News Desk

ഡിജിറ്റല്‍ പേയ്‌മെന്റ് ഈസിയാക്കുന്ന ഇ-റുപ്പി സേവനം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) ഇ-റുപ്പി വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇലക്ട്രോണിക് വൗച്ചര്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യു.പി.ഐ. പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഡിജിറ്റല്‍ പേയ്‌മെന്റിന്റെ കറന്‍സി രഹിതവും സമ്പര്‍ക്കരഹിതവുമായ മാര്‍ഗമാണ് ഇ-റുപ്പി. […]

News Desk

രാജ്യത്തെ ജിഎസ് ടി വരുമാനത്തില്‍ വര്‍ധനവ്; സാമ്പത്തീകമേഖല തിരികെയത്തുന്നുവെന്ന് സൂചന

രാജ്യത്തെ ജിഎസ് ടി വരുമാനം ജൂലൈ മാസം ഒരു ലക്ഷം കോടി കടന്നു.ഇതിലൂടെ സാമ്പത്തിക മേഖല തിരികെയെത്തുന്നുവെന്ന സൂചന. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തില്‍ ജൂണ്‍ മാസത്തില്‍ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. ഇതേ പ്രവണത ജൂലൈയിലും ആവര്‍ത്തിക്കുമെന്ന് സാമ്പത്തിക മേഖലയില്‍ ആശങ്ക ഉണ്ടായിരുന്നു.എന്നാല്‍ അതിനൊരു മാറ്റം വന്നിരിക്കുകയാണ്. 2021 ജൂലൈ മാസത്തില്‍ രാജ്യം ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,16,393 കോടി രൂപയാണ്. കേന്ദ്ര ജിഎസ്ടി 22,197 കോടി രൂപയും, സംസ്ഥാന […]

സാമൂഹിക പ്രതിബദ്ധതയുള്ള ബിസിനസ് അവസരങ്ങളുമായി Mi Trend

സ്വന്തമായി ഒരു വരുമാന മാര്‍ഗം എന്നത് ഏതൊരു വ്യക്തിയുടെയും (പുരുഷനായാലും സ്ത്രീയായാലും) നിലനില്പിനു അനിവാര്യമായ ഘടകമാണ്. വരുമാനത്തിന് ഉപരിയായി, സമൂഹത്തില്‍ സ്ഥാനം ലഭിക്കുന്നതിനും ജീവിത നിലവാരം ഉയരുന്നതിനും ‘തൊഴില്‍’ ഒരു ഘടകമാണ്. ജീവിതസാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് മനുഷ്യന്റെ കാഴ്ചപ്പാടുകളും വ്യതിചലിക്കാറുണ്ട്. അതിനുദാഹരണമാണ് തൊഴില്‍ സംബന്ധമായ കാഴ്ചപ്പാടുകളില്‍ മലയാളികള്‍ക്ക് ഉണ്ടായിരിക്കുന്ന മാറ്റം. അതുകൊണ്ട് തന്നെയാണല്ലോ യുവതലമുറയില്‍പെട്ട നിരവധി പേര്‍ സംരംഭക ലോകത്തിലേക്ക് പ്രവേശിക്കുന്നത്. എപ്പോഴും പുതിയ സംരംഭം എന്നത്, നാടിനും സമൂഹത്തിനും മുതല്‍ക്കൂട്ടാണ്. ഒരു സംരംഭകന്‍ നാടിനു നല്‍കുന്ന വികസനം […]