വിജയപാതയില്‍ ജസീനയുടെ Fem Style
സഫലമാകാന്‍ സാധ്യത കുറവാണെങ്കിലും ചില സ്വപ്‌നങ്ങളെ നമുക്ക് മനസില്‍ നിന്നും നീക്കംചെയ്യാനാവില്ല. അത് നമ്മുടെ ഉറക്കം കെടുത്തി ക്കൊണ്ടേയിരിക്കും. എന്നാല്‍ കാലം ഒരിക്കല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ കൂടെനില്‍ക്കുമ്പോള്‍ മധുരം ഇരട്ടിയാകുകയും ചെയ്യും അല്ലേ? അത്തരത്തില്‍ ഒരുപാട് ആഗ്രഹിച്ച് നേടിയെടുത്ത തന്റെ സ്വപ്‌നത്തിലൂടെ പുതിയൊരു ജീവിതം കെട്ടിപ്പടുത്ത സംരംഭകയാണ് തിരുവനന്തപുരം സ്വദേശിയായ ജസീന. ഒരു ലാബ് ടെക്‌നീഷ്യന്‍ ആയാണ് ജസീന തന്റെ കരിയര്‍ ആരംഭിക്കുന്നത്. ചെറുപ്പം മുതല്‍ ബ്യൂട്ടീഷനോട് വലിയ താല്പര്യമായിരുന്നെങ്കിലും കൂടുംബത്തില്‍ നിന്നും പൂര്‍ണ പിന്തുണ […]













