News Desk

രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു

  • September 30, 2021
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.76 രൂപയായി. ഡീസല്‍ വില 94.90 എന്ന നിലയിലെത്തി. തിരുവനന്തപുരത്ത് പെട്രോളില്‍ 103.38 രൂപയാണ് വില. ഡീസല്‍ 96.71. കോഴിക്കോട് പെട്രോള്‍ 102.16. ഡീസല്‍ 95.11രുപയിലുമെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ […]

News Desk

പ്രിന്റ് ടു പോസ്റ്റ് സംവിധാനവുമായി എല്‍ഐസിയും തപാല്‍ വകുപ്പും

  • September 29, 2021
  • 0 Comments

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ പോളിസികളുടെ പോളിസി ബുക്ക്ലെറ്റുകള്‍ ഇനിമുതല്‍ തപാല്‍ വകുപ്പ് നേരിട്ട് പ്രിന്റ് ചെയ്ത് ഉപഭോക്താക്കളിലേക്ക് എത്തിക്കും. ഇതുസംബന്ധിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും തപാല്‍ വകുപ്പും തമ്മില്‍ ധാരണയില്‍ എത്തി. പോളിസി ബുക്ക്ലെറ്റ് റെസിപ്റ്റുകളുടെ വിതരണം വേഗത്തിലാക്കാന്‍ ഈ പങ്കാളിത്തത്തിലൂടെ സാധിക്കും. മുബൈ എല്‍ഐസിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എല്‍ഐസിയുടെയും തപാല്‍ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ കരാറില്‍ ഒപ്പുവച്ചു. ഇതിലൂടെ രാജ്യത്താകെയുളള എല്‍ഐസി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലൈഫ് ഇന്‍ഷുറന്‍സ് […]

News Desk

സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

  • September 29, 2021
  • 0 Comments

മുംബൈ: ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകള്‍ രണ്ടാം ദിവസവും വിപണിയെ ദുര്‍ബലമാക്കി. സെന്‍സെക്സ് 254.33 പോയന്റ് നഷ്ടത്തില്‍ 59,413.27ലും നിഫ്റ്റി 37.30 പോയന്റ് താഴ്ന്ന് 17,711.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് ഒരുവേള 400ലേറെ പോയന്റ് നഷ്ടം നേരിട്ടെങ്കിലും മെറ്റല്‍, പൊതുമേഖല ബാങ്ക്, ഫാര്‍മ ഓഹരികളുടെ നേട്ടം സൂചികകളെ കൂടുതല്‍ നഷ്ടത്തില്‍ നിന്ന് കാത്തു. എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രടെക് സിമെന്റ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, […]

News Desk

രാജ്യത്ത് ഇന്നും ഡീസല്‍ വില വര്‍ധിപ്പിച്ചു; തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വില കൂട്ടുന്നത്

  • September 27, 2021
  • 0 Comments

തിരുവനന്തപുരം; രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന. 26 പൈസ ഡീസലിന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് ഡീസലിന് വില കൂടിയത്. ഈ മാസം നാലാം തവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 […]

News Desk

വീണ്ടും ഇരുട്ടടി; ഡീസല്‍വില വര്‍ധിച്ചു

  • September 26, 2021
  • 0 Comments

തിരുവനന്തപുരം: രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂടി. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്. ഒരു ലിറ്ററിന് 94.05 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില. 95.87 രൂപയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. കോഴിക്കോട് 94.24 രൂപയാണ് വില. എന്നാല്‍, പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇന്നും 101.48 രൂപയാണ് പെട്രോള്‍ വില. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ വില 0.84 ഡോളര്‍ ഉയര്‍ന്നു. ബാരലിന് […]

News Desk

ആദായനികുതി പിരിവില്‍ വന്‍ വര്‍ധനവ്; സാമ്പത്തിക ഉണര്‍വ്വിന്റെ ലക്ഷണമെന്ന് ബോര്‍ഡ്

  • September 25, 2021
  • 0 Comments

മുംബൈ: ആദായ നികുതി പിരിവ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ ഉയര്‍ന്ന നിലയിലെത്തിയെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചു. കോവിഡിനു മുന്‍പുള്ള സാമ്പത്തികവര്‍ഷമായ 2019-20ലെ സമാന കാലയളവിലെ 4.48 ലക്ഷം കോടിയില്‍നിന്ന് 27% കൂടുതലാണ് ഇക്കുറി നേടിയത്. റീഫണ്ട് കഴിഞ്ഞുള്ള തുകയാണിത്. മുന്‍കൂര്‍ നികുതി, സ്രോതസ്സില്‍ നികുതി എന്നിങ്ങനെ മൊത്തം പ്രത്യക്ഷ നികുതിവരുമാനം 6.45 ലക്ഷം കോടി രൂപയാണ്. ഏപ്രില്‍ 1- സെപ്റ്റംബര്‍ 22 കാലയളവില്‍ പ്രത്യക്ഷനികുതിവരുമാനം 5,70,568 കോടി രൂപയാണ്. മുന്‍കൊല്ലം ഇതേ കാലയളവിലേതിനെക്കാള്‍ (3.27 […]

News Desk

എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍; ആപ്പിള്‍ ഐഫോണുകള്‍ക്ക് തിരിച്ചടി

  • September 25, 2021
  • 0 Comments

എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് യൂറോപ്യന്‍ യൂണിയന്‍. മുന്‍പും എല്ലാ ചാര്‍ജിംഗ് പോര്‍ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിലപാട് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിരുന്നുവെങ്കിലും ആപ്പിള്‍ ഉള്‍പ്പെടെയുള്ള ചില കമ്പനികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന്‌കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ പുതിയ തീരുമാനം വരുന്നത്. നിയമം നടപ്പിലാകുന്നതോടെ ആപ്പിള്‍ ഐഫോണുകള്‍ക്കായിരിക്കും ഏറ്റവും വലിയ തിരിച്ചടിയെന്ന് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂറോപ്യന്‍ യൂണിയന്റെ ഇത്തരമൊരു തീരുമാനം. […]

News Desk

ചരിത്രനേട്ടംകുറിച്ച് സെന്‍സെക്‌സ് ; 60,000 പിന്നിട്ട് വ്യാപാരത്തിന് തുടക്കം

  • September 24, 2021
  • 0 Comments

മുംബൈ: ചരിത്രത്തിലാദ്യമായി സെന്‍സെക്‌സ് 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 325 പോയന്റ് നേട്ടത്തില്‍ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയര്‍ന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിനിരക്ക് ഉയര്‍ത്തല്‍, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസര്‍വിന്റെ നിലപാടില്‍ നിക്ഷേപകര്‍ ആത്മവിശ്വാസംപുലര്‍ത്തിയതാണ് ആഗോളതലത്തില്‍ വിപണികള്‍ക്ക് കരുത്തായത്. ഡൗ ജോണ്‍സ് സൂചിക 1.48ശതമാനവും എസ്ആന്‍ഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയര്‍ന്നു. വിപണിയില്‍ കാളകള്‍ […]

News Desk

രാജ്യത്ത് ഡീസല്‍ വിലയില്‍  വര്‍ധനവ്; പെട്രോള്‍ വിലയില്‍ മാറ്റമില്ല

  • September 24, 2021
  • 0 Comments

ന്യൂഡല്‍ഹി: തുടര്‍ച്ചയായി 20 ദിവസത്തിന് ശേഷം കേരളത്തില്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. ലിറ്ററിന് 23 പൈസയാണ് കൂടിയത്. നിലവില്‍ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 93.72 രൂപയായി ഉയര്‍ന്നു. അതെ സമയം പെട്രോള്‍ വില ലിറ്ററിന് 101.41 രൂപയാണ്. ജൂലൈ 15 നായിരുന്നു നേരത്തെ വിലയില്‍ മാറ്റം വന്നത്. കേരളത്തില്‍ പെട്രോള്‍ വിലയില്‍ കാര്യമായി മാറ്റമില്ലാതെ തുടരുകയാണ്. ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ ആഗ്രഹിക്കാത്തതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ സാധിക്കാത്തത്. ഇതോടെ രാജ്യത്തിന്റെ വിവിധ […]

News Desk

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

  • September 24, 2021
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1758 ആയി താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,015 ഡോളറാണ്. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് വിലയെ ബാധിച്ചത്.