മുയലുകളെ അറിഞ്ഞും വളര്‍ത്തിയും ഒരു യുവ സംരംഭകന്‍
കോട്ടയംകാരനായ നിതിന്‍ തോമസിന് മുയലുകളോടുള്ള ഇഷ്ടം കുഞ്ഞുനാള്‍ മുതല്‍ തുടങ്ങിയതാണ്. ഇഷ്ടം പതിയെ പതിയെ മുയല്‍ വളര്‍ത്തലിലേക്ക് മാറി. അഞ്ച് മുയലുകളില്‍ നിന്ന് തുടങ്ങി ഇന്ന് ഏകദേശം 400 മുയലുകളില്‍ എത്തിനില്‍ക്കുന്നു. തുടക്കത്തിലെ അഞ്ചില്‍ നിന്ന് അവയെക്കുറിച്ച് പഠിച്ചും മനസ്സിലാക്കിയും പത്ത് പേരടങ്ങുന്ന ഓരോ യൂണിറ്റിലേക്ക് തന്റെ മുയല്‍ വളര്‍ത്തല്‍ വ്യാപിപ്പിക്കാന്‍ നിതിന് സാധിച്ചു. നിതിന്റെ ‘ബദ്‌ലഹേം ഫാമി’ല്‍ നിന്ന് നല്ല പ്യുവര്‍ ബ്രീഡ് മുയലുകളെ ലഭിക്കും. ഇറച്ചിക്ക് ആവശ്യമുള്ളവര്‍, പെറ്റ് ഷോപ്പ് ഉള്ളവര്‍, മുയല്‍ ഫാമിങ് […]













