ഇന്ത്യയിലെ വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിക്കപ്പെടുമെന്ന് റിസർവ് ബാങ്ക്
മുംബൈ: ആഗോള സാഹചര്യങ്ങൾ മോശമായാൽ ഇന്ത്യൻ ഓഹരി വിപണയിൽ നിന്ന് വലിയ തോതിൽ വിദേശ നിക്ഷേപം പിൻവലിക്കപ്പെടാമെന്ന് റിസർവ് ബാങ്ക്. 10,000 കോടി ഡോളർ (7.8 ലക്ഷം കോടി രൂപ) വരെ വിദേശ നിക്ഷേപമാണ് ഇത്തരത്തിൽ ഇന്ത്യൻ വിപണിയിൽ നിന്ന് പോകാൻ സാധ്യത. മൊത്തം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ 3.2% വരും ഈ തുകയെന്ന് റിസർവ് ബാങ്ക് ബുള്ളറ്റിനിൽ പറയുന്നു. . ആഗോള സാമ്പത്തിക ചലനങ്ങളോട് ഏറ്റവും തീവ്രമായി പ്രതികരിക്കുന്ന ഇന്ത്യൻ സാമ്പത്തിക ഘടകമാണ് ഓഹരിവിപണിയിലെ വിദേശനിക്ഷേപം. […]











