Entreprenuership Success Story

പാഷനെ പ്രൊഫഷനാക്കി മാറ്റിയ റിയല്‍ ഹീറോയിന്‍

മനസിലെ ആഗ്രഹം സാധിക്കാന്‍ എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രയും വിജയിക്കാന്‍ സാധിക്കുമെന്ന് തന്റെ ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചുതരികയാണ് സംരംഭകയായ പ്രിയ ഹരികുമാര്‍. ഇന്ത്യയിലെ ഏറ്റവും മികച്ച സലൂണ്‍ ചെയിനായ നാച്യുറല്‍സിന്റെ തിരുവനന്തപുരം കുറവന്‍കോണത്തെ ‘ഔട്ട്‌ലെറ്റ് ഓണര്‍’ ആണ് പ്രിയ ഹരികുമാര്‍. ഒരു സംരംഭം ആരംഭിക്കുക എന്നത് പ്രിയയുടെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു. അതിനുള്ള പരിശ്രമം പഠനകാലം മുതല്‍തന്നെ ആരംഭിക്കുകയും ചെയ്തു. മകളുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ മാതാപിതാക്കളെയും പോലെ പ്രിയയുടെ രക്ഷിതാക്കളും ഉപരിപഠനത്തിനായി മെഡിസിനും എഞ്ചിനീയറിങ്ങുമെല്ലാമാണ് […]

Success Story

ആശ്രിതര്‍ക്ക് അഭയവുമായി സ്വപ്‌നക്കൂട് അഗതിമന്ദിരം

”നമ്മള്‍ മാതാപിതാക്കള്‍ ആകുന്നത് വരെ നാം അവരുടെ സ്‌നേഹം തിരിച്ചറിയില്ല…!” അമേരിക്കയിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവും പുരോഹിതനുമായ ‘ഹെന്‍ട്രി വാര്‍ഡ് ബീച്ചറുടെ’ വാക്കുകളാണിത്. എന്നിട്ടും എന്തുകൊണ്ടോ നമ്മുടെ നാട്ടില്‍ വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം മക്കള്‍ ജീവനുതുല്യം സ്‌നേഹിക്കുമെന്നും പരിപാലിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് ഭൂരിപക്ഷം ആളുകളും വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നത്. എന്നാല്‍ വലിയൊരു വിഭാഗം വയോജനങ്ങളുടെയും ഈ വിശ്വാസം ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ് ചെയ്യുന്നത്. ചിലര്‍ തെരുവിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കപ്പെടുന്നു. മറ്റുചിലരാകട്ടെ മക്കളുടെ പീഡനങ്ങളും അതിക്രമങ്ങളും സഹിച്ച് ശിഷ്ടകാലം തള്ളിനീക്കും. […]

Entreprenuership Success Story

പാഷനെ ഫാഷനാക്കി മാറ്റിയ സംരംഭക

സെലിബ്രിറ്റി ഫാഷന്‍ ഡിസൈനറും മ്യൂറല്‍ ആര്‍ട്ടിസ്റ്റുമായ നീതു വിശാഖ് തന്റെ സ്വപ്‌നങ്ങളെയും ഇഷ്ടങ്ങളെയും ഒരു നൂലിണയില്‍ കോര്‍ത്തിണക്കി തുന്നിയെടുത്തതാണ് നവമി ഡിസൈനര്‍ ഫാബ്രിക്‌സ്. ഇന്ന് കോസ്റ്റ്യൂം ഡിസൈനിങ് രംഗത്ത് കേരളത്തിലെ മുന്‍നിര ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു നവമി. പാരമ്പര്യ തനിമയില്‍ നവമി ബൊട്ടിക് അണിയിച്ചൊരുക്കുന്ന വസ്ത്രങ്ങള്‍ക്ക് സിനിമ – സീരിയല്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആവശ്യക്കാരാണ് ഇപ്പോള്‍. പ്രതിസന്ധികളോട് ഒറ്റയ്ക്ക് പോരാടി തിരുവനന്തപുരം സ്വദേശിയായ നീതു വിശാഖ് പടുത്തുയര്‍ത്തിയതാണ് ഇന്ന് ഫാഷന്‍ ഡിസൈനിങ് രംഗത്ത് തലയെടുപ്പോടെ ഉയര്‍ന്നു […]

Entreprenuership

Gift N Garden;  ഇത് സീമയുടെ സ്‌നേഹ സമ്മാനം

ഏകദേശം ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കഥയുടെ തുടക്കം. ഐടി മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പെട്ടെന്ന് ഒരു ദിവസം തന്റെ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. കേട്ടവരെല്ലാം അമ്പരന്നു, നല്ലൊരു ജോലി രാജി വച്ചിട്ട് എന്ത് ചെയ്യാനാണ്? ചോദ്യങ്ങള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്നു. അതിനുള്ള അവരുടെ ഉത്തരം വളരെ സിമ്പിള്‍ ആയിരുന്നു; ചെടി നടാന്‍ പോകുന്നു… അതു കൂടി കേട്ടതോടെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടി. പക്ഷേ അതൊന്നും വകവയ്ക്കാതെ അവര്‍ തന്റെ സ്വപ്‌നത്തിന്റെ […]

Entreprenuership Success Story

അവഗണനയില്‍ നിന്ന് ആദരവിലേക്ക്… മനശാസ്ത്രത്തില്‍ ഒരുപിടി നേട്ടങ്ങളുമായി ഡോക്ടര്‍ അഞ്ചു ലക്ഷ്മി

മനശാസ്ത്രം എന്ന വിഷയത്തെയും അതിന്റെ സങ്കീര്‍ണതകളും എത്രത്തോളം ഉണ്ടെന്ന് മലയാളികള്‍ മനസ്സിലാക്കിയത് ഒരുപക്ഷേ 1993ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മണിച്ചിത്രത്താഴ്’ എന്ന ചിത്രത്തിലൂടെയാകും. പിന്നീട് നമ്മള്‍ പലപ്പോഴും തമാശയായി പറഞ്ഞിട്ടുള്ള സൈക്കോസിസിന്റെ അവസ്ഥാന്തരങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും ഇഷ്ടപ്പെട്ട് ഇറങ്ങിത്തിരിച്ചവരുടെ എണ്ണവും കുറവായിരിക്കും. ചിത്രത്തിലെ ഡോക്ടര്‍ സണ്ണിയെപ്പോലെ മറ്റുള്ളവരുടെ മനസ്സിന്റെ ഉള്ളറകളിലെ പ്രശ്‌നത്തെ അറിഞ്ഞും അതിന്റെ സങ്കീര്‍ണതകളെ ലഘൂകരിച്ചും കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ച വനിതയാണ് ഡോക്ടര്‍ അഞ്ചുലക്ഷ്മി. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ തളര്‍ത്തിയപ്പോഴും സ്വപ്‌നങ്ങളെ അവയ്ക്കുമുന്നില്‍ […]

Entreprenuership Success Story

നിറം പടര്‍ത്തിയ കല്‍പ്പടവുകള്‍

ജീവിതത്തില്‍ അത്രമേല്‍ അറിഞ്ഞ നിറക്കൂട്ടുകളെ വീണ്ടും വീണ്ടും ആഴത്തില്‍ അറിയുവാനുള്ള അടങ്ങാത്ത ആഗ്രഹം തന്നെയാണ് ഗീത് കാര്‍ത്തിക എന്ന കലാകാരിയെ ഈ കാലഘട്ടത്തിലും കലയുടെയും വ്യവസായത്തിന്റേയും മേഖലയില്‍ തനിക്കായി ഒരു ഇരിപ്പിടം ഉറപ്പിക്കുവാന്‍ പ്രാപ്തയാക്കിയത്. സ്വതന്ത്രമായ തന്റെ ചിന്തകളിലൂടെ ഉടലെടുത്ത ചായക്കൂട്ടുകളെ കാന്‍വാസിലേക്കു പകര്‍ത്തി, കാഴ്ചക്കാര്‍ക്ക് ആസ്വാദനത്തിന്റെ നിരവധി വിരുന്നൊരുക്കിയ ഗീത് കാര്‍ത്തിക, കോവിഡിന് തൊട്ടു മുന്‍പ് തിരുവനന്തപുരത്തെ വൈലോപ്പള്ളി ആര്‍ട്ട് ഗാലറിയില്‍ വെച്ചു നടന്ന കണ്ടംപററി എക്‌സിബിഷനു ശേഷം ഇന്ത്യയിലെ പ്രമുഖരായ ചിത്രകലാകാരന്മാരെ പങ്കെടുപ്പിച്ച് 2022 […]

Entreprenuership Success Story

ഭവന നിര്‍മാണ രംഗത്ത് വിസ്മയങ്ങള്‍ തീര്‍ത്ത് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്

വീടെന്ന സ്വപ്‌നം എല്ലാവരുടെയും ആഗ്രഹങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ്. ആയുസ്സിന്റെ നല്ലൊരു ഭാഗവും നീക്കി വയ്ക്കുമ്പോള്‍ വീട് എന്നത് ചിലര്‍ക്കെങ്കിലും ബാധ്യതയായി മാറാറുണ്ട്. എന്നാല്‍ ആധുനിക കാലത്ത്, മനസ്സിനിണങ്ങിയ വീട് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത് വ്യക്തമായ ആസൂത്രണത്തോടെ നിര്‍മിക്കുന്നവരാണ് അധികവും. കൃത്യമായ തയ്യാറെടുപ്പോടെ വീട് നിര്‍മാണത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് യാതൊരു ആശയ കുഴപ്പവുമില്ലാതെ തെരഞ്ഞെടുക്കാവുന്ന ‘ചോയിസ്’ ആണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സ്. തന്റെ ക്രിയേറ്റിവിറ്റിയിലൂടെ മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുകയാണ് ക്രിയേറ്റീവ് ഹോം ബില്‍ഡേഴ്‌സിന്റെ അമരക്കാരിയായ മാരാരിക്കുളം സ്വദേശിനി […]

Entreprenuership

ബ്യൂട്ടീഷന്‍ രജനി സാബു @2000

എല്ലാവരും മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ കാലത്ത് ബ്യൂട്ടീഷന്‍ എന്ന പേരില്‍ തന്നെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു വനിതാ സംരംഭകയുണ്ട്, പേര് രജനി സാബു. കഴിഞ്ഞ 16 വര്‍ഷക്കാലമായി ബ്രൈഡല്‍ മേക്കപ്പ് രംഗത്ത് സജീവമായ രജനി ഇതുവരെ രണ്ടായിരത്തിലധികം നവവധുമാരെയാണ് കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കിയത്. സ്വന്തം ഇച്ഛാശക്തി കൊണ്ട് നേടിയെടുത്ത മസ്‌കാര ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍ എന്ന തന്റെ വലിയ സ്വപ്‌നത്തിന്റെ തണലിലാണ് ഇന്ന് അവര്‍ ജീവിക്കുന്നത്. ആത്മവിശ്വാസവും പ്രതിസന്ധികളെ നേരിടാനുള്ള മനസ്സുമുണ്ടെങ്കില്‍ ഉള്ളിലുള്ള ചെറിയ കഴിവുകളെ […]

Entreprenuership Success Story

മേക്കപ്പിലൂടെ വിസ്മയം തീര്‍ക്കുന്ന രമ്യ

പ്രൊഫഷനോടുണ്ടാകുന്ന താല്പര്യമാണ് ഓരോ മനുഷ്യന്റെയും വിജയത്തിന്റെ അടിസ്ഥാനം. ആ താല്പര്യമാണ് രമ്യ ബ്രൈഡല്‍ മേക്കപ്പ് എന്ന സ്ഥാപനത്തിലൂടെ രമ്യ എന്ന വനിത സംരംഭക ആര്‍ജിച്ച വിജയം. 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തലശ്ശേരിയിലാണ് രമ്യ ബ്രൈഡല്‍ മേക്കപ്പ് ആരംഭിച്ചത്. നൂതന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് ഊന്നല്‍ നല്‍കി നിരവധി പേരുടെ സ്വപ്‌നങ്ങള്‍ക്ക് നിറമേകി വിജയഗാഥ രചിക്കുകയാണ് രമ്യ. ഈ കാലയളവില്‍ ഒത്തിരി ബ്രൈഡുകളെ അണിയിച്ചൊരുക്കാന്‍ സാധിച്ചതായി രമ്യ പറയുന്നു. വലിയ രീതിയിലും ചെറിയ രീതിയിലുമുള്ള പാര്‍ലര്‍ സര്‍വീസുകള്‍ രമ്യ ബ്രൈഡല്‍ […]

Entreprenuership Success Story

സൗന്ദര്യ സങ്കല്പങ്ങളുടെ ലോകത്ത് ഉറച്ച കാലടികളോടെ വിജയഗാഥ രചിച്ച വനിത സംരംഭക; ഫസീല അന്‍സാര്‍

നമ്മുടെ ജീവിതത്തില്‍ പല കാര്യങ്ങളും യാദൃശ്ചികമായാണ് സംഭവിക്കുന്നത്. അങ്ങനെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ മേഖലയിലേക്ക് യാദൃശ്ചികമായി എത്തി, പ്രശസ്തിയുടെ ഉന്നതിലേക്ക് എത്തിപ്പെട്ട സംരംഭമാണ് ഹെന മേക്ക് ഓവര്‍. വീട്ടമ്മയായ ഫസീല അന്‍സാറാണ് ഹെന മേക്ക് ഓവറിന്റെ സാരഥി. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ആലുവ പൂക്കാട്ടുപടിയില്‍ ആരംഭിച്ച ഹെന മേക്കോവറിന് ഇപ്പോള്‍ മൂന്ന് സഹോദര സ്ഥാപനങ്ങളാണ് ഉള്ളത്. എറണാകുളം മരട് ന്യൂക്ലിയസ് മാളിലെ ഹെന മേക്കോവര്‍, ഹെന ബ്യൂട്ടി അക്കാദമി, ഹെന ഫാന്‍സി എന്നീ സ്ഥാപങ്ങളിലൂടെ ഇതിനോടകം സംരംഭക […]