നൂലിഴകളില്‍ വിജയം തുന്നിയെടുത്ത് മിനി ചാക്കോ
ഒരു സംരംഭം തുടങ്ങുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല; വ്യക്തമായ കാഴ്ചപ്പാടും ധാരണയും അതിന് ആവശ്യമാണ്. ഇവിടെ സ്വയം പരിശീലനത്തിലൂടെ താന്‍ പഠിച്ചെടുത്ത കഴിവുകളെ ഒരു വീട്ടു വ്യവസായത്തിലേയ്ക്ക് വളര്‍ത്തുകയാണ് മിനി ചാക്കോ. പേപ്പര്‍ സീഡ് പേനകളും കുടകളും വസ്ത്രങ്ങളില്‍ അഴക് നിറയ്ക്കുന്ന ഹാന്‍ഡ് എംബ്രോയ്ഡറി ഡിസൈനുകളുമാണ് മിനിയുടെ കൊച്ചു സംരംഭത്തെ സമ്പന്നമാക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി, മിനിയുടെ എറണാകുളം കുറ്റിപ്പുഴ കുന്നുകരയിലെ വീട് അവരുടെ കലാഭിരുചിയുടെ പരീക്ഷണശാലയാണ്. സ്വയം സായത്തമാക്കിയ കഴിവുകളില്‍ നിന്നാണ് മിനി […]






