സള്‍റ്റന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ ആദ്യമായെത്തുന്ന ഐബിഎം ഗ്രൂപ്പ് കൊച്ചിയില്‍ നിയമനം തുടങ്ങി. അമേരിക്കന്‍ കമ്പനി അജിലൈറ്റ് ഗ്രൂപ്പും നിസാന്‍ ഡിജിറ്റല്‍, ഏണ്‍സ്റ്റ് ആന്‍ഡ് […]

News Desk

ദുബായ് സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് 2021; ചരിത്ര നേട്ടവുമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്

ദുബായ്: ചരിത്ര നേട്ടവുമായി ദുബായ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. 2021 വര്‍ഷത്തെ സര്‍വ്വീസ് എക്‌സലന്‍സ് അവാര്‍ഡ് യുഎഇയിലെ മുന്‍നിര റീട്ടെയിലറായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്. ഹൈപ്പര്‍ മാര്‍ക്കറ്റ് മേഖലയില്‍ എക്‌സലന്‍സ് അവാര്‍ഡ് നേടുന്ന ഏക ഹൈപ്പര്‍ മാര്‍ക്കറ്റാണ് ലുലു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍ശനമായ നിരീക്ഷണത്തിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ ദുബായ് എക്കണോമി കണ്ടെത്തുന്നത് . ഉപഭോക്തൃ സേവനങ്ങള്‍, സ്ഥാപനങ്ങളിലെ സൂക്ഷ്മ പരിശോധന, മിസ്റ്ററി ഷോപ്പിങ്, ശുചിത്വം, സുരക്ഷ എന്നിങ്ങനെയുള്ള വിവിധ ഘട്ടങ്ങള്‍ പിന്നിട്ടാണ് ജേതാക്കളെ വിലയിരുത്തുന്നത്. […]

News Desk Tech

കോവിഡ് പ്രതിസന്ധി : മൊബൈല്‍ ആപ്പുമായി വസ്ത്രവ്യാപാരികള്‍

കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ വസ്ത്രവ്യാപാര മേഖലയില്‍ ഉണ്ടായ നഷ്ടം പരിഹരിക്കാന്‍ മൊബൈല്‍ ആപ്പുമായി വസ്ത്ര നിര്‍മാതാക്കളുടെ സംഘടന. ഹോള്‍സെയില്‍, റീട്ടെയില്‍ വസ്ത്ര വ്യാപാരം സാധ്യമാകുന്ന ആപ് ഡിസംബറില്‍ പുറത്തിറക്കും. സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷനാണ് ഈ ആശയത്തിന് പിന്നില്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് വസ്ത്രവ്യാപാര മേഖലയിലുണ്ടായ നഷ്ടം 1000 കോടി രൂപയ്ക്കു മുകളിലാണ്. വായ്പകള്‍ക്ക് മൊറട്ടോറിയം ഇല്ലാത്തതും നികുതിയില്‍ സര്‍ക്കാര്‍ ഇളവു പ്രഖ്യാപിക്കാത്തതും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നു വ്യാപാരികള്‍ പറയുന്നു. വസ്ത്ര നിര്‍മാതാക്കളും ചെറുകിട കച്ചവടക്കാരും ഒരുമിച്ചു […]

News Desk Tech

പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഡാറ്റാ റീച്ചാര്‍ജ ചെയ്യാം ;എമര്‍ജന്‍സി ഡാറ്റാ ലോണ്‍ അവതരിപ്പിച്ച് ജിയോ

എമര്‍ജന്‍സി ഡാറ്റാ ലോണ്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. പണമില്ലെങ്കിലും ലോണ്‍ എടുത്ത് ഫോണില്‍ ഉടനടി ഡാറ്റാ റീച്ചാര്‍ജ് ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. റീച്ചാര്‍ജ്ജ് നൗ പേ ലേയ്റ്റര്‍ രീതിയാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിന് കീഴില്‍ അഞ്ച് എമര്‍ജന്‍സി ഡാറ്റാ പാക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയും. 11 രൂപാ നിരക്കില്‍ ഒരു ജീബി ഡാറ്റയുടെ അഞ്ച് ലോണ്‍പാക്കാണ് ലഭിക്കുക. മൈ ജിയോ ആപ്പിലൂടെയാണ് ഈ അടിയന്തിര ഡാറ്റ വായ്പ സേവനം ലഭിക്കുക. പണം ഇല്ലാത്തപ്പോഴും […]

News Desk

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 80 രൂപ് വര്‍ധിച്ച് പവന് വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന 4430 രൂപയില്‍ എത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 440 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ദൃശ്യമാകുന്നത്. ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശ്കതിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

News Desk

ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടിക ;പ്രിയങ്കയെ മറികടന്ന് വിരാട്‌കോലി

ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടികയില്‍ പ്രിയങ്ക ചോപ്രയെ മറികടന്നു വിരാട് കോലി. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പ്രൊമോഷന്‍ പോസ്റ്റുകള്‍ വിലയിരുത്തിയാണ് എല്ലാവര്‍ഷവും സമ്പന്ന പട്ടിക പുറത്തുവിടുന്നത്.കോലിക്ക് 132 ദശലക്ഷവും പ്രിയങ്കയ്ക്ക് 65 ദശലക്ഷവും ഫോളോവേഴ്സുമാണുള്ളത്. ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ് 2021ല്‍ പ്രിയങ്ക ചോപ്ര 27-ാംസ്ഥാനത്താണ്. ഒരൊറ്റ പ്രൊമോഷന്‍ പോസ്റ്റിലൂടെ മുന്നു കോടി രൂപ(4,03,000 ഡോളര്‍)യാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം പട്ടികയില്‍ 19-ാംസ്ഥാനത്തായിരുന്നു അവര്‍.