അര്‍ബുദത്തോടു പോരാടി നേടിയ വിജയം; ‘വാണി കോക്കനട്ട് ഓയില്‍’ എന്ന സംരംഭവുമായി വര്‍ഗീസ് തോമസ്
മീഷേല്‍ ഒബാമ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്; ”വിജയം എന്നത് നിങ്ങള്‍ ഉണ്ടാക്കുന്ന പണമല്ല. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ നിങ്ങള്‍ സൃഷ്ടിക്കുന്ന മാറ്റമാണ്…!” താന്‍ മാത്രമല്ല, തന്നെപ്പോലെ തന്നെ ചുറ്റുമുള്ളവരും ആരോഗ്യത്തോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു സംരംഭകനാണ് ഇടുക്കി കൊച്ചറക്കര സ്വദേശിയായ വര്‍ഗീസ് തോമസ്. വര്‍ഷങ്ങളായി ഒരു കര്‍ഷകന്റെ മേല്‍ക്കുപ്പായം അണിഞ്ഞിരിക്കുന്ന വര്‍ഗീസ്, ‘വാണി കോക്കനട്ട് ഓയില്‍’ എന്ന സംരംഭം ആരംഭിച്ചത് തന്നെ ആളുകളിലേക്ക് മായം കലരാത്ത വെളിച്ചെണ്ണ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. തേങ്ങയില്ലാത്ത നാട്ടില്‍ നല്ല എണ്ണ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]













