EduPlus Entreprenuership Success Story

ടെക്‌നിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വിജയക്കൊടി പാറിച്ച് ടെക്‌ക്ഷേത്ര

  • September 24, 2022
  • 0 Comments

ദ്രുതഗതിയില്‍ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നസാങ്കേതിക വിദ്യയുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അതോടൊപ്പം, നിരവധി തൊഴില്‍ സാധ്യതകളുള്ള മേഖലകളും നമുക്ക് മുന്നിലുണ്ട്. ടെക്‌നോളജിയുടെ എല്ലാ വശങ്ങളെയും കോര്‍ത്തിണക്കി, നിരവധി തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നവിധം നിങ്ങളുടെ കരിയര്‍ ഉയര്‍ത്താനായി പ്രവര്‍ത്തന മികവിലും രീതിയിലും വ്യത്യസ്ഥത പുലര്‍ത്തി, കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ടെക്‌ക്ഷേത്ര. ടെക്‌നിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു വാഗ്ദാനമാണ് ടെക്‌ക്ഷേത്ര എന്ന് നിസംശയം പറയാം. മികവുറ്റ കോഴ്‌സുകളും അനുഭവ സമ്പത്തുള്ള അധ്യാപകരുടെ […]

business Entreprenuership Success Story

മേയ്ക്കപ്പ് എന്ന പ്രൊഫഷനെ പ്രണയിച്ചത് 15 വര്‍ഷത്തോളം; ഇന്നത് രജനി സാബുവിന്റെ ജീവിത വിജയം

  • September 23, 2022
  • 0 Comments

സ്വന്തം കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ജീവിത വിജയം നേടിയ നിരവധി വ്യക്തികള്‍ നമുക്ക് പരിചിതരാണ്. ഒരു സംരംഭം ചെറുതോ വലുതോ ആകട്ടെ അതിനെ വളര്‍ത്തി, അത്യുന്നതിയിലേക്ക് എത്തിക്കാന്‍ കഴിവുറ്റ വ്യക്തിത്വങ്ങള്‍ പിന്നിലുണ്ടാകണം. ‘മേയ്ക്കപ്പ്’ എന്ന പ്രൊഫഷനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി അതിനെ പ്രണയിച്ച്, ഒരു സംരംഭം എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തിരിക്കുകയാണ് രജനി സാബു എന്ന പെണ്‍കരുത്ത്… തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയായ രജനി സാബു കഴിഞ്ഞ 22 വര്‍ഷമായി തന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് കോട്ടയത്താണ് താമസം. കതിര്‍മണ്ഡപത്തിലേക്ക് ജീവിത സ്വപ്‌നങ്ങളുമായി […]

Entreprenuership Special Story

‘ഒയിഷി’ നിറങ്ങളില്‍ ചാലിച്ച ചാരുത

  • September 22, 2022
  • 0 Comments

വസ്ത്രങ്ങളില്‍ നിറങ്ങള്‍ ചാലിച്ച്, സ്വയം വരച്ചു ചേര്‍ക്കുന്ന ചിത്രങ്ങളുടെ പുതുലോകമാണ് ആശ എന്ന യുവസംരംഭകയുടെ സംരംഭക ലോകം. വരകളോടും നിറങ്ങളോടുമുള്ള അണയാത്ത അഭിനിവേശമാണ് ആശയെ ഒരു സംരംഭകയാക്കി മാറ്റിയത്. ‘ഒയിഷി’ എന്ന തന്റെ പുതു സംരംഭത്തിലൂടെ ആ നിറങ്ങള്‍ വസ്ത്രങ്ങളില്‍ പകര്‍ത്തി ജീവിതത്തിലും പുതിയൊരു നിറച്ചാര്‍ത്തിനു ഒരുങ്ങുകയാണ് ആശ. ‘ഒയിഷി’ എന്ന വാക്കിന് അര്‍ത്ഥം ദൈവം തന്ന സമ്മാനമെന്നാണ്. ജീവിതത്തില്‍ വൈകിയാണെങ്കിലും തന്റെ കലയോടുള്ള അഭിനിവേശം ഹാന്‍ഡ് പെയിന്റഡ് വര്‍ക്കുകള്‍ വഴി ഇന്ന് പുനര്‍ജീവനത്തിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് […]

Business Articles Entreprenuership Success Story

പാഷന്‍ പ്രൊഫഷനാക്കി വിജയംവരിച്ച സംരംഭകന്‍; ക്ലാസിലെ ഏറ്റവും ഉഴപ്പന്‍ ഏറ്റവും മികച്ച കണ്ടന്റ് റൈറ്റര്‍ ആയ കഥ

  • September 22, 2022
  • 0 Comments

‘ഈ MBA ഒന്നും നിന്നെപ്പോലുള്ള മണ്ടന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. അതൊക്കെ നല്ല ബുദ്ധിയും കഴിവും ഉള്ള കുട്ടികള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.’ ഒരു ചെറുപ്പക്കാരന്‍ എം.ബി.എക്ക് ചേരണമെന്ന ആഗ്രഹം വീട്ടില്‍ അറിയിച്ചപ്പോള്‍ കുടുംബത്തിലെ ഒരു മുതിര്‍ന്ന കാരണവര്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ അന്ന് ആ കാരണവരോ അവിടെ കൂടിയിരുന്നവരോ എന്തിന് ആ ചെറുപ്പക്കാരന്‍ പോലും ചിന്തിച്ചിരുന്നില്ല അവന്‍ എം.ബി.എ ഉയര്‍ന്ന റാങ്കോടുകൂടി പാസാകുക മാത്രമല്ല, പില്‍ക്കാലത്ത് അവന്‍ എം.ബി.എ അധ്യാപകര്‍ക്ക് പോലും ക്ലാസ് എടുക്കുന്ന പ്രൊഫസറും, വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് വേണ്ടി […]

Business Articles Entreprenuership Special Story

കേരളത്തിലെ ആദ്യ ഫുഡ്‌ടെക് റിസര്‍ച്ച് & ഇങ്കുബേഷന്‍ സെന്ററായി FTRIC

  • September 22, 2022
  • 0 Comments

നവകേരളത്തിന്റെ ഭക്ഷ്യ വ്യവസായ രംഗത്തെ വിപ്ലവകരമായ മാറ്റത്തിന്റെ പേരാണ് എഫ്ട്രിക്. മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭക്ഷണത്തെ സാങ്കേതികത്വത്തിന്റെ പിന്‍ബലത്തോടെ അവതരിപ്പിക്കുമ്പോള്‍ കേവലം ഒരു ബിസിനസ് ‘കമ്മോഡിറ്റി’ എന്നതിനപ്പുറത്ത് ഓരോ ഭക്ഷ്യ വ്യവസായിയും ഉപഭോക്താവിന്റെ ‘ഹെല്‍ത്തി ഫുഡ് പാര്‍ട്ണര്‍’ കൂടിയാണ്. ഇത്തരത്തിലുള്ള ഒരു ‘സോഷ്യല്‍ റിഫോര്‍മര്‍’ ആവുക എന്നതാണ് എഫ്ട്രിക് മുന്നോട്ടു വയ്ക്കുന്ന ‘ബിസിനസ് എത്തിക്‌സ്’. കേവലമായ ‘മെക്കനൈസേഷന്‍’ കൊണ്ടുമാത്രം സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്കു പോലും അവരുടെ അഭിരുചിക്കും അതിലുപരി ആരോഗ്യദായകവുമായ ഭക്ഷണം ഉറപ്പു വരുത്താന്‍ സാധ്യമല്ല. […]

Entreprenuership Success Story

മിലേന്റോ എന്ന ഫാഷന്‍ ലോകത്തേക്ക് വളര്‍ന്ന ശ്രാവണ്‍ കളക്ഷന്‍സ് എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍

  • September 19, 2022
  • 0 Comments

ക്ഷമയും അര്‍പ്പണമനോഭാവവുമാണ് ഓരോ ബിസിനസ്സിന്റെയും വിജയം. കിടമത്സരം നിലനില്ക്കുന്ന ഒരു രംഗത്ത് പിടിച്ചു നില്‍ക്കുകയെന്നാല്‍ അസാധ്യ മനോധൈര്യം ആവശ്യം തന്നെ. പൊരുതി മുന്നേറാനുള്ള ഒരാളുടെ കഴിവാണ് ഏതൊരു സംരംഭവും ബഹുദൂരം സഞ്ചരിക്കാനുള്ള കാരണം. അത്തരത്തില്‍ തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് വിജയം കൈവരിച്ച വ്യക്തിയാണ് ലേഖ എസ്. കഠിന പരിശ്രമവും അദ്ധ്യാപന രംഗത്തെ പരിചയവും കൊണ്ട് ഇന്ന് ഓഫ്ലൈന്‍ വസ്ത്ര വ്യാപാര രംഗത്ത് മിലേന്റോ എന്ന പുതു സംരംഭത്തിനു തുടക്കമിട്ടിരിക്കുകയാണ് ലേഖ. പ്രശസ്ത സിനിമ – സീരിയല്‍ […]

Entreprenuership Special Story Success Story

സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിയ ‘സംരംഭക’

  • September 16, 2022
  • 0 Comments

മണ്ണില്‍ മനുഷ്യന്‍ പിറവിയെടുക്കുമ്പോള്‍ അവന്റെ ജീവിത നിയോഗവും അദൃശ്യമായി എഴുതി വച്ചിട്ടുണ്ടാവും. ഇങ്ങനെ സ്വന്തം ജീവിത നിയോഗം തിരിച്ചറിഞ്ഞുകൊണ്ട് പതിറ്റാണ്ടിലേറേ സംരംഭ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന ഒരു സ്ത്രീരത്‌നമുണ്ട്, ഷാല റോമി. ആരെയും വിസ്മയിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന സംരംഭക ജീവിതം കൈമുതലായുള്ള സംരംഭക. നാച്വറല്‍ ബ്യൂട്ടിപാര്‍ലര്‍ എന്ന സംരംഭത്തിലൂടെ പുതിയൊരു സൗന്ദര്യ സംസ്‌കാരത്തിന് തുടക്കമിട്ട വ്യക്തിയാണ് ഷാല റോമി. ഇരുപതിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുകയും നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമിടുകയും വിജയകരമായി മുന്നോട്ടു പോവുകയും ചെയ്യുന്ന സംരംഭകയാണ് ഷാല റോമി. […]

Entreprenuership Success Story Tech

To Do Sales App ഉപയോഗിക്കാം; ബിസിനസ് മെച്ചപ്പെടുത്താം

  • September 15, 2022
  • 0 Comments

ബിസിനസില്‍ എപ്പോഴും വളര്‍ച്ചയും വിജയവും ആഗ്രഹിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ടു തന്നെ ഏതൊരു ബിസിനസിലും മുഖ്യഘടകമായ വിപണിയെയും വിപണന ശൃഘലയെയും അടുത്തറിയേണ്ടതും ആവശ്യമാണ്. ഒരു സംരംഭത്തിന്റെ വളര്‍ച്ചയുടെ ഗതി നിര്‍ണയിക്കുന്നതില്‍ സെയില്‍സിനുള്ള പ്രാധാന്യവും വലുതാണ്. പലപ്പോഴും സംരംഭകര്‍ ഏറെ ബുദ്ധിമുട്ടുന്ന ഒരു മേഖലയാണ് സെയില്‍സ്. ഒരു ബിസിനസിന്റെ ‘The Prime Chore’ എന്നു പറയുന്നതും ഇതുതന്നെയാണ്. ഇവിടെ നിങ്ങളുടെ സെയില്‍സിനെ നിയന്ത്രിക്കാനും അപഗ്രഥിക്കാനും സാധിക്കുന്ന, എവിടെയിരുന്നും എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ആശയമാണ് ‘To Do Sales […]

Career EduPlus Special Story

Civil Engineering to Social Engineering

  • September 15, 2022
  • 0 Comments

ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യള്ള കാര്യം എന്താണ്? Relationship, Money, Health എന്നിങ്ങനെ പല ഉത്തരങ്ങളുണ്ടെങ്കിലും എന്റെ അഭിപ്രായത്തില്‍ കരിയറാണ്. കാരണം, ഒരാള്‍ അയാളുടെ കരിയറിനും അനുബന്ധമായ കാര്യങ്ങള്‍ക്കുമായി ജീവിതത്തില്‍ 14 മണിക്കൂറോളം ചെലവഴിക്കാറുണ്ട്. കുറച്ച് അതിശയോക്തിപരമായി പറഞ്ഞാല്‍ നമ്മുടെ നിത്യജീവിതത്തില്‍ എപ്പോള്‍ ഉണരണം എന്ന് നിശ്ചയിക്കുന്നത് നമ്മുടെ ഡ്യൂട്ടി ടൈമാണ്. എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് (യൂണിഫോം ഉള്ള ജോലികള്‍) Career ആണ്. ഇനി എന്ത് ഭക്ഷണം കഴിക്കണം എന്നുള്ളത് (ഉദാഹരണം, ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ […]

business Entreprenuership

പാലക്കാടിന്റെ മനോഹാരിതയ്ക്ക് തിലകക്കുറിയായി Paramount City

  • September 14, 2022
  • 0 Comments

ലോകത്തിലെ ഏറ്റവും വലിയ സംരംഭക രാജ്യം ഏതെന്ന ചോദ്യത്തിന് ഉത്തരം ന്യൂസിലാന്റ് എന്നാണ്. എന്നാല്‍ ഇന്ന് നമ്മുടെ കേരളത്തിലും അത്തരത്തില്‍ വിശാലമായ കാഴ്ചപ്പാടുകളുള്ള, സംരംഭക വൈദഗ്ധ്യമുള്ള ഒട്ടനവധി സംരംഭകരുണ്ട്. അവര്‍ ദിനംപ്രതി നമ്മുടെ സംസ്ഥാനത്തെ സാമ്പത്തികതയിലും സംരംഭത്തിലും ഏറ്റവും മുന്നിലേക്ക് എത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും മികച്ച നേട്ടങ്ങളുടെ ഏറിയ പങ്കും ആ സംരഭകരുടെ മികച്ച പ്രയത്‌നവും കാഴ്ച്ചപാടുകളും കൊണ്ട് തന്നെയാണ് ലഭിച്ചിട്ടുള്ളത്. അത്തരത്തില്‍ വിശാലമായ കാഴ്ചപ്പാടുകളും പദ്ധതികളുമുള്ള ഒരു സ്ഥാപനമാണ് Bismax Developers. […]