Special Story Success Story

പ്രതിസന്ധികളില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക; അരുണാക്ഷി

ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയില്‍ നിന്നും ഉയര്‍ന്നുവന്ന വനിതാ സംരംഭക… പ്രതിസന്ധികളെ ചവിട്ടുപടികളാക്കി വിജയത്തിലേക്ക് ചുവടുവച്ച ആ സംരംഭകയുടെ പേരാണ് അരുണാക്ഷി. ഇന്ന് ലക്ഷങ്ങള്‍ വിറ്റു വരവുള്ള ‘വി ഫ്‌ളവേഴ്‌സ്’ എന്ന മാട്രസ് കമ്പനിയുടെ ഉടമ… കാസര്‍ഗോഡ് അനന്തപുരം വ്യവസായ പാര്‍ക്കിലാണ് അരുണാക്ഷിയുടെ ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. കിടക്ക നിര്‍മാണ മേഖലയില്‍ നിരവധി കമ്പനികള്‍ സ്ഥാനമുറപ്പിച്ച ഈ കാലത്ത് വ്യത്യസ്തമായ ആശയങ്ങളും സാങ്കേതിക വിദ്യകളുമാണ് അരുണാക്ഷിയുടെ വിജയത്തിന് പിന്നില്‍. കൂടാതെ, അര്‍പ്പണബോധവും കഠിനാധ്വാനവും അരുണാക്ഷി എന്ന […]

Entreprenuership Special Story

രുചിയൂറും കേക്കുകളുടെ വിജയ കഥ

ഭക്ഷണ പ്രിയരാണ് മനുഷ്യര്‍. എന്നും പുതിയ രുചികള്‍ പരീക്ഷിക്കാനാണ് നമുക്ക് ഇഷ്ടം..! ഭക്ഷണത്തിന്റെ സ്വാദ് നാവിലേക്ക് അലിഞ്ഞുചേരുമ്പോള്‍ അതുണ്ടാക്കിയ വ്യക്തിയും നമ്മുടെ മനസ്സിലേക്ക് ചേക്കേറി കഴിയും. സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കി നല്‍കിയവരെ നമുക്കൊരിക്കലും മറക്കാനാവില്ല. അങ്ങനെ സമൂഹത്തിലുള്ള ഭക്ഷണപ്രിയരുടെ മനസ്സ് കീഴടക്കിയ സ്വപ്‌ന എന്ന വീട്ടമ്മയുടെ സ്വാദൂറും കേക്കുകളുടെ വിജയകഥ… തിരുവനന്തപുരം മലയിന്‍കീഴിലാണ് Swaps Cakey Bake പ്രവര്‍ത്തിക്കുന്നത്. ബിരുദാനന്ദര ബിരുദധാരിയായ സ്വപ്‌നയ്ക്ക്, പാചകത്തിനോടുള്ള താല്പര്യമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഒരു ഹോം മേക്കറായി […]

Entreprenuership Success Story

ഒരു ‘ടെക്കി’ എങ്ങനെ ഫാഷന്‍ ഡിസൈനര്‍ ആയി? ഉത്തരം ഒന്ന് മാത്രം ‘പാഷന്‍’

ഇഷ്ടപ്പെടുന്ന മേഖലയില്‍ ജോലി ചെയ്യുക എന്നതാണ് ഓരോ വ്യക്തിയുടെയും ആഗ്രഹം.. ഇഷ്ടപ്പെട്ട മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ വാക്കുകള്‍ക്ക് അതീതമാണ്… അത്തരത്തില്‍ നാല് വര്‍ഷം ചെയ്ത ജോലി ഉപേക്ഷിച്ച് ഡിസൈനിങ് മേഖലയിലേക്ക് ചുവടുവച്ച വനിതാ സംരംഭകയാണ് അനിശ്രീ ശ്രീരാജ്…! ഡിസൈനിങിലെ പ്രവൃത്തി പരിചയവും അറിവും മുന്‍നിര്‍ത്തിയാണ് de flores Haute Couture എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. വളരെ ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് de flores നെ ബ്രാന്‍ഡ് ആക്കി മാറ്റാന്‍ സാധിച്ചത് മികച്ച വിജയമായി കാണുന്നു […]

Entreprenuership Success Story

സൗന്ദര്യ സംരക്ഷണ മേഖലയില്‍ 16 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി മായ ജയകുമാര്‍

‘എല്ലാവരും സ്വപ്നങ്ങള്‍ കാണും. ചുരുക്കം ചിലര്‍ ഒരേ സ്വപ്നം വീണ്ടും വീണ്ടും കാണും. എന്നിട്ട് അത് ജീവിച്ചു ലോകത്തിന് കാട്ടിക്കൊടുക്കും..!’ അത്തരത്തില്‍ ഒരാളാണ് മായ ജയകുമാര്‍ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ്. സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹത്തിന് ശക്തി പകരാന്‍ മായയെ സഹായിച്ചത് അര്‍പ്പണബോധമുള്ള ഒരു മനസ്സും ഉറച്ച തീരുമാനങ്ങളും മാത്രമാണ്. ബ്രൈഡല്‍ മേക്കപ്പില്‍ തുടങ്ങി ഇന്ന് ഫാഷന്‍ രംഗത്തെ മേക്കപ്പ് വര്‍ക്കുകളില്‍ പോലും തിളങ്ങി നില്‍ക്കുവാന്‍ മായക്ക് സാധിക്കുന്നുണ്ട്. 16 വര്‍ഷമായി ഈ രംഗത്ത് തിളങ്ങി […]

Entreprenuership Success Story

നഖസംരക്ഷണത്തില്‍ വിജയഗാഥ രചിച്ച് D Artistry Nail Art Studio

അനന്തപത്മനാഭന്റെ മണ്ണായ തിരുവനന്തപുരം ഇടപ്പഴിഞ്ഞിയില്‍ പ്രവര്‍ത്തിക്കുന്ന D Artistry Nail Art Studio എന്ന സ്ഥാപനത്തിന്റെ നാള്‍ വഴികളെക്കുറിച്ച് സ്ഥാപകയായ താര ദേവി സക്‌സസ് കേരളയോട് അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു… എന്തുകൊണ്ടാണ് നഖസംരക്ഷണം മേഖലയിലേക്ക് ചുവടു വയ്ക്കാനുള്ള കാരണം? എത്ര വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്? സമൂഹത്തിന് വേണ്ടി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമാണ് ഈ മേഖലയിലേക്ക് എത്തിച്ചത്. സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് വില നല്‍കുന്ന മനുഷ്യന്‍ നഖത്തിന് പ്രാധാന്യം നല്‍കാറില്ല. പ്രത്യേകിച്ചും കേരളത്തിലുള്ളവര്‍. അതിനു […]

Entreprenuership Success Story

മാറുന്ന സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് ഇനി പുതു നിറം; ബ്ലഷിംഗ് ടോണ്‍ ബ്യൂട്ടി പാര്‍ലര്‍

ഇന്നത്തെ സമൂഹം വളരെയേറെ ശ്രദ്ധ നല്‍കുന്ന ഒരു മേഖലയാണ് സൗന്ദര്യം. പലതരം ബ്യൂട്ടി പ്രോഡക്ടുകളും വിപണിയില്‍ വിലസുന്നതിനുള്ള പ്രധാന കാരണം ആളുകളുടെ ഈ സൗന്ദര്യബോധം തന്നെയാണ്. അണിഞ്ഞൊരുങ്ങി നടക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. എന്നാല്‍, ‘ഓവര്‍’ മേക്കപ്പുകളോട് ആരും തന്നെ താല്പര്യപ്പെടുന്നില്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്. സൗന്ദര്യ രംഗത്ത് ആദ്യമേ വേണ്ടത് കൃത്യമായ അവബോധമാണ്. അതിനനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. വിവാഹമോ മറ്റേത് ചടങ്ങുമാകട്ടെ എല്ലാവരും അണിഞ്ഞൊരുങ്ങാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഇവിടങ്ങളില്‍ ഏറ്റവും മനോഹരിയായി ഒരുങ്ങുക […]

Entreprenuership Special Story

കസ്റ്റമേഴ്‌സിന്റെ സന്തോഷം എന്നെ ത്രില്ലടിപ്പിക്കുന്നു: ഹണി സച്ചിന്‍

കുട്ടിക്കാലം മുതല്‍ ഇല്ലുസ്‌ട്രേറ്റ്‌സിനോടും സ്‌കെച്ചിനോടുള്ള അഭിനിവേശവും ഡിസൈനിംഗിനോടുള്ള പാഷനാണ് ഹണി സച്ചിന്‍ എന്ന വനിത സംരംഭകയെ ക്രിസ് റിച്ചാര്‍ഡ് ക്രീയേഷന്‍സിലേക്ക് എത്തിച്ചത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി കസ്റ്റമേഴ്‌സിന് ഏറ്റവും പ്രിയമുള്ള ഇടമാണ് ഇവിടം. തൃശൂര്‍ നെല്ലിക്കുന്നിലാണ് സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്നത്. മാറി വരുന്ന ട്രെന്‍ഡുകളുടെ പിറകെ പായുന്ന യുവത്വത്തിന്റെ അഭിരുചിക്കനുസരിച്ച് ഓരോന്നും ഡിസൈന്‍ ചെയ്ത് നല്‍കുന്നു. ബ്രൈഡല്‍ ബേസ്ഡ് ബോട്ടിക്കാണ് ക്രിസ് റിച്ചാര്‍ഡ് ക്രിയേഷന്‍സ്. തീം ബേസ്ഡ് ആയിട്ടും വര്‍ക്കുകള്‍ ചെയ്ത് കൊടുക്കാറുണ്ടെന്നും ഹണി കൂട്ടിച്ചേര്‍ക്കുന്നു. ക്രിസ് […]

Special Story Success Story

പ്രതിസന്ധിയിലും തളര്‍ന്നു പോകാത്ത പെണ്‍കരുത്ത് കൃഷ്ണവേണി (വേണി മഹേഷ്)

”എല്ലാ നേട്ടങ്ങളുടെയും ആരംഭം ആഗ്രഹമാണ്” – നെപ്പോളിയന്‍ ഹില്‍ നമ്മുടെയൊക്കെ ആഗ്രഹങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വലിയ കാര്യമായി തോന്നിയെന്നു വരില്ല. എന്നാല്‍ നമ്മെ അറിയുന്ന, നമ്മുടെ ആഗ്രഹത്തിനെ നമ്മളെക്കാള്‍ അധികം ഇഷ്ടപ്പെടുന്ന ഒരാള്‍ കൂട്ടിനുണ്ടെങ്കിലോ? അതിനുള്ള ഉത്തരമാണ് കൃഷ്ണവേണി എന്ന വേണി മഹേഷിന്റെ ജീവിതം. പഠിക്കുന്ന സമയത്ത് ബ്യൂട്ടി ഫീല്‍ഡിനോട് അതിയായ താല്പര്യവും ആഗ്രഹവും ഉണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത് ആരും അതിനെ പ്രോത്സാഹിപ്പിച്ചില്ല. എന്നാല്‍ വിവാഹത്തിനുശേഷം ഭര്‍ത്താവ് മഹേഷ് ആണ് വേണിയെ ഈ രംഗത്തേക്ക് കൈപിടിച്ച് നടത്തിയത്. […]

Entreprenuership Special Story

വസ്ത്ര ലോകത്തെ വൈവിധ്യങ്ങളുമായി ആന്‍ മരിയ ഡിസൈനര്‍ ബൊട്ടിക്

ഫാഷന്‍, ഡിസൈന്‍ എന്നിവ മനുഷ്യ ജീവിതത്തോട് വളരെയധികം ഇഴുകി നില്‍ക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങി നടക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത് ? വസ്ത്രങ്ങള്‍ മനുഷ്യന്റെ സ്വത്വബോധത്തെ വെളിപ്പെടുത്തുന്ന കാലമാണിത്. അതുകൊണ്ടുതന്നെ ഓരോ വസ്ത്രങ്ങള്‍ ധരിക്കുമ്പോഴും ചിന്തിച്ചു തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അത് ഏതെങ്കിലും പ്രധാനപ്പെട്ട പരിപാടികള്‍ക്ക് ധരിക്കേണ്ടത് ആണെങ്കില്‍ പ്രത്യേകിച്ച് പല പ്രാവശ്യം നാം ആലോചിക്കും. കല്യാണം, പിറന്നാള്‍ ആഘോഷം, കല്യാണത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍, റിസപ്ഷനുകള്‍, മറ്റു പാര്‍ട്ടികള്‍, ഇവയ്‌ക്കെല്ലാം മനോഹരമായ വസ്ത്രം ധരിക്കുക എന്നത് […]

Entreprenuership Success Story

നൂലിഴകളില്‍ വിസ്മയം തീര്‍ത്ത് ദിവാസ്

സംരംഭകത്വത്തിലേക്ക് എത്തുന്ന ഓരോരുത്തര്‍ക്കും നിരവധി വ്യത്യസ്തങ്ങളായ അനുഭവങ്ങളായിരിക്കം പങ്ക് വയ്ക്കാനുള്ളത്. സ്വന്തം സംരംഭമെന്ന ആശയം ഉള്ളില്‍ ഉദിക്കുന്നത് മുതല്‍ അതിന്റെ വിജയം വരെ അവരെ മുന്നോട്ട് നയിക്കുന്നതും ഇതേ അനുഭവങ്ങള്‍ നല്കുന്ന കരുത്ത് തന്നെയായിരിക്കും. ഇത്തരത്തില്‍ കഠിനാധ്വാനത്തിലൂടെ മുന്നേറി സംരംഭകയായി മാറിയ കഥയാണ് പാല സ്വദേശിനിയും ദിവാസ് ഡിസൈന്‍സ് സ്ഥാപകയുമായ ജൂഡിന്‍ മരിയ ജോര്‍ജിന്റേത്. 2018ല്‍ ചെറിയ രീതിയില്‍ വസ്ത്രങ്ങളുടെ റീസെല്ലിംഗ് ബിസിനസില്‍ തുടക്കം കുറിച്ച ദിവാസ് ഇന്ന്, കേരളത്തിനകത്തും പുറത്തും ഹാന്‍ഡ് വര്‍ക്ക് ഡിസൈനിംഗ് രംഗത്തെ […]