ലക്ഷ്യബോധത്തോടെ വിപണി കീഴടക്കിയ സംരംഭക
ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമാണ് കര്‍പ്പൂരം. ക്ഷേത്രങ്ങളിലും വീടുകളിലും ആചാര ആനുഷ്ഠാനങ്ങളുടെയും ചടങ്ങുകളുടെയും ഭാഗമായി കര്‍പ്പൂരം ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു ബിസിനസ് ആരംഭിക്കുന്നതിനേക്കുറിച്ച് ചിന്തിച്ചപ്പോള്‍ കാസര്‍ഗോഡ് ബദിയടുക്ക സ്വദേശിനിയായ പ്രീതിയുടെ മനസിലേക്ക് ആദ്യമെത്തിയത് കര്‍പ്പൂരം നിര്‍മാണ യൂണിറ്റ് തന്നെയായിരുന്നു. സാമ്പത്തികമായി മറ്റാരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍ നില്‍ക്കുക എന്നതായിരുന്നു പ്രീതിയുടെ എക്കാലത്തെയും ആഗ്രഹം. ആ ചിന്തയാണ് ഒരു ബിസിനസിലേക്ക് പ്രീതിയെ കൈപിടിച്ചുയര്‍ത്തിയത്. ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട അന്തരീക്ഷത്തില്‍ ജീവിച്ചതുകൊണ്ടുതന്നെ കര്‍പ്പൂരം നിര്‍മാണത്തിലേക്ക് എത്താന്‍ പ്രീതിക്ക് അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല. അധികം […]













