ടൂറിസം മേഖലയിലെ സംരംഭകര്‍ക്ക് കൈത്താങ്ങായി മൈ കേരളാ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍
ഓരോ നാടിന്റെയും ജൈവവൈവിധ്യം ആ നാടിന്റെതന്നെ സാമ്പത്തിക വികസനത്തിന് കൂടി മുതല്‍ക്കൂട്ടാകുന്ന രീതിയില്‍ വിനിയോഗിക്കാന്‍ കഴിയുന്ന ഒരു മേഖലയാണ് ടൂറിസം. അതുകൊണ്ടുതന്നെ ലോകരാഷ്ട്രങ്ങളുടെ വരുമാന സ്രോതസ്സില്‍ വലിയൊരു പങ്കു വഹിക്കുന്ന മേഖല കൂടിയാണ് ടൂറിസം. നമ്മുടെ ഇന്ത്യയിലെ കാര്യവും വിഭിന്നമല്ല. ഇന്ത്യയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍, പ്രകൃതി ഭംഗി കൊണ്ടും ഘടന കൊണ്ടും കാലാവസ്ഥയിലെ വൈവിധ്യം കൊണ്ടും ‘ദൈവത്തിന്റെ സ്വന്തം നാടാ’യ കേരളത്തിന്റെ സ്ഥാനം വളരെ വലുതാണ്. കേരളത്തിന്റെ സുഖശീതളിമയാര്‍ന്ന കാറ്റും ചൂടും അനുഭവിച്ചറിയാന്‍ പതിനായിരക്കണക്കിന് വിദേശികളാണ് […]








