News Desk

വിപണിയില്‍ താഴ്ചയില്‍ നിന്നും കരകയറി ഐആര്‍സിടിസി ഓഹരികള്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കണ്‍വീനീയന്‍സ് ഫീസിന്റെ പകുതി നല്കണമെന്ന തീരുമാനത്തെ തുടര്‍ന്ന് വന്‍ ഇടിവ് രേഖപ്പെടുത്തിയ ഐആര്‍സിടിസി ഓഹരികള്‍ കരകയറുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐആര്‍സിടിസിക്ക് 300 കോടി രൂപ കണ്‍വീനിയന്‍സ് ഫീസിനത്തില്‍ ലഭിച്ചിരുന്നു. ഇതിന്റെ നേര്‍പ്പകുതി വേണമെന്നായിരുന്നു കേന്ദ്ര റയില്‍വെ മന്ത്രാലത്തിന്റെ ആവശ്യം. ഓഹരി വില കൂപ്പുകുത്തിയതോടെ ഐആര്‍സിടിസി ഉന്നതല യോഗം ദിപം സെക്രട്ടറിയെ അടക്കം ബന്ധപ്പെടുകയും കേന്ദ്ര റെയില്‍വെ മന്ത്രാലയത്തിന്റെ ആവശ്യം പിന്‍വലിപ്പിക്കുകയുമായിരുന്നു. തീരുമാനം പിന്‍വലിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് […]

News Desk

രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് കൂട്ടിയത്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111 രൂപ 29 പൈസയും ഡീസലിന് 104 രൂപ 88 രൂപയുമായി. കോഴിക്കോട് പെട്രോള്‍ വില 109 രൂപ 52 പൈസയും ഡീസലിന് 102 രൂപ 94 പൈസയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 108 രൂപ 95 പൈസയും ഡീസലിന് 102 രൂപ 80 പൈസയുമായി. ഒരു മാസത്തിനിടെ പെട്രോളിന് […]

News Desk

ഫേസ്ബുക്ക് ഇനി ‘മെറ്റ’; പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്

ഫേസ്ബുക്ക് ഇനി ‘മെറ്റ’ .കമ്പനിയുടെ ഔദ്യോഗിക പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ നിലവിലുള്ള പേരുകളില്‍ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു. ഫേസ്ബുക്ക് കണക്റ്റഡ് ഓഗ്മെന്റഡ് ആന്റ് വിര്‍ച്വല്‍ റിയാലിറ്റി കോണ്‍ഫറന്‍സിലാണ് സുക്കര്‍ബര്‍ഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനര്‍ത്ഥം പരിമിതികള്‍ക്കപ്പുറം എന്നാണ്.

News Desk

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസല്‍ 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.25 പൈസയും , ഡീസല്‍ 102.06 പൈസയുമായി. തിരുവനന്തപുരത്ത്110.45പൈസ, ഡീസല്‍ 104.14 പൈസ, കോഴിക്കോട് 108.39 പൈസ , ഡീസല്‍ 102.20 പൈസ എന്നിങ്ങനെയാണ് നിരക്ക്. ഒരു മാസത്തിനിടെ ഡീസലിന് കൂടിയത് 8.12 രൂപയും പെട്രോളിന് 6.42 രൂപയുമാണ്.

Entreprenuership

യാത്രകള്‍ അനുഭവങ്ങളാക്കി തീര്‍ക്കുവാന്‍ അഗ്രോനെസ്റ്റ്‌

യാത്രകള്‍ അനുഭവങ്ങളാക്കി മാറ്റുന്നവരാണ് നല്ല യാത്രികര്‍. പുതിയ നാട്, ജീവിതരീതികള്‍, ജനങ്ങള്‍, ഭാഷകള്‍, തൊഴിലുകള്‍… ഇവയെല്ലാം അറിഞ്ഞ്, അനുഭവിച്ച് യാത്ര ചെയ്യുന്നവര്‍ വീണ്ടും വീണ്ടും യാത്രകളെ സ്‌നേഹിക്കും. അത്തരത്തില്‍ യാത്രാ സ്‌നേഹികള്‍ക്കായി ഫാം ടൂറിസം എന്ന ആശയവുമായി വയനാടിന്റെ മടിത്തട്ടില്‍ രൂപംകൊണ്ട സംരംഭമാണ് അഗ്രോനെസ്റ്റ്. മാറുന്ന ടൂറിസം മേഖലയ്ക്ക് പുതിയ മാനങ്ങള്‍ നല്കുന്ന ‘അഗ്രോനെസ്റ്റ്’ എന്ന ആശയത്തിന് പിന്നില്‍ വിദേശികളും സ്വദേശികളുമായ ഒരു കൂട്ടം മലയാളികളാണ്. ടൂറിസവും, കൃഷിയും ഒരുപോലെ ഇഷ്ടപ്പെടുന്ന വ്യത്യസ്ത തൊഴില്‍ മേഖലയിലും, വ്യത്യസ്ത […]

News Desk

സെന്‍സെക്സ് 145.43 പോയന്റിലും നിഫ്റ്റി 10.50 പോയന്റ് നേട്ടത്തിലും ക്ലോസ് ചെയ്തു

മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് താല്‍കാലിക വിരാമമിട്ട് വിപണി. സെന്‍സെക്സ് 145.43 പോയന്റ് ഉയര്‍ന്ന് 60,967.05 ലും നിഫ്റ്റി 10.50 പോയന്റ് നേട്ടത്തില്‍ 18,125.40 ലുമാണ് ക്ലോസ് ചെയ്തത്. സെപ്റ്റംബര്‍ പാദത്തിലെ റിലയന്‍സിന്റെയും ഐസിഐസിഐ ബാങ്കിന്റെയും മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് രാവിലെ 600 പോയന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വൈകാതെ നഷ്ടത്തിലായി. ഐസിഐസിഐ ബാങ്കിന്റെ ഓഹരി 11.6 ശതമാനം നേട്ടത്തില്‍ 847 നിലവാരത്തിലെത്തി. ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു, ഡോ.റെഡീസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ബജാജ് […]

News Desk

ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് ഇടപാടുകാര്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു

കൊച്ചി: ഇന്‍ഡസ്‌ലന്‍ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാര്‍ഡ് ഇഎംഐ സൗകര്യം ആരംഭിച്ചു. ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് വന് തുകയുടെ ഇടപാടുകള് ലളിതമായ ഗഡുക്കളായി അടയ്ക്കാന് ഇത് സഹായകമാകും. ഇന്ഡസ്ഇന്ഡ് ബാങ്കുമായി സഹകരിക്കുന്ന ഏത് സ്റ്റോറില് നിന്നും മര്ച്ചന്റ് പിഒഎസ് ടെര്മിനലിലൂടെ ഈ സേവനം ലഭ്യമാകും. ഹൈപ്പര്മാര്ക്കറ്റുകള്, മള്ട്ടിബ്രാന്ഡ്, സ്റ്റാന്ഡ്എലോണ് സ്റ്റോറുകള് തുടങ്ങിയവയില് നിന്ന് ഉപഭോക്തൃ, ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങള്, വസ്ത്രങ്ങള്, വാഹനങ്ങള്, ഗൃഹാലങ്കാര ഉല്പന്നങ്ങള് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഉല്പന്നങ്ങള് […]

News Desk

പേര്മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്; വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ഒക്കുലസ് എന്നിവയും പുതിയ കമ്പനിക്ക് കീഴില്‍ വരും

ഫേസ്ബുക്ക് തങ്ങളുടെ കമ്പനിക്ക് പുതിയ ഒരു പേരിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറിനുള്ളില്‍ തന്നെ ഫേസ്ബുക്ക് റീബ്രാന്‍ഡിംഗ് നടന്നേക്കാം . ഫെയ്‌സ്ബുക്കിനുള്ള മറ്റൊരു ഐഡന്റിറ്റി, ഉപയോക്താക്കളെ നേരിട്ട് ബാധിക്കില്ല, കാരണം ഫേസ്ബുക്ക് ഇപ്പോഴും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി തുടരാന്‍ സാധ്യതയുണ്ട്. ഇന്‍സ്റ്റാഗ്രാമും വാട്‌സാപ്പും അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമയായ ഫേസ്ബുക്ക് ഇനി ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി അറിയപ്പെടാന്‍ ആഗ്രഹിക്കാത്തതിനാലായിരിക്കാം പുതിയ ഐഡന്റിറ്റി മാറ്റം. ഫേസ്ബുക്കിന്റെ ആപ്പ് ഒരു മാതൃ കമ്പനിക്ക് കീഴില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചായിരിക്കാം […]

News Desk

സക്‌സസ് കേരള കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡ് പ്രമോദ് പയ്യന്നൂരിന്

തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബിസിനസ് കോണ്‍ക്ലേവിന്റെയും സാംസ്‌കാരിക ശില്പശാലകളുടെയും ഭാഗമായി, സക്‌സസ്സ് കേരള ഒരുക്കിയ കള്‍ച്ചറല്‍ എക്‌സലന്‍സ് അവാര്‍ഡിന് പ്രമോദ് പയ്യന്നൂര്‍ അര്‍ഹനായി. കോവിഡ്കാല പ്രതിസന്ധികളില്‍ വിജയകരമായി നടപ്പിലാക്കിയ നവജനകീയ സാംസ്‌കാരിക ദൗത്യങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ശ്രീ. വി. സുരേന്ദ്രന്‍പിള്ള (മുന്‍ മന്ത്രി), ഡോ. എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങുന്ന ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. നാടക, ചലച്ചിത്ര, നവമാധ്യമ രംഗങ്ങളിലും ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി എന്ന നിലയിലും പ്രമോദ് നിര്‍വ്വഹിച്ചു […]

Health

ഹോം ഹെല്‍ത്ത് കെയര്‍ രംഗത്ത് മികച്ച സേവനവുമായി കെയര്‍ ആന്‍ഡ് ക്യൂര്‍

മനോഹരമായ പുഞ്ചിരി എന്ന് ഒന്നുണ്ടോ? എല്ലാ പുഞ്ചിരിയും മനോഹരം തന്നെയല്ലേ? ചിരി എപ്പോഴും ആത്മവിശ്വാസമാണ്. ഒരു കുഞ്ഞുവാവയുടെ പാല്‍പ്പല്ലു കാണിച്ചുള്ള കൊഞ്ചിച്ചിരി മുതല്‍ ഒരു വൃദ്ധയുടെ മോണകാട്ടിയുള്ള ചിരിയില്‍ വരെ സൗന്ദര്യമല്ലേ? ഈ ചിരി വേദനയായ് മാറിയാലോ? ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍? പല്ലു വേദന… ഇതു നിസ്സാരമല്ലേ ? അതാണ് ആദ്യ ചിന്ത. എന്നാല്‍ ഇതു കൂടുതലായി വരുന്ന അവസരത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളാണ്; ആശുപത്രി യാത്ര, കണ്‍സള്‍ട്ടേഷനായുള്ള കാത്തിരിപ്പ്. അങ്ങനെ എന്തെല്ലാം… ആ അവസരത്തില്‍, ആശുപത്രി വീട്ടിലേയ്ക്ക് എത്തിയിരുന്നെങ്കില്‍ […]