കേരളത്തിലെ നെയില്‍ – ഹെയര്‍ എക്സ്റ്റന്‍ഷന് പിന്നിലെ സംരംഭക ആര് ? അറിയാം റീനു ബൈജുവിന്റെ ജീവിതത്തിലെ വിജയ വഴികള്‍
“The struggle you’re in today is developing the strength you need for tomorrow” തന്റെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും തടയിടുവാന്‍ ഒരുപാട് പേര്‍ പരിശ്രമിച്ചിട്ടും അതിനെയൊക്കെ തട്ടിമാറ്റി സധൈര്യം മുന്നോട്ട് പോയ ഒരു സംരംഭക… തിരുവനന്തപുരംകാരി റീനു ബൈജുവിന് പറയാനുള്ളത് തന്റെ വഴിയിലെ പരാജയങ്ങളുടെ കഥ മാത്രമല്ല വിജയങ്ങളുടേതും ആണ്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥനായ അച്ഛനും ആയുര്‍വേദ ഡോക്ടറായ അമ്മയും ജോലിക്ക് പോകുമ്പോള്‍ ചെറുപ്പത്തില്‍ റീനുവിന് ഉണ്ടായിരുന്ന കൂട്ട് ശരീരം പാതി തളര്‍ന്ന അച്ഛന്റെ അമ്മയായിരുന്നു. […]











