Entreprenuership Special Story

ലക്ഷ്യമുണ്ടങ്കില്‍ മാര്‍ഗവും ഉണ്ട് ; രാജ്യാന്തര ശ്രദ്ധ നേടി സെന ഡിസൈന്‍സ്‌

ലക്ഷ്യമുണ്ടെങ്കില്‍ അവിടെ മാര്‍ഗവും ഉണ്ട് എന്നാണല്ലോ പറയാറ്. ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യം എല്ലാ വ്യക്തികളുടെയും ജീവിതത്തിലേക്ക് ഒരിക്കലെങ്കിലും കടന്നു വന്നിട്ടുണ്ടാകും. അടഞ്ഞ വാതിലുകളിലേക്ക് നോക്കി വിഷമിക്കാതെ, പുതിയത് കണ്ടെത്താനും അതിലൂടെ സഞ്ചരിച്ച് തന്റേതായ ഒരു പാത കണ്ടെത്താനും സാധിക്കുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ വ്യക്തിവികാസം നേടുന്നത്. മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം ജീവിതം സന്തോഷവും സമ്പുഷ്ടവുമാക്കുക. അത്തരത്തില്‍ തന്റേതായ വഴി കണ്ടെത്തി ജീവിതവിജയം കൈവരിച്ചിരിക്കുകയാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ സനു ജിയോ. സനുവിന്റെ ഓണ്‍ലൈന്‍ ബൊട്ടിക്ക് ആയ […]

Entreprenuership Special Story

‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ” ഫിറ്റ്‌നസ് ലോകത്ത് വിജയകിരീടം ചൂടി ജെയ്‌സണ്‍ ജേക്കബ്

ഫിറ്റ്‌നസ് ഇഷ്ടപ്പെടാത്ത ആരാണുള്ളത് ? കഷ്ടപ്പെടാതെ ഫിറ്റ്‌നസ് നേടാനാണെങ്കില്‍ ഈ മേഖലയിലേക്ക് ഇറങ്ങി വരാന്‍ ഏതൊരു വ്യക്തിയും തയ്യാറാകും. എന്നാല്‍ ‘കഷ്ടപ്പെട്ടാല്‍ മാത്രമേ ഇഷ്ടപ്പെട്ടത് നേടാനാകൂ’ എന്നതാണ് ഫിറ്റ്‌നസ് മേഖലയിലെ പ്രധാന തത്വം. വര്‍ഷങ്ങളായി ഫിറ്റ്‌നസ് മേഖലയില്‍ തുടരുകയും നിരവധി ആളുകളെ ഫിറ്റ്‌നസിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്ത വ്യക്തിയാണ് ജയ്‌സണ്‍ ജേക്കബ്. ‘ഡ്രീം ജിം’ എന്ന ഫിറ്റ്‌നസ് ലോകത്തിന്റെ അധിപനാണ് ജെയ്‌സണ്‍. എറണാകുളം കടവന്ത്ര കേന്ദ്രമാക്കിയാണ് ഈ സംരംഭം ഇന്ന് പ്രവര്‍ത്തിക്കുന്നത്. തന്റെ പതിനാറാമത്തെ വയസ്സു മുതല്‍ […]

News Desk

വ്യക്തിത്വ വികസനത്തില്‍ ചിന്തകള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കി ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നടന്നു

കൊച്ചി:മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം തീര സുരക്ഷ വിഭാഗം ഐജിയും സോഷ്യല്‍ പോലീസിങ് ഡയറക്ടറുമായ പി. വിജയന്‍ ഐപിഎസ് നിര്‍വഹിച്ചു. ചിന്തകളാണ് മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മനുഷ്യന്റെയും കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിപ്പിക്കുക എന്നതാണ് പ്രധാനം. പരാജയഭീതി, അലസത തുടങ്ങിയ സ്വഭാവവിശേഷങ്ങളാണ് പലപ്പോഴും കഴിവുകള്‍ തിരിച്ചറിയുന്നതിന് തടസമാകുന്നതെന്നും പി. വിജയന്‍ വ്യക്തമാക്കി. ഈ തടസങ്ങള്‍ നീക്കുന്നതിലാണ് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസക്തിയെന്നും അദ്ദേഹം […]

News Desk

ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും ലിങ്കണ്‍ യൂണിവേഴ്‌സിറ്റി മലേഷ്യയും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു

മേപ്പാടി:ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ ഡോ ആസാദ് മൂപ്പന്റെ സാന്നിധ്യത്തില്‍ ഡോ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് വേണ്ടി ഡീന്‍ ഡോ ഗോപകുമാരന്‍ കര്‍ത്ത, ലിങ്കണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്ലര്‍ ഡോ. അമിയ ഭൗമിക് എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. […]

News Desk

പാലക്കാട് ജില്ലയിലെ പ്രഥമ ആഡംബര ഹോട്ടല്‍ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും

പാലക്കാട്: പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പാലക്കാട് ജില്ലയിലെ ആദ്യ ആഡംബര ഹോട്ടലായ ഡിസ്ട്രിക്റ്റ് 9 ഡിസംബര്‍ 31-ന് പ്രവര്‍ത്തനം ആരംഭിക്കും. സേലം-കൊച്ചി ദേശീയപാതയില്‍ കഞ്ചിക്കോടാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍ 31-ന് ‘മിഡ്‌നൈറ്റ്@9’ എന്ന പുതുവത്സരാഘോഷ പരിപാടിയോടെയാണ് ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിക്കുക. കേരളത്തിലെ മുന്‍നിര മ്യൂസിക്കല്‍ ബാന്‍ഡുകളില്‍ ഒന്നായ മസാല കോഫിയുടെ സംഗീത പരിപാടിയോടൊപ്പം ലൈവ് ഡിജെയും മറ്റ് വിനോദ പരിപാടികളും അന്നേ ദിവസം സംഘടിപ്പിക്കുന്നുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബാങ്കിങ്ങേതര […]

Entreprenuership Special Story

”എനിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്”: സൗന്ദര്യരംഗത്തെ പുത്തന്‍ പരീക്ഷണങ്ങളുമായി നീന സ്റ്റാന്‍ലി

ഏതൊരു മേഖലയിലും വിജയിക്കാന്‍ ആവശ്യമെന്ന് പറയുന്നത് ആ മേഖലയോടുള്ള ജന്മവാസനയാണ്. കുട്ടിക്കാലത്ത് നമ്മളില്‍ ഉറച്ചുപോകുന്ന കഴിവുകള്‍ തന്നെയായിരിക്കും ഏറ്റവും ഭംഗിയായി ചെയ്യാന്‍ കഴിയുന്ന നമ്മുടെ തൊഴില്‍ മേഖലയും. അത്തരത്തില്‍ തന്റെ കഴിവിനെ പരിപോഷിപ്പിച്ചെടുത്ത് വിജയഗാഥ കുറിച്ച വ്യക്തിയാണ് നീന സ്റ്റാന്‍ലി. സൗന്ദര്യ സംരക്ഷണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഇക്കാലം കൊണ്ട് നീനക്ക് സാധിച്ചിട്ടുണ്ട്. മക്കളായ ദിയ, നിയ, അടുത്ത സുഹൃത്തുക്കള്‍ എന്നിവര്‍ എല്ലാ പിന്തുണയുമായി നീനക്കൊപ്പമുണ്ട്. കുട്ടിക്കാലം മുതല്‍ മേക്കപ്പ് ചെയ്യാനും മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാനും അതീവ […]

Special Story Success Story

”പഴികളല്ല, വഴികളായിയുന്നു എനിക്ക് മുന്നില്‍”: സാഹചര്യങ്ങളെ പൊരുതി തോല്‍പിച്ച യുവസംരംഭക ഷാനിഫ അഫ്‌സല്‍

ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നാലും സാഹചര്യങ്ങളെ പഴിച്ച് ജീവിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൃത്യമായ ചിന്തകളും അതിനനുസരിച്ചുള്ള പ്രവൃത്തികളുമാണ്. ‘എനിക്ക് സാധിക്കു’മെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കാന്‍ മറ്റൊരാള്‍ വിചാരിച്ചാല്‍ സാധിക്കില്ല. അങ്ങനെ സ്വന്തം ലക്ഷ്യവും മാര്‍ഗവും കണ്ടെത്തി വിജയം കൈവരിച്ച വ്യക്തിയാണ് ഷാനിഫ അഫ്‌സല്‍. കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയാണ് ഷാനിഫ. ഭര്‍ത്താവ് അഫ്‌സല്‍, മക്കളായ അംന, ഫസ, സല, നൈല്‍ എന്നിവരടങ്ങുന്നതാണ് ഷാനിഫയുടെ കൊച്ചു കുടുംബം. […]

Entreprenuership Success Story

പ്രീമിയം ക്വാളിറ്റിയില്‍ 100% പരിശുദ്ധമായ തേനുമായി തടത്തില്‍ ഫാം ഹണി നിങ്ങളിലേക്ക്

പരിശുദ്ധമായ വസ്തുക്കള്‍ക്ക് വിപണി സാധ്യത വളരെ കൂടുതലാണ്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, നമുക്ക് ചുറ്റുമുള്ള നിരവധി വസ്തുക്കളില്‍ നിന്നും ഗുണമേന്മയുള്ള വസ്തുക്കള്‍ കണ്ടെത്തുക എന്നാല്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. പരിശുദ്ധമായ ഒന്ന് തനിക്ക് വിപണിയില്‍ എത്തിക്കണമെന്ന ചിന്തയാണ് ബിജു തടത്തില്‍ എന്ന വ്യക്തിയെ ‘ഹണി ബിസിനസി’ലേക്ക് വഴി തിരിച്ചത്. കോതമംഗലം കേന്ദ്രമാക്കിയാണ് ബിജുവിന്റെ ഹണി ബിസിനസ് സ്ഥിതി ചെയ്യുന്നത്. വളരെ ചെറിയ രീതിയില്‍ തുടങ്ങിയ ഈ സംരംഭം ഇന്ന് കേരളത്തിനു പുറത്ത് വിവിധ രാജ്യങ്ങളിലേക്ക് ഉത്പന്നങ്ങള്‍ വിതരണം […]

Entreprenuership Success Story

കരവിരുതിനാല്‍ ഒരു കയ്യൊപ്പ്; മേക്കപ്പ് ലോകത്ത് മാന്ത്രികത തീര്‍ത്ത് നീതു സുഭാഷ്

ഓരോ ജോലിയെയും മികവുറ്റതാക്കുന്നത് അത് നിര്‍വഹിക്കുന്ന ആള്‍ക്ക് ആ മേഖലയിലെ കഴിവ് തന്നെയാണ്. കഴിവുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; മാര്‍ഗമുണ്ടെങ്കില്‍ വിജയവുമുണ്ട് എന്നതാണ് ലോകതത്വം. മേക്കപ്പ് രംഗത്തെ പുത്തന്‍ ട്രെന്‍ഡുകള്‍ അറിഞ്ഞ് ഓരോ നവ വധുവിനെയും മനോഹരിയാക്കി അണിയിച്ചൊരുക്കി, തന്റെ കരവിരുത് കൊണ്ട് ആ മേഖലയില്‍ മാന്ത്രികത തീര്‍ക്കുന്ന സംരംഭകയാണ് നീതു സുഭാഷ്. തിരുവനന്തപുരം ചാക്കയാണ് നീതുവിന്റെ സ്വദേശം. ഇവിടം കേന്ദ്രീകരിച്ചുകൊണ്ട് തന്നെയാണ് മേക്കപ്പിന്റെ ലോകം തുറന്നിരിക്കുന്നത്. നീതു സുഭാഷ് മേക്കപ്പ് ആര്‍ട്ടിസ്ട്രി എന്ന പേരിലാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി […]

Entreprenuership Success Story

പ്രതിസന്ധികള്‍ അതിജീവിച്ച് മോഹന വിജിന്‍ എന്ന വീട്ടമ്മ പടുത്തുയര്‍ത്തിയത് മോഹന വിജിന്‍ എന്ന മേക്കോവര്‍ സ്റ്റുഡിയോ!

ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ത് എന്ന് ചോദിച്ചാല്‍ ‘സൗന്ദര്യം’ എന്ന് തന്നെയാകും ഏറിയ പങ്കും ഉത്തരം ലഭിക്കുന്നത്. ആ സൗന്ദര്യത്തെ നില നിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി അനവധി മേക്കോവര്‍ സ്റ്റുഡിയോകള്‍ നമ്മുടെ കേരളത്തിലുണ്ട്. അത്തരത്തില്‍ ആത്മവിശ്വാസം കൊണ്ട് മാത്രം ഒരു വീട്ടമ്മ കെട്ടിപ്പടുത്തുയര്‍ത്തിയ സംരംഭമാണ് ‘മോഹന വിജിന്‍ മേക്കോവര്‍ സ്റ്റുഡിയോ’. ദിനംപ്രതി വളരുന്ന സംരംഭ മേഖലയില്‍ ആത്മവിശ്വാസം കൈമുതലാക്കി, ഇഷ്ടമുള്ള മേഖലയില്‍ വിസ്മയം തീര്‍ക്കുകയാണ് മോഹന വിജിന്‍ എന്ന വീട്ടമ്മ. കോട്ടയം സ്വദേശിനിയായ മോഹന […]