അകത്തളങ്ങളില്‍ അഴക് ഒരുക്കി ഒറിക്സ് ഇന്റീരിയേഴ്സ്
കാലത്തിനനുസരിച്ച് മനുഷ്യന്റെ ആഗ്രഹങ്ങളിലും കാഴ്ചപ്പാടുകളിലുമെല്ലാം മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ഈ മാറ്റം പ്രകടമായി കാണാവുന്ന ഒരു മേഖലയാണ് അവന്റെ പാര്‍പ്പിടവും തൊഴിലിടവുമെല്ലാം. മഴയും വെയിലും ഏല്‍ക്കാത്ത ഒരിടം എന്നതില്‍ നിന്ന്, ഇന്ന് നിര്‍മിതികളെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കല്പങ്ങളും എത്തിനില്‍ക്കുന്നത് ബഹുദൂരം മുന്നിലാണ്. ഇതുപോലെ തന്നെയാണ് കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളുടെ കാര്യവും. ഇന്ന് ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും ഓഫീസുകള്‍ മുതല്‍ ചെറുകിട ഔട്ട്‌ലെറ്റ് യൂണിറ്റുകള്‍ വരെ മികച്ച ഇന്റീരിറോടുകൂടി സജ്ജമാക്കാന്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നിരവധി സ്ഥാപങ്ങള്‍ ഇന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് […]













