Entreprenuership

ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല; ട്രേഡ് സീക്രട്ടുമായി ഒമേഗ പ്ലാസ്റ്റിക്സ്‌

അന്താരാഷ്ട്ര ഗുണനിലവാരമുള്ള പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നതില്‍ ശക്തമായ ചുവടുവയ്പ് നടത്തിയ ഒമേഗ പ്ലാസ്റ്റിക്‌സ് ഇന്ന് ഇന്ത്യയില്‍ത്തന്നെ അറിയപ്പെടുന്ന സംരംഭമാണ്. വ്യാവസായികാവശ്യങ്ങള്‍ക്കുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണ് തിരുവനന്തപുരം ജില്ലയിലെ മേനംകുളത്തു കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഒമേഗ പ്ലാസ്റ്റിക്‌സ്. ശാലിനിയെന്ന യുവസംരംഭകയാണ് ഒമേഗ പ്ലാസ്റ്റിക്‌സിന്റെ സാരഥി. 1998 ല്‍ ശാലിനിയുടെ പിതാവ് ശശിയാണ് ഒമേഗ പ്ലാസ്റ്റിക്‌സിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ആത്മവിശ്വസവുമായിരുന്നു ഒമേഗ പ്ലാസ്റ്റിക്കിന്റെ അടിത്തറ. പിതാവിന്റെ ബിസിനസ് […]

Business Articles

ഉറപ്പുള്ള വീടിന് ഇനി ഡ്യുവല്‍ ലോക്കിങ് കോണ്‍ക്രീറ്റ് കട്ടകള്‍

ഉറപ്പുള്ളൊരു വീട് അധികം കാലതാമസമില്ലാതെ എങ്ങനെ നിര്‍മിക്കാം? അത്തരത്തിലൊരു വീട് സ്വപ്നം കാണുന്ന എല്ലാവര്‍ക്കും ആധുനിക രീതിയിലുള്ളതും ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ പരിഹാരമാണ് ‘ഡ്യുവല്‍ ലോക്കിങ് കോണ്‍ക്രീറ്റ് കട്ടകള്‍’. അതിന് പേരുകേട്ട സ്ഥാപനമാണ് എറണാകുളം പെരുമ്പാവൂര്‍ കാരിക്കോട് സ്ഥിതി ചെയ്യുന്ന ടഫി ബ്രിക്‌സ്. സ്മാര്‍ട്ട് സാങ്കേതികവിദ്യ സംയോജിപ്പിച്ച് നിരവധി പരീക്ഷണങ്ങളിലൂടെയാണ് ടഫിയുടെ കട്ടകള്‍ വിപണിയിലെത്തുന്നത്. 1987 -ല്‍ രൂപം നല്കിയ സംരംഭം ഹോളോ ബ്ലോക്കുകളുടെ നിര്‍മാണ യൂണിറ്റില്‍ തുടങ്ങി, ഒരു ദശകത്തിനുള്ളില്‍ ഇന്റര്‍ലോക്കിങ് സാങ്കേതികവിദ്യയുടെ തുടക്കക്കാരായി ടഫി […]

കോവിഡ് കാലത്തെത്തിയ മാവേലി; ലോക്കല്‍ റീട്ടെയ്ല്‍ വിപണനത്തിനൊരു ഓണ്‍ലൈന്‍മാതൃക

കോവിഡ് മഹാമാരി ലോകത്തെ എല്ലാ ബിസിനസ് മേഖലകളേയും ദോഷകരമായി ബാധിച്ചപ്പോള്‍ അതൊരു അവസരമായി ഉപയോഗിക്കുകയും കോവിഡിനൊപ്പം എങ്ങനെ ജീവിക്കാമെന്നും നമുക്ക് കാണിച്ചുതരുകയാണ് മാവേലി ഓണ്‍ലൈന്‍ ഷോപ്പിങിലൂടെ കൊല്ലത്തുകാരനായ രതീഷ് രാജന്‍ എന്ന യുവസംരംഭകന്‍. കാലക്രമേണ, എല്ലാം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നുവെന്ന് ഒരു സൂചന എവിടെ നിന്നോ മനുഷ്യരാശിക്ക് കിട്ടിയ അവസരങ്ങളില്‍പോലും അത് നമ്മളെയൊന്നും ബാധിക്കില്ല എന്ന കരുതിയിരുന്ന ജനതയ്ക്കിടയിലേക്ക് വീട്ടിലിരുന്നുകൊണ്ട് കൈയിലുള്ള സ്മാര്‍ട്ട് ഫോണ്‍കൊണ്ട് ഭുമിക്ക് താഴെയുള്ള എന്തും വാങ്ങാന്‍ കഴിയുമെന്ന് പഠിപ്പിച്ച കൊറോണ വൈറസ് ഇന്ന് […]

Success Story

ചിത്രത്തുന്നലുകള്‍കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന കാര്‍മ്മിക

ആത്മസമര്‍പ്പണത്തില്‍ വിജയം കൊയ്‌തൊരാള്‍… സ്വന്തം വരുമാനം എന്താവണമെന്നും അതിനായി തന്റെ കഴിവുകളെ പരുവപ്പെടുത്തുകയും ചെയ്‌തൊരാള്‍…. സ്വന്തം ഇച്ഛാശക്തിയില്‍ അടിയുറച്ച് വിശ്വസിച്ചൊരാള്‍… അതെല്ലാമാണ് ഗായത്രിദേവിയെ സിവില്‍ എന്‍ജീനിയറിങ് അധ്യാപികയില്‍ നിന്നും ‘കാര്‍മ്മിക ഫാബ്‌സ്’ എന്ന വര്‍ണവിസ്മയത്തിന്റെ രാജ്ഞിയാക്കി മാറ്റിയത്..! തിരുവനന്തപുരത്ത് പട്ടം പ്ലാമൂടാണ് ‘കാര്‍മ്മിക ഫാബ്‌സ്’ എന്ന തന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായി ഗായത്രി തെരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാര്‍മ്മിക ഫാബ്സ് നഗരത്തിനൊപ്പം വളരുന്നു. കോവിഡെന്ന മഹാമാരിയിലും മത്സരാധിഷ്ഠിതമായ വസ്ത്രനിര്‍മ്മാണമേഖലയില്‍ ഗായത്രി തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു എന്നതിന് […]

സംരംഭകരെ സഹായിച്ച് മുന്നേറുന്ന ട്രൂ അനാലിസിസ് ബിസിനസ് സൊല്യൂഷന്‍സ്‌

സാങ്കേതിക ലോകം വളരെ വേഗതയില്‍ മുന്നേറുമ്പോള്‍, അതിനൊപ്പമോ മുന്നിലോ എത്തിപ്പെടാന്‍ പുതിയ സംരംഭകര്‍ ശ്രമിക്കണം. ബിസിനസിലേക്ക് കടന്ന് വരുന്ന ഒരു സംരംഭകന് സാങ്കതിക വിദ്യയുടെ അനന്ത സാധ്യതകളും അത് വളര്‍ച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അറിയണമെന്നില്ല. അത്തരത്തില്‍ എല്ലാ സൊല്യൂഷന്‍സും സംരംഭകര്‍ക്ക് പറഞ്ഞുകൊടുത്ത് അവരുടെ ബിസിനസ് വളര്‍ച്ച സുഗമമാക്കുക എന്ന ആശയത്തില്‍ നിന്നാണ് ‘ട്രൂ അനാലിസിസ് ബിസിനസ് സൊല്യൂഷന്‍സ് എല്‍എല്‍പി’ രൂപം കൊള്ളുന്നത്. സംരംഭകരുടെ അവസരങ്ങള്‍ വര്‍ധിപ്പിച്ച് മത്സരാധിഷ്ഠിതമായ മേഖലയില്‍ ബിസിനസ് അനാലിസിസുകള്‍ നടത്തി അവരുടെ വളര്‍ച്ചയില്‍ ഒപ്പം […]

News Desk

ഐപിഒകളിലെത്തുന്നത് കോടികള്‍; ബാങ്കിങ്ങ് സംവിധാനം സമ്മര്‍ദ്ദത്തില്‍

പ്രാരംഭ ഓഹരി വിപണിയിലേക്ക് വന്‍തോതില്‍ അപേക്ഷകളെത്തുന്നത് ബാങ്കിങ് സംവിധാനത്തെ സമ്മര്‍ദത്തിലാക്കുന്നു. ഒരുകോടിയോളം ചെറുകിട നിക്ഷേപകരുടെ അപേക്ഷകളാണെത്തിയത്. ഇതിന്റെ മൊത്തംമൂല്യമാകട്ടെ 1.7 ലക്ഷംകോടി രൂപയുമാണ്. വെള്ളിയാഴ്ച അവസാനിച്ച നാല് പ്രാരംഭ ഓഹരി വില്പനകള്‍ക്കായി ബാങ്കിങ് സംവിധാനത്തിന് താങ്ങാവുന്നതിലുമപ്പുറമുള്ള ഇടപാടുകളെത്തിയതോടെ അപേക്ഷകള്‍ തള്ളിപ്പോകാനുള്ള സാധ്യത വര്‍ധിച്ചു. ഒടിപി സന്ദേശങ്ങള്‍ വൈകാനും ഇടയാക്കി. 2007നുശേഷം ഇതാദ്യമായാണ് നാല് കമ്പനികള്‍ ഒരേസമയം ഐപിഒക്കുള്ള അപേക്ഷ സ്വീകരിച്ചത്. ദേവയാനി ഇന്റര്‍നാഷണല്‍, എക്സാരോ ടൈല്‍സ്, വിന്‍ഡ്ലാസ് ബയോടെക്, കൃഷ്ണ ഡയഗ്‌നോസ്റ്റിക്സ് എന്നിവയാണ് ഒരേദിവസം ഐപിഒയുമായെത്തിയത്. ഏത് […]

Career

Samsritha Destination Detox

കാലത്തിന്റെ വേഗതയ്ക്കും മാറ്റത്തിനുമൊപ്പം കൗണ്‍സിലിങിന്റെ പരിധികളും പരിമിതികളും മറികടന്നു മനുഷ്യമനസ്സുകള്‍ക്ക് താങ്ങായ്, കരുത്തായി ‘സംശ്രിത’ ഇന്ന് വളര്‍ച്ചയുടെ നാള്‍വഴികളിലാണ്. സാമൂഹിക ഉത്തരവാദിത്തം സ്വമേധയാ ഏറ്റെടുത്തു കൊണ്ട് ഈ പ്രതിസന്ധി കാലത്ത് ഏത് ജീവിത പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുവാന്‍ കഴിവുള്ള സംശ്രിതയുടെ ഉടമയും കൗണ്‍സിലിങ് സൈക്കോളജിസ്റ്റുമായ അഞ്ജുലക്ഷ്മിയാണ് ഈ സ്ഥാപനത്തിന്റെ നട്ടെല്ല്. ടെലി-കൗണ്‍സിലിങ് രംഗത്ത് വിപ്ലവകരമായ പുതുമകള്‍ സ്വഷ്ടിച്ചു കൊണ്ട് ഇതര കൗണ്‍സിലിങ് സ്ഥാപനങ്ങള്‍ക്ക് വഴികാട്ടിയാവുകയാണ് സംശ്രിത. പ്രോപ്പര്‍ ചാനലിലൂടെ ടെലികൗണ്‍സിലിങ് റിക്കോര്‍ഡഡ് ഡാറ്റയിലേക്കു മാറ്റിയതും പ്രൊഫഷണല്‍ ശൈലിയിലേയ്ക്ക് […]

Success Story

നഴ്‌സിങില്‍ നിന്നു ബേക്കിങിലേക്ക്‌

മകന്റെ ആഗ്രഹപ്രകാരം ഒരു ദിവസം വീട്ടില്‍ തയ്യാറാക്കിയ കേക്കില്‍ നിന്നാണ് നിഖിലയുടെ ‘നിക്കിസ് ക്രീം വേള്‍ഡി’ലേക്കുള്ള യാത്ര തുടങ്ങിയത്. ഇഷ്ടമേഖല ആയിരുന്നിട്ടും വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം കാരണം നഴ്‌സിങ് ഉപേക്ഷിച്ച നിഖില പിന്നീട് പല സംരംഭങ്ങള്‍ തുടങ്ങിയെങ്കിലും വിജയത്തില്‍ എത്തിയത് ബേക്കിങ് ആയിരുന്നു. പിറന്നാളിനും വിവാഹത്തിനും തുടങ്ങി ചെറിയ ആഘോഷങ്ങള്‍ക്ക് പോലും മലയാളികള്‍ക്ക് ഇന്ന് കേക്ക് ഒഴിവാക്കാനാവില്ല. മുന്‍പ് ബേക്കറികളില്‍ മാത്രം ലഭ്യമായിരുന്ന കേക്ക് ഇന്ന് നമ്മുടെ ചുറ്റുവട്ടത്തെ വീടുകളിലും ലഭ്യമാകുന്നു. ബേക്കറികളില്‍ […]

Success Story

ഇനി വീട്ടില്‍ പെരുമ

ഒരു നല്ല ദിവസത്തിന്റെ തുടക്കമാണ് നല്ല പ്രഭാതഭക്ഷണം എന്ന് ഓരോ മലയാളിയും വിശ്വസിക്കുന്നു. ആ വിശ്വാസത്തെ ശരിവയ്ക്കുന്നതാണ് മലയാളിയുടെ ഭക്ഷണരീതികളും. പുട്ട്, അപ്പം, ഇടിയപ്പം, എന്നിങ്ങനെയുള്ള പ്രിയ പ്രഭാതഭക്ഷണങ്ങള്‍ ഏറ്റവും രുചികരമായും ശുദ്ധമായും കഴിക്കാന്‍ ഓരോ ഭക്ഷണപ്രേമിയും ആഗ്രഹിക്കും. അത്തരത്തില്‍ മലയാളികളുടെ പ്രിയഭക്ഷണങ്ങളോട് നീതിപുലര്‍ത്തി നിര്‍മിക്കുന്നതാണ് ‘പെരുമ’ ധാന്യപ്പൊടികള്‍. ‘ഇനി വീട്ടില്‍ പെരുമ’ എന്ന കമ്പനിയുടെ ആപ്തവാക്യം പിന്തുടരുന്ന ഉല്പന്നങ്ങളാണ് മലബാറിലെ ഏറ്റവും വലിയ ഭക്ഷ്യനിര്‍മാണ കമ്പനിയായ മിഗിബീ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉത്പാദിപ്പിക്കുന്ന പെരുമ […]

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് കഴിയില്ല; പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ചുവടുറപ്പിച്ച് അനു കണ്ണനുണ്ണി

‘കണ്ണിനു സൗന്ദര്യമുണ്ടെങ്കില്‍ കാണുന്നതെല്ലാം സുന്ദര’മെന്ന് ഒരു കവി എഴുതിയതുപോലെ, പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും അതിന്റേതായ സൗന്ദര്യമുണ്ട്. ഈ പ്രപഞ്ചത്തിലെ എല്ലാ ഗുണങ്ങളും കഴിവുകളും ചാലിച്ചെഴുതിയ ഒരു മനോഹര ശില്പമാണ് മനുഷ്യന്‍. ഓരോ മനുഷ്യജീവനും അവന്റേതായ സൗന്ദര്യവും കഴിവുകളോടും കൂടിയാണ് ഈ ഭൂമിയില്‍ ജനിച്ചു വീഴുന്നത്. എന്നാല്‍, പലപ്പോഴും നമ്മള്‍ നമ്മുടെ ബാഹ്യസൗന്ദര്യത്തെയും എങ്ങനെയെല്ലാം അത് വര്‍ദ്ധിപ്പിക്കാമെന്നും ആലോചിച്ചു വ്യാകുലപ്പെടാറുണ്ട്. എന്നാല്‍, അത്തരം ആശങ്കങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും ഒരാളുടെ പ്രകൃതിദത്തമായ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്ക് കഴിയില്ലെന്നുമാണ് നാച്ചുറല്‍ […]