കഠിനാധ്വാനത്തിലൂടെ വിജയം നേടാനുറച്ച് ഒരു വീട്ടമ്മ
വെളിച്ചെണ്ണയുടെ ഏറ്റവും പരിശുദ്ധമായ രൂപമാണ് ഉരുക്കുവെളിച്ചെണ്ണ അഥവാ വെന്ത വെളിച്ചെണ്ണ. പരമ്പരാഗതമായ രീതിയില്‍ നിര്‍മിക്കുന്ന ഈ എണ്ണ ആരോഗ്യത്തിന് ഗുണപ്രദവും ഹൃദ്യവുമായ സുഗന്ധം പരത്തുന്നതുമാണ്. നവജാതശിശുക്കളുടെ ചര്‍മ സംരക്ഷണത്തിനും ആരോഗ്യ പരിപാലനത്തിനും ഇതിലും മികച്ചൊരു ഔഷധം വേറെയില്ലെന്ന് തന്നെ പറയാം. പണ്ടുകാലത്ത് ഒരു കുഞ്ഞ് ജനിച്ചാല്‍ വീട്ടില്‍ നിര്‍മിച്ചിരുന്ന അവശ്യ ഉത്പന്നമായിരുന്നു ഉരുക്കുവെളിച്ചെണ്ണ. എന്നാല്‍ അധ്വാനവും സമയനഷ്ടവും കണക്കിലെടുത്ത് ഇപ്പോള്‍ ആരും എണ്ണ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. അത്തരക്കാര്‍ക്ക് വേണ്ടി പരിശുദ്ധമായ ഉരുക്കുവെളിച്ചെണ്ണ നിര്‍മിച്ച് നല്കുകയാണ് […]













