വില്‍പനയിലല്ല, ഗുണമേന്മയില്‍ ശ്രദ്ധയൂന്നി ആശാദേവി വര്‍മ്മയുടെ സുവര്‍ണ ധരിത്രി അഗ്രി കണ്‍സള്‍ട്ടന്‍സി
കെമിക്കലുകള്‍ തീരെയില്ലാത്ത, തികച്ചും പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ക്ക് എപ്പോഴും ആവശ്യക്കാര്‍ കൂടുതലാണ്. എന്തുകാര്യത്തിലും ഏറ്റവും നല്ലതു മാത്രം തിരഞ്ഞെടുക്കുന്നതാണ് നമ്മുടെ ശീലവും. അത്തരത്തില്‍ ഏറ്റവും നല്ലതു മാത്രം തിരഞ്ഞെടുത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ആശാദേവി വര്‍മ്മ എന്ന വീട്ടമ്മ. മുപ്പത്തിരണ്ട് വര്‍ഷത്തെ കേരള അഗ്രികള്‍ച്ചര്‍ വിഭാഗത്തിലെ പ്രവൃത്തി പരിചയത്തിനുശേഷം, അഗ്രികള്‍ച്ചര്‍ ജോയ്ന്റ് ഡയറക്ടറായി വിരമിച്ച ആശാദേവി വര്‍മ്മ, പിന്നീട് ജൈവ നിര്‍മിത ഉത്പന്നങ്ങളെ കൂടുതല്‍ വിപണിയിലെത്തിക്കാനായി തന്റെ സമയം വിനിയോഗിച്ചു. കാര്‍ഷികോത്പന്നങ്ങളുടെ വിപണത്തിനു മാത്രമായി കൊച്ചിയിലെ തന്റെ വീട്ടില്‍ […]




