Special Story

രോഗം വരാതെ നോക്കുവാന്‍ ഏബിള്‍ക്യൂര്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍

ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. ആരോഗ്യമുള്ള ശരീരമാണ് ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലയേറിയ സമ്പാദ്യം. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ ആരോഗ്യമുള്ള മനസും ഉണ്ടാകൂ. ആരോഗ്യകരമായ ജീവിത ശൈലി, ആരോഗ്യപരിപാലനത്തിന് ആവശ്യമാണ്. സമൂഹത്തിന് പരിചരണം നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, ഏറ്റവും ഫലപ്രദവും സുസ്ഥിരവുമായ ഒരു സംരംഭമാണ് മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് ആരംഭിച്ച ഏബിള്‍ക്യൂര്‍ ഹെല്‍ത്ത് കെയര്‍. കേരളത്തിലെ ആരോഗ്യ പരിപാലന മേഖലയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പാണ് ഹക്കീം പൂക്കാട്ടിരിയും ഒരുപ്പറ്റം പ്രവാസി സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന […]

Success Story

അതിജീവനത്തിന്റെ കരുത്തില്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച് നൗഫി എന്ന സംരംഭക

പക്ഷിയെപോലെ പറന്ന് നടക്കുന്ന കാലത്ത് ചിറകുകള്‍ക്ക് പറക്കുവാനുള്ള ശക്തി നഷ്ടപ്പെടുമ്പോള്‍ പകച്ചു പോകുന്ന സാധാരണ മനുഷ്യര്‍. ആശ്രയത്വം നഷ്ടപ്പെടുന്ന ഒരാള്‍ക്ക് വിധിയുടെ തിരിച്ചടികളില്‍ പതറാതെ മുന്നോട്ട് പോയേ പറ്റൂ. അത്തരത്തിലുള്ള ആളുകള്‍ അതിജീവനം ചിറകുകളാക്കി ഉയരങ്ങളിലേക്ക് പറക്കുന്നു. അത്തരത്തിലൊരു വ്യക്തിയാണ് കോഴിക്കോട് സ്വദേശിയായ നൗഫി. തളര്‍ന്നിരിക്കുന്നവര്‍ക്ക് താങ്ങാന്‍ ചുമലുണ്ടെങ്കില്‍ തളര്‍ച്ച കൂടും. എന്നാല്‍ ജീവിതം അവസാനിച്ചു എന്ന് തോന്നുന്നിടത്ത്, തളര്‍ന്നിരുന്നാല്‍ ഒന്നിനും പരിഹാരമാകില്ലായെന്ന് ആശ്വസിപ്പിച്ചു, മുന്നോട്ടുള്ള പ്രയാണത്തിനു ഊര്‍ജ്ജം നല്കി ജീവിതത്തെ മനോഹരമാക്കണമെന്ന് സാന്ത്വനമേകി, പ്രോത്സാഹനം നല്കിയവരാണ് […]

Special Story

നവമി ബോട്ടിക്; വര്‍ണങ്ങളില്‍ ചാലിച്ചെഴുതിയ വിജയഗാഥ

പാരമ്പര്യത്തനിമയില്‍ പുത്തന്‍ നിറച്ചാര്‍ത്തുകളുടെ സാന്നിധ്യത്തില്‍ വസ്ത്രങ്ങളില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് പുതിയൊരു ലോകം നെയ്‌തെടുക്കുകയാണ് നീതു വിശാഖ്. കസവില്‍ കോര്‍ത്തെടുത്ത വസ്ത്രങ്ങളില്‍ കലയോടുള്ള തന്റെ അഭിനിവേശം വരകളിലെ വര്‍ണ്ണങ്ങളില്‍ തെളിഞ്ഞപ്പോള്‍ നീതുവിന് സ്വന്തമായത് പുതിയൊരു ചുവടുവയ്പ്പായിരുന്നു. നവമി എന്ന വസ്ത്രാലങ്കാര മേഖലയിലേയ്ക്കുള്ള ആദ്യ കാല്‍വയ്പ്പ്. മനസ്സില്‍ നിറഞ്ഞ ആശയങ്ങള്‍ വരകളുടെ ലോകത്ത് പ്രതീക്ഷിക്കാനാവാത്ത മാറ്റങ്ങളാണ് നീതുവിന് സമ്മാനിച്ചത്. നവമി – മൈ പാഷന്‍ യുവര്‍ ഫാഷന്‍ ബോട്ടിക്കില്‍ ഇന്ന് പുതിയ സാധ്യതകളെ തേടുകയാണ് ഈ യുവസംരംഭക. നവമിയിലേയ്ക്കുള്ള തന്റെ […]

Special Story

ജീവിതപ്രശ്‌നങ്ങള്‍ക്ക് ജ്യോതിഷ പരിഹാരവുമായി ജ്യോതിഷഭൂഷണം ശ്രീകുമാരന്‍ നായര്‍

ജീവിത വഴിത്താരയിലെ നെല്ലും പതിരും മുന്‍കൂട്ടി തിരിച്ചറിയുന്നതിനും അതോടൊപ്പം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒരു സമ്പ്രദായമാണ് ജ്യോതിഷം. ഹിന്ദു ജ്യോതിഷമെന്നും വേദജ്യോതിഷം എന്നും ഇത് അറിയപ്പെടുന്നു. വേദ ആചാരങ്ങളെ പിന്തുണയ്ക്കുന്ന ആറ് തത്വങ്ങളില്‍ ഒന്നാണ് ജ്യോതിഷം. പ്രപഞ്ചവും പ്രപഞ്ചത്തിലെ ഓരോ ജീവജാലങ്ങളും ഒന്‍പത് ഗ്രഹങ്ങളും പന്ത്രണ്ട് രാശിയും തമ്മിലുള്ള ബന്ധം അടിസ്ഥാനമാക്കിയാണ് ജ്യോതിഷ ശാസ്ത്രം പ്രവര്‍ത്തിക്കുന്നത്. ജ്യോതിഷ പ്രകാരം രാശിയുടെയും നക്ഷത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളുടെയും ഭാവി പ്രവചിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. […]

News Desk

സെന്‍സെക്‌സ് 488 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വിപണിയിലെ കുതിപ്പ് നിലനിര്‍ത്തി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 488.10 പോയന്റ് ഉയര്‍ന്ന 59,677.83 ലും നിഫ്റ്റി 144.30 പോയന്റ് ഉയര്‍ന്ന് 17,790.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റാ മോട്ടോഴ്സ്, ടൈറ്റാന്‍ കമ്പനി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുക്കി എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലാണ്. ഓയില്‍ ആന്‍ഡ് ഗ്യാസ് ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. റിയാലിറ്റി, ഓട്ടോ സൂചികകള്‍ 4-6 ശതമാനത്തോളം വര്‍ധിച്ചു. […]

News Desk

രാജ്യത്ത് ഇന്ധനവില ഇന്നും കൂടി; പെട്രോള്‍ ലിറ്ററിന് 30 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂടിയത്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലിറ്ററിന് 103 രൂപ 55 പൈസയും ഡീസലന് 96 രൂപ 90 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 105 രൂപ 48 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമായി. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 103രൂപ 72 പൈസയും ഡീസലിന് 97 രൂപ 05 പൈസയുമാണ് ഇന്നത്തെ നിരക്ക്. അന്താരാഷ്ട്ര […]

News Desk

നഷ്ടത്തില്‍ ആരംഭിച്ച് നേട്ടത്തില്‍ ക്ലോസ്ചെയ്തു സൂചികകള്‍

മുംബൈ: തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് മികച്ച നേട്ടത്തിലേക്കു കുതിച്ച് സൂചികകള്‍. നിഫ്റ്റി വീണ്ടും 17,800 മറികടന്നു. വ്യാപാര ആഴ്ചയില്‍ രണ്ടാമത്തെ ദിവസവും വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 445.56 പേയന്റ് ഉയര്‍ന്ന് 59,744.88 ലും നിഫ്റ്റി 131 പോയന്റ് നേട്ടത്തില്‍ 17,822.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒഎന്‍ജിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ഹിന്‍ഡാല്‍കോ, ശ്രീ സിമന്റ്‌സ്, സണ്‍ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എനര്‍ജി, ഐടി, ഓയില്‍ […]

News Desk

ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം ഏഴുമണിക്കൂര്‍ നിശ്ചലമായി; സുക്കര്‍ബര്‍ഗിന് നഷ്ടം 6 ബില്യന്‍ ഡോളര്‍

വാഷിങ്ടണ്‍: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). 7 മണിക്കൂറോളമാണ് മൂന്ന് ആപ്പുകളും പണിമുടക്കിയത്. ഫേസ്ബുക്കിന്റെയും സഹ കമ്പനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നിന്നും ഇതോടെ സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്സിനു പിറകില്‍ അഞ്ചാം സ്ഥാനത്താണ് സക്കര്‍ബെര്‍ഗ്. ടെസ്ല, സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്, ആമസോണ്‍ ഉടമ ജെഫ് […]

News Desk

ശത കോടീശ്വരന്മാരായ വ്യക്തികളുടെ രഹസ്യ ധന നിക്ഷേപം; ഇരുപത്തി അഞ്ച് വര്‍ഷമായി രഹസ്യമായിരുന്ന ആസ്തി വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ശത കോടീശ്വരന്മാരുടെ രഹസ്യ ധന നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തി പാന്‍ഡോറ പേപ്പേഴ്സ്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ സെലിബ്രിറ്റികളില്‍ പലരും ഇതില്‍ ഉള്‍പ്പെടുന്നു. പതിന്നാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാന്‍ഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. നൂറു കണക്കിന് ലോക നേതാക്കള്‍, […]

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചു ഗ്രാമിന് 4,375 രൂപയും പവന് 35,000 രൂപയും ആണ് ചൊവ്വാഴ്ചയിലെ നിരക്ക്. മൂന്നു ദിവസമായി ഗ്രാമിന് 4,350 രൂപയിലും പവന് 34,800 രൂപയിലുമാണ് വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് സ്വര്‍ണം ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ചു.