News Desk

ഇന്ധനവില വീണ്ടും വര്‍ധിച്ചു; ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും ആണ് കൂടിയത്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.91 ആയും ഡീസല്‍ വില 98.04 ആയും ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില 102.85 രൂപയും ഡീസല്‍ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.16 ആയും ഡീസല്‍ വില 96.37 ആയും ഉയര്‍ന്നു. 12 ദിവസം കൊണ്ട് പെട്രോളിന് 1.47 രൂപയും, ഡീസലിന് 2.60 രൂപയുമാണ് കൂട്ടിയത്. പെട്രോള്‍, ഡീസല്‍ […]

News Desk

ബാങ്ക് ഇടപാടില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍; ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ-ഡെബിറ്റ് രീതി ഇല്ലാതായി

തിരുവനന്തപുരം: ബാങ്ക് ഇടപാടില്‍ ഉള്‍പ്പടെ സുപ്രധാനമായ ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍. മൂന്ന് ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകുന്നതും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോ ഡെബിറ്റ് ഇല്ലാതാകുന്നതുള്‍പ്പടെയാണ് ഈ മാറ്റങ്ങള്‍. ഇവ ശ്രദ്ധിച്ച് അതിനനുസരിച്ച് മാറിയില്ലെങ്കില്‍ പണി കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പാണ്. സ്ഥിരമായ കാലയളവില്‍ ബില്‍ അടയ്ക്കുന്നതിനും മറ്റും ക്രെഡിറ്റ്ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് ഓട്ടോമാറ്റിക് ആയി പണം പിന്‍വലിക്കപ്പെടുന്ന ഓട്ടോ-ഡെബിറ്റ് രീതി ഇന്നുമുതല്‍ ഇല്ലാതാവുകയാണ്. ബില്‍ അടയ്ക്കുന്നതുള്‍പ്പടെയുള്ള ഓരോ മാസത്തെയും ഇടപാടിന് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ പറ്റൂ. തപാല്‍ […]

News Desk

ജിഎസ്ടി വരുമാനത്തില്‍ വീണ്ടും വര്‍ധനവ്

ഡല്‍ഹി: ജിഎസ്ടി വരുമാന ശേഖരത്തില്‍ വീണ്ടും വന്‍ കുതിച്ചുചാട്ടം ഉണ്ടായി. 2021 സെപ്റ്റംബര്‍ മാസത്തെ മൊത്തം ജിഎസ്ടി റവന്യൂ കളക്ഷന്‍ ഒരു ലക്ഷത്തി പതിനേഴായിരം കോടി രൂപയാണ്. സര്‍ക്കാര്‍ ഡാറ്റ അനുസരിച്ച്, സെപ്റ്റംബറിലെ മൊത്തം ശേഖരത്തില്‍ CGST 20,578 കോടി, SGST 26,767 കോടി, IGST 60,911 കോടി, സെസ് 8,754 കോടി എന്നിവ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 23 ശതമാനം കൂടുതലാണ് ഈ ശേഖരം. അതേസമയം, തുടര്‍ച്ചയായ മൂന്നാം മാസമാണ് […]