Success Story

പഠനത്തിന് ഇത് ‘ഇന്റര്‍വെല്‍’ സമയം; അധ്യാപനത്തിലൂടെ സംരംഭകനായ കഥ

ഈയിടയ്ക്ക് യൂട്യൂബില്‍ വളരെ ശ്രദ്ധേയമായ ഒരു വെബ്‌സീരീസ് ഉണ്ട് കരിക്കിന്റെ ‘ആവറേജ് അമ്പിളി’. പഠനത്തില്‍ ആവറേജ് ആയി പോയതിനാല്‍ സഹൂഹത്തില്‍ എല്ലായിടത്തും ആവറേജ് ആയി മുദ്രകുത്തപ്പെടുന്ന ഒരു പെണ്‍കുട്ടി… അവളോടൊപ്പം പലകാരണങ്ങളാല്‍ ആവറേജ് ആയി പോയ മറ്റു കുറച്ചുപേര്‍… ശരിയാണ്…അല്ലേ? നമ്മുടെ സമൂഹത്തിന് ആവറേജ് ആയിട്ടുള്ളവരാണ് കൂടുതലും.. ആരാണ് സത്യത്തില്‍ നല്ലതും മോശവും ആവറേജും ഒക്കെ തീരുമാനിക്കുന്നത്. സമൂഹം; കൂട്ടത്തില്‍ കൂടുതലായതിനാല്‍ ആവറേജുകാര്‍ക്ക് പിന്നെയും മുന്നോട്ടു പോകാം. എന്നാല്‍ സമൂഹം ആവറേജിനും താഴെയായി അടയാളപ്പെടുത്തുന്നവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ.. […]

Entertainment

അമ്പതിന്റെ നിറവില്‍ മഴമിഴി

കലാസമൂഹത്തിന് നവ മാധ്യമത്തിലൂടെ വേദി ഒരുക്കുവാനും, സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുമായി ഒരുക്കിയ മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ് ഇന്ന് അന്‍പതാം ദിനത്തിലേക്ക്. മഴമിഴിയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി സ്പീക്കര്‍ എം.ബി രാജേഷ്, പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ ബെന്ന്യാമിന്‍, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്യ എന്നിവര്‍ അതിജീവന സെഗ്മെന്റില്‍ അതിഥികളായി എത്തും. ഗോത്രകലാ സംഘം ഒരുക്കുന്ന കുങ്കുമത്തില്‍ തെയ്യനാര്, ചാറ്റ്പാട്ട് മോഹിനിയാട്ടം, മാജിക്, അന്ധഗായക സംഘം ഒരുക്കുന്ന ഗാനമേള, നാടന്‍പാട്ട് എന്നീ അവതരണങ്ങള്‍ മഴമിഴിയുടെ അന്‍പതാം ദിനത്തില്‍ പ്രേക്ഷര്‍ക്ക് […]

Entreprenuership Success Story

ശുചിത്വ കേരളത്തിനായി ഒരു ഒറ്റയാള്‍ പോരാളി

കേരളം എന്നും പച്ചപ്പിന്റെയും ഹരിതാഭയുടെയും നാടാണ്. എന്നാല്‍ ഇന്ന് നാം അതിഥികളെ സ്വീകരിക്കുന്നത് മാലിന്യക്കൂമ്പാരങ്ങള്‍ നിറഞ്ഞ പാതയോരങ്ങളിലൂടെയാണ്. പ്രബുദ്ധരായ മലയാളികള്‍ നാട് വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഇനിയും മുന്നേറാനുണ്ട്. വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളില്‍ മണ്ണിനും വായുവിനും കേടുപാടുകള്‍ വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഏറെയും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രത്തോളം ആഘാതമാണ് പ്രകൃതിക്ക് ഏല്‍പ്പിച്ചിക്കുന്നതെന്ന് നമുക്കറിയാം. കഴിഞ്ഞ ഏഴ് വര്‍ഷത്തിലേറെയായി ‘കേരളത്തെ മാലിന്യ മുക്തമാക്കുക’ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പാലക്കാട് അകത്തെത്തറ സ്വദേശി ദീപക് വര്‍മ. വളരെ ‘തലവേദന’ സൃഷ്ടിക്കുന്ന മാലിന്യ […]

Special Story

നല്ല പ്രഭാതങ്ങള്‍ക്കൊപ്പം നല്ല ഭാവി നേടാം അന്‍സാരിക്കൊപ്പം..

നമ്മളില്‍ എത്ര പേര്‍ പതിവായി സൂര്യോദയം കാണാറുണ്ട് ? വല്ലപ്പോഴും മാത്രം…അല്ലേ… ജീവിതത്തില്‍ വിജയിച്ച പലരെയും വീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാകും അവരെല്ലാം സൂര്യന് മുന്നേ എഴുന്നേല്‍ക്കുന്നവരാണ് എന്ന വസ്തുത. വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്, എല്ലാ ദിവസവും രാവിലെ ആ ദിവസത്തെ പറ്റി ആസൂത്രണം ചെയ്യുകയും ആ പദ്ധതി പിന്തുടരുകയും ചെയ്യുന്നയാള്‍, ജീവിതത്തിന്റെ ഏറ്റവും തിരക്കുള്ള വഴിയില്‍ ലക്ഷ്യം തെറ്റി പോകില്ല.. ഇത്തരത്തില്‍, മികച്ച പ്രഭാതങ്ങളിലൂടെ നമ്മെ മുന്നോട്ട് നയിക്കുകയാണ് അന്‍സാരി മുഹമ്മദ് എന്ന Habit Changer നേതൃത്വം […]

Success Story

സംഗീത സപര്യയുടെ ആഴങ്ങളില്‍

‘ജപ കോടി ഗുണം ധ്യാനം ധ്യാന കോടി ഗുണോ ലയഃ ലയ കോടി ഗുണം ഗാനം ഗാനാത്പരതരം നഹി’ സംഗീതം ഒരു സാഗരമാണ് എന്നാണ് നമ്മളില്‍ പലരും കേട്ടിട്ടുള്ളത്. എന്നാല്‍ സംഗീതം വെറുമൊരു സാഗരമല്ല. അനന്ത വിഹായസ്സിനപ്പുറത്തേക്കുള്ള ഒരു തപസ്യയാണെന്ന് സ്വന്തം അറിവിലൂടെ മാറ്റിക്കുറിക്കുകയാണ് തിരുവനന്തപുരം ശ്രീ സ്വാതിതിരുനാള്‍ സംഗീത കോളേജിലെ മുന്‍ അധ്യാപകനും ആകാശവാണിയിലെ ബി ഹൈഗ്രേഡ് സംഗീത സംവിധായകനുമായ പ്രൊഫ. വെണ്‍പകല്‍ സുരേന്ദ്രന്‍. തിരുവനന്തപുരം വെണ്‍പകലില്‍ എം ഭാസ്‌കരന്റെയും എ സരോജിനിയുടെയും മൂന്നാമത്തെ മകനായി […]

Special Story

തണലേകുന്ന ഈ കൈകള്‍ തളരാതിരിക്കട്ടെ

ആതുരസേവന രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഒരു ആതുര സേവക, എലിസബത്ത് ജോര്‍ജ്ജ്. നന്മ ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ നന്മയുള്ളൊരു മനസും സഹജീവികളോട് കരുണയും മാത്രം മതിയെന്ന് വിശ്വസിക്കുകയും, നമ്മള്‍ ഓരോ വ്യക്തികളും നമ്മുടെ എല്ലാ ആഗ്രഹങ്ങളും നടപ്പിലാക്കിയശേഷം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സമയവും ധനവും കണ്ടെത്തണമെന്ന് ആഗ്രഹമുള്ളവരാണ്. എന്നാല്‍, എലിസബത്ത് ജോര്‍ജ്ജ് ചിന്തിക്കുന്നത്, നമ്മുടെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍ കഴിഞ്ഞു ഒരിക്കലും നമുക്ക് നന്മ ചെയ്യാനോ സഹജീവികള്‍ക്ക് സഹായങ്ങള്‍ ചെയ്യാനോ കഴിയില്ല എന്നാണ്. അതിനാല്‍ നമ്മുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഒപ്പം ചിലവുകള്‍ […]

News Desk

സെന്‍സെക്സ് 569 പോയന്റ് കുതിച്ച് 61,306ല്‍ ക്ലോസ്ചെയ്തു

മുംബൈ: റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകള്‍ ക്ലോസ്ചെയ്തു. 568.90 പോയന്റ് നേട്ടത്തില്‍ സെന്‍സെക്സ് 61.305.95ലും നിഫ്റ്റി 176.70 പോയന്റ് ഉയര്‍ന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി കമ്പനികളായ ഇന്‍ഫോസിസിന്റെയും വിപ്രോയുടെയും മികച്ച പ്രവര്‍ത്തനഫലങ്ങളാണ് വിപണിക്ക് കരുത്തായത്. ഉപഭോക്തൃ വില സൂചികയോടൊപ്പം മൊത്തവില സൂചികയും താഴ്ന്നത് നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. ആഗോള വിപണികളില്‍നിന്നുള്ള സൂചനകളും കൂടിയായപ്പോള്‍ വ്യാപാരദിനത്തിലുടനീളം നേട്ടംനിലനിര്‍ത്താന്‍ വിപണിക്കായി. ഐആര്‍സിടിസി, അദാനി പോര്‍ട്സ്, വിപ്രോ, ഗ്രാസിം, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഓട്ടോ ഒഴികെയുള്ള സൂചികകള്‍ നേട്ടമുണ്ടാക്കി. ഇന്‍ഫ്ര, […]

Special Story

ആരോഗ്യമുള്ള തലമുറയ്ക്ക് മായമില്ലാത്ത, പോഷകസമൃദ്ധമായ മില ഫുഡ്സ്‌

കുഞ്ഞുങ്ങളുടെ ആദ്യത്തെ ആഹാരം എന്ന് പറയുന്നത് അമ്മയുടെ മുലപ്പാലാണ്. ആറുമാസം അമ്മയുടെ പാല്‍ കുടിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും അനിവാര്യമാണ് എന്നാണ് ശിശു രോഗ വിദഗ്ധരുടെ അഭിപ്രായം. അതിനുശേഷം നല്കുന്ന ഭക്ഷണവും മുലപ്പാലുപോലെ തന്നെ ആരോഗ്യപദമായിരിക്കണം. അതുകൊണ്ട് തന്നെയാണ് എളുപ്പം ദഹിക്കുന്നതും ശരീരത്തിന് പോഷണം നല്‍കുന്നതുമായ ഏത്തയ്ക്കായുടെ കുറുക്കുകള്‍ പാരമ്പര്യമായി നല്‍കി വരുന്നത്. ഏത്തയ്ക്കാ കുറുക്കിനൊപ്പം പോഷക സമൃദ്ധമായ മറ്റ് പല ഭക്ഷ്യവസ്തുക്കളും ചേര്‍ത്ത് നല്‍കാറുണ്ട്. ഇതെല്ലാം പാരമ്പര്യമായി വീടുകളില്‍ തന്നെയാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ […]

News Desk

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് . പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപ. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ നാലു ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. വെള്ളിയാഴ്ച മുതല്‍ . 35,120 രൂപ എന്ന നിലയില്‍ ആയിരുന്നു പവന്‍.ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയര്‍ന്നു. […]

News Desk

സൗരോര്‍ജ മേഖലയില്‍ ചുവടുറപ്പിക്കാന്‍ മുകേഷ് അംബാനി

മുംബൈ: മുകേഷ് അംബാനി സൗരോര്‍ജ മേഖലയിലും ചുവടുറപ്പിക്കുന്നു. നോര്‍വീജിയന്‍ കമ്പനി ആര്‍ഇസി സോളാര്‍ ഹോള്‍ഡിങ്സിനെ 771 ദശലക്ഷം ഡോളര്‍ നല്‍കി റിലയന്‍സ് ഏറ്റെടുത്തു. നിലവില്‍ ആര്‍ഇസി ഗ്രൂപ്പ് ചൈന നാഷണല്‍ ബ്ലൂസ്റ്റാറിനു കീഴിലാണ്. അവരില്‍ നിന്നാണ് റിലയന്‍സ് ആര്‍ഇസിയെ ഏറ്റെടുക്കുന്നത്. സിംഗപ്പൂരിലും ആര്‍ഇസിക്ക് സോളര്‍ പാനല്‍ നിര്‍മാണ പ്ലാന്റുകളുണ്ട്. ആര്‍ഇസി കമ്പനി ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ സോളാര്‍ ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ഏറ്റെടുക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 28,50 കോടിയുടെ […]