News Desk

സെന്‍സെക്സ് 166 പോയിന്റ് നേട്ടത്തില്‍ ക്ലോസ്ചെയ്തു

മുംബൈ: വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 166.07 പോയന്റ് നേട്ടത്തില്‍ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയര്‍ന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്മോള്‍ ക്യാപ് സൂചികയും കുതിപ്പ് നിലനിര്‍ത്തി. ഇന്‍ഫ്ര, ഫാര്‍മ, ബാങ്ക് സെക്ടറുകളില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. മെറ്റല്‍, പവര്‍ സൂചികകള്‍ ഒരുശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയില്‍ നേട്ടമൊന്നുമില്ലായിരുന്നെങ്കിലും സ്മോള്‍ ക്യാപ് സൂചിക ഒരുശതമാനം ഉയര്‍ന്നു. ഗ്ലാന്‍ഡ് ഫാര്‍മ, ഡിവീസ് ലാബ്, ഐസിഐസിഐ ലാബ്, റിലയന്‍സ്, കോള്‍ ഇന്ത്യ […]

News Desk

ടാറ്റ ഇലക്‌സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം ആദായം

മുംബൈ: ടാറ്റ ഇലക്സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. ഒരുവര്‍ഷത്തിനിടെ സെന്‍സെക്സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്സി 386ശതമാനം ആദായം നല്‍കിയത്. 2020 ജൂലായ് 2ന് 910 രൂപ നിലവാരത്തിലായിരുന്ന ഓഹരി വില 4,430 രൂപയിലെത്തിയിരിക്കുന്നു. കമ്പനിയുടെ വിപണിമൂല്യം 27,000 കോടി രൂപയിലേറായായി ഉയര്‍ന്നു. നിരവധി ബ്രോക്കിങ് ഹൗസുകള്‍ നിക്ഷേപത്തിനായി ഓഹരി ശുപാര്‍ശ ചെയ്തിട്ടുണ്ട്.മിഡ് ക്യാപ് വിഭാഗത്തില്‍പ്പെട്ട ഈ ഓഹരി ഒരാഴ്ചക്കിടെമാത്രം 16.5ശതമാനമാണ് നേട്ടമുണ്ടാക്കിയത് ഡിജിറ്റൈസേഷന്‍, ടെക്നോളജി വികസനം […]

News Desk

അംബാനിയും അദാനിയും അതിസമ്പന്നരില്‍ മുന്നില്‍ത്തന്നെ;ആറ് മാസത്തില്‍ നേടിയ സമ്പാദ്യം 44.75 ബില്യന്‍ ഡോളറാണ്

മുംബൈ: അതിസമ്പന്നരില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍മാര്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നോട്ടു തന്നെ. ഇരുവരും ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ 2021 ലെ ആദ്യ ആറ് മാസത്തില്‍ നേടിയ സമ്പാദ്യം 44.75 ബില്യന്‍ ഡോളറാണ്. നേട്ടമുണ്ടാക്കിയവരില്‍ അദാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഗൗതം അദാനിയാണ് മുന്‍പില്‍. 27.4 ബില്യനില്‍ നിന്നും 61.2 ബില്യന്‍ ഡോളറിലേക്കാണ് അദാനിയുടെ സമ്പത്ത് ഈ വര്‍ഷം ഉയര്‍ന്നത്. ലോകത്തിലെ അതിസമ്പന്നരില്‍ 19 ാം സ്ഥാനത്താണ് അദാനി. അദാനി എന്റര്‍പ്രൈസസിന്റെ ഓഹരിവില 220 […]

News Desk

റോട്ടറി ഇന്റര്‍നാഷല്‍ പ്രസിഡന്റായി ശേഖര്‍ മേത്ത

കൊച്ചി: റോട്ടറി ഇന്റര്‍നാഷനല്‍ പ്രസിഡന്റായി സ്‌കൈലൈന്‍ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ശേഖര്‍ മേത്ത ചുമതലയേറ്റു. സംഘടനയുടെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ശേഖര്‍ മേത്ത. റോട്ടറി ക്ലബ് ഓഫ് കൊല്‍ക്കത്ത- മഹാനഗര്‍ അംഗമാണ് അദ്ദേഹം ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാഭ്യാസം, സാമ്പത്തിക സുരക്ഷ എന്നിവ മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ റോട്ടറി ക്ലബ്ബുകള്‍ പ്രാദേശിക ഭരണകൂടങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് മേത്ത നിര്‍ദേശങ്ങള്‍ […]

News Desk

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി വില കുറച്ചു

വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേത് കിലോഗ്രാമിന് 836 ഡോളറും. സ്വര്‍ണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. അടിസ്ഥാന വിലയില്‍ കുറവ് വന്നതോടെ സ്വര്‍ണവിലയില്‍ അത് പ്രതിഫലിക്കും.

News Desk

പ്രവാസി നിക്ഷേപം ; സംസ്ഥാനത്തെ ബാങ്കുകളില്‍ 14 ശതമാനം വര്‍ദ്ധനവ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിലും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 14 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കേഴ്സ് സമിതിയുടെ കണക്കുപ്രകാരം 2020 ഡിസംബര്‍ അവസാനംവരെയുള്ള എന്‍ആര്‍ഐ നിക്ഷേപം 2,27,430 കോടി രൂപയാണ്. 2020 സെപ്റ്റംബറിലെ കണക്ക് പ്രകാരം 2,22,029 ലക്ഷംകോടിയായിരുന്നു. അതിനുശേഷം നിക്ഷേപത്തിലുണ്ടായ വര്‍ധന രണ്ടുശതമാനംമാത്രമാണ്. 2019ല്‍ ഇത് 1,99,781 കോടി രൂപയായിരുന്നു. സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി മലയാളികള്‍ നടത്തിയിട്ടുള്ള വിദേശ കറന്‍സി നിക്ഷേപത്തിന്റെ കണക്കാണിത്. സംസ്ഥാനത്തിന്റെ […]

News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ; പവന് 200 രൂപ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. കഴിഞ്ഞമാസം കനത്ത ഇടിവാണ് സ്വര്‍ണംനേരിട്ടത്. പലിശ ഉയര്‍ത്തേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ പ്രഖ്യാപനവും ഡോളറിന്റെ ഉയര്‍ച്ചയുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 46,914 രൂപയാണ്. 0.16ശതമാനമാണ് നേട്ടം