Entreprenuership Success Story

നിങ്ങളുടെ സ്വപ്‌നക്കൂട് യാഥാര്‍ത്ഥ്യമാക്കാം… കൂടെയുണ്ട് Aabha Infra Solutions LLP

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. ചെറുതെങ്കിലും തങ്ങളുടെ സ്വപ്‌നഭവനം അതിമനോഹരമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വീട് നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മുതല്‍ മനസില്‍ സ്വപ്‌നലോകം സൃഷ്ടിക്കാന്‍ തുടങ്ങും. അതിയായ സന്തോഷമുണ്ടെങ്കിലും നിര്‍മാണപ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും അനാവശ്യ ടെന്‍ഷന്‍ മനസിനെ ഉലച്ചുകൊണ്ടേയിരിക്കും. ഇനി അത്തരം ടെന്‍ഷനുകള്‍ നിങ്ങളെ ബാധിക്കില്ല. ഉത്തരവാദിത്വത്തോടെ നിര്‍മാണപ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങളോടൊപ്പമുണ്ട് കോട്ടയം ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന Aabha Infra Solutions LLP. കെട്ടിട നിര്‍മാണരംഗത്ത് 13 വര്‍ഷത്തെ പാരമ്പര്യമുള്ള സ്ഥാപനമാണിത്. കോട്ടയം സ്വദേശിയായ […]

Entreprenuership Success Story

നിശ്ചയദാര്‍ഢ്യത്തോടെ ജീവിത വിജയം നേടിയ ജയശ്രീ

ഓരോ ദിവസം കഴിയുംതോറും ബിസിനസും അതിന്റെ അനന്ത സാധ്യതകളും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിസിനസില്‍ മുന്‍പരിചയമുള്ളവരും പുതിയതായി രംഗപ്രവേശം ചെയ്യുന്നവരുമുള്‍പ്പെടെ നിരവധി പേരാണ് ദിവസേന ബിസിനസിലേയ്‌ക്കെത്തുന്നത്. എന്നാല്‍ ഇതില്‍ എത്രപേര്‍ തങ്ങളുടെ മേഖലയില്‍ വിജയിക്കുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരു സംരംഭം ആരംഭിച്ച് അത് വിജയിപ്പിക്കുക എന്നത് നിസാരമല്ല. പല കാരണങ്ങള്‍കൊണ്ടും മുന്നോട്ടുള്ള യാത്രയില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നേക്കാം. എന്നാല്‍ വീഴ്ചവന്നതെവിടെയാണെന്ന് മനസിലാക്കി അത് പരിഹരിച്ച് മുന്നോട്ടുപോയെങ്കില്‍ മാത്രമേ വിജയം വരിക്കാന്‍ സാധിക്കുകയുള്ളു. ഇവിടെയാണ് ഒരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സിയുടെ പ്രാധാന്യം. ശരിയായ […]

Entreprenuership Success Story

ഇന്റീരിയര്‍ ഡിസൈനിംഗിന് പുത്തന്‍ മുഖച്ഛായ നല്‍കിയ ലക്ഷദ്വീപുകാരന്‍

എല്ലാ മേഖലയും വളര്‍ച്ചയുടെയും മാറ്റത്തിന്റെയും പടവുകള്‍ പിന്നിട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് വീട് നിര്‍മാണം. പണ്ടൊക്കെ കുറച്ച് കാശും സ്ഥലവും ഒരു മേസ്തിരിയും ഉണ്ടെങ്കില്‍ ആവശ്യത്തിനൊത്ത വീട് റെഡി! എന്നാല്‍ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. എന്തിനും സ്‌പെഷ്യലിസ്റ്റുമാരുള്ള ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നതുകൊണ്ട് തന്നെ വീടുപണിയുമായി ബന്ധപ്പെട്ട് ഒഴിച്ചുകൂടാനാവാത്തവരാണ് ഇന്റീരിയര്‍ ഡിസൈനര്‍മാര്‍. തുടക്കത്തില്‍ പാഴ് ചെലവ് എന്ന കൂട്ടത്തില്‍ കൂട്ടി പലരും ഇന്റീരിയര്‍ ഡിസൈനര്‍മാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ വീടുപണിയില്‍ ആര്‍ക്കിടെക്റ്റിനുള്ള പ്രാധാന്യം പോലെ ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ […]

Entreprenuership Special Story Success Story

കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ബിരിയാണികളുടെ രുചി വൈവിധ്യവുമായൊരു സംരംഭക

കല്ലുമേക്കായയും കടലും കലവറയിലെ പൊട്ടിച്ച ദമ്മും… കോഴിക്കോട് എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരാളുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന കാര്യങ്ങള്‍ ഇതൊക്കെയാവും. മിഠായിത്തെരുവും കോഴിക്കോടന്‍ ഹലുവയുടെ രുചിയുടെ ഉള്ളറകളിലെ രഹസ്യവും തേടി ആ പറുദീസയുടെ മണ്ണില്‍ എത്തിയതായിരുന്നു ഞാന്‍. അതിഥികള്‍ക്ക് വയറു നിറയുവോളം ഭക്ഷണം വിളമ്പുന്ന സല്‍ക്കാരപ്രിയരുടെ ഇടയിലൂടെ കാഴ്ചകള്‍ കണ്ടും രുചികള്‍ ആസ്വദിച്ചും നടക്കുമ്പോഴാണ് സ്വിച്ചിട്ടത്ത് പോലെ ഞാന്‍ നിന്നുപോയത്. ബിരിയാണി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരെപോലും ആകര്‍ഷിക്കുന്ന ഒരിടമായിരുന്നു അത്. ‘സോഫീസ് ടേസ്റ്റ്’. പേരില്‍ അല്പം പത്രാസൊക്കെ തോന്നുമെങ്കിലും അവിടുത്തെ രുചിമേളം […]

സൗന്ദര്യ ചികിത്സാരംഗത്തെ മാറ്റത്തിന്റെ മുഖമായി ‘ബ്രൈറ്റന്‍ അപ്പ് കോസ്‌മെറ്റോളജി ക്ലിനിക് ‘

മുടി മുട്ടറ്റം വരെ വളര്‍ത്താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ ബ്രൈറ്റന്‍ അപ്പ് കോസ്‌മെറ്റോളജി ക്ലിനിക്കിനെ കുറിച്ച് അറിയുന്നത്. ചെറുപ്പത്തില്‍ നല്ല മുടി ഉണ്ടായിരുന്നുവെങ്കിലും ഹോസ്റ്റല്‍ ജീവിതവും ജോലിത്തിരക്കുകളും മൂലം അവളുടെ മുടി പാടെ നഷ്ടപ്പെട്ടിരുന്നു. മുടികൊഴിച്ചിലും താരനും ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത പ്രശ്‌നങ്ങളായി മാറിയപ്പോള്‍ അവള്‍ തന്നെ കണ്ടെത്തിയ ഇടമായിരുന്നു ബ്രൈറ്റന്‍ അപ്പ്. അവള്‍ക്കൊപ്പം ബ്രൈറ്റന്‍ അപ്പില്‍ എത്തിയപ്പോഴാണ് ആ സ്ഥാപനത്തെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുന്നത്. മുടികൊഴിച്ചിലിനുള്ള ട്രീറ്റ്‌മെന്റിനായി അവള്‍ അകത്തേക്ക് കടന്നപ്പോള്‍ […]

Success Story

ഭവന നിര്‍മാണ രംഗത്ത് കൈത്താങ്ങായി യുണിക്ക് ഐ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ്

വീട് ചെറുതായാലും വലുതായാലും ഭംഗിയുള്ളത് ആകണം, വിരുന്നുകാര്‍ക്ക് സന്തോഷം നല്‍കുന്നതാകണം, സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന ഒരിടം ആകണം… ഇങ്ങനെ നീണ്ടുപോകുന്നു വീട് നിര്‍മാണത്തിന് തയ്യാറെടുക്കുന്ന ഓരോരുത്തരുടെയും ഇഷ്ടങ്ങള്‍… ആഗ്രഹങ്ങളും ഇഷ്ടങ്ങളും എത്രയൊക്കെ വലുതായാലും വീട്ടുകാരുടെ മനസ്സറിയുന്ന ഒരു എഞ്ചിനീയറെയാണ് എന്നും ഭവന നിര്‍മാണത്തിന് ആവശ്യം. അത്തരത്തില്‍ തന്നെ സമീപിക്കുന്നവരുടെ മനസ്സും താത്പര്യവും അറിഞ്ഞുള്ള കണ്‍സ്ട്രക്ഷന്‍ രീതിയാണ് തിരുവനന്തപുരം സ്വദേശി എന്‍ജിനീയര്‍ ഉണ്ണികൃഷ്ണന്‍ എന്നും അവലംബിക്കുന്നത്. യുണിക് ഐ ബില്‍ഡേഴ്‌സ് ആന്‍ഡ് പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം […]

Entreprenuership Success Story

പ്രകൃതിയും വീടും ഒന്നാകുന്ന നിര്‍മാണരീതി, ഡിസൈനിങ്ങും കണ്‍സ്ട്രക്ഷനും ഒരു കുടക്കീഴില്‍ ചേര്‍ത്ത് OAK.Sthiti

”എത്ര അകലേക്ക് മനസ്സിനെ പറപ്പിച്ചു വിട്ടാലും വീട് തിരികെ വിളിക്കും, പോകാതിരിക്കാന്‍ കഴിയാറില്ല, കാരണം എന്റെ വീട് ഞാന്‍ പണിതത് ചിലരുടെയൊക്കെ ഹൃദയത്തില്‍ ആയിപ്പോയി…!” ഏതു മോഡലായാലും തങ്ങളുടെ ആവശ്യവും അഭിരുചിയും ഉള്‍ക്കൊള്ളാന്‍ വീടിന് കഴിയുമോ എന്നാണ് യുവതലമുറയുടെ ആശങ്ക. അതുകൊണ്ടുതന്നെ ഇന്നത്തെ കാലത്ത് വീട് വയ്ക്കുന്നവര്‍ ‘അതുപോലെ ഇതും’ എന്ന ആശയത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. കാലത്തിനനുസരിച്ചുള്ള ഡിസൈനിങ് ചിന്താഗതിയില്‍ വ്യത്യാസം വരുന്നതുകൊണ്ട് തന്നെ പരമ്പരാഗതവും കൊളോണിയല്‍, കണ്ടമ്പററി സ്‌റ്റൈലില്‍ ഉള്ള വീടുകള്‍ക്ക് ഒരു പ്രത്യേക […]

Entreprenuership Success Story

ഫര്‍ഹയുടെ കരവിരുതില്‍ വിരിയുന്നത് അതിശയിപ്പിക്കുന്ന കലാസൃഷ്ടികള്‍

ഓരോ വ്യക്തികളുടെയും ഉള്ളില്‍ ആരുമറിയാത്ത നിരവധി കഴിവുകളാണ് ഒളിഞ്ഞുകിടക്കുന്നത്. പലരും അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. സ്വന്തം കഴിവുകളെ തിരിച്ചറിയുകയും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്നത് നിസാരകാര്യമല്ല. അത്തരത്തില്‍ ആരാലും അറിയപ്പെടാതെ പോകുമായിരുന്ന തന്റെ കഴിവുകളെ ഉണര്‍ത്തി വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തിയ ഒരു സംരംഭകയാണ് വിദ്യാര്‍ത്ഥിനി കൂടിയായ കണ്ണൂര്‍ പാനൂര്‍ സ്വദേശിനിയായ ഫര്‍ഹ കെ.വി. ചെറുപ്പം മുതല്‍ ഫര്‍ഹക്ക് ചിത്രരചനയോട് വലിയ താത്പര്യമായിരുന്നു. വളര്‍ന്നപ്പോള്‍ ആ താത്പര്യം പാഷനായി മാറുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു സുഹൃത്ത് ക്രാഫ്റ്റ് വര്‍ക്ക് ചെയ്ത […]

Success Story

“Architects Capturing Architecture”; ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫിയുടെ അനന്തസാധ്യതകളുമായി ‘Marc Frames’

ഓര്‍മകളെ സൂക്ഷിക്കാനുള്ള ഒരു എളുപ്പവഴിയാണ് ഫോട്ടോഗ്രഫി. കടന്നുപോകുന്ന ഓരോ മുഹൂര്‍ത്തത്തെയും തനിമയോടെ ഒപ്പിയെടുക്കാന്‍ സാധിക്കുന്ന അത്ഭുതം. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് വ്യാപിച്ചുകിടക്കുന്ന ഫോട്ടോഗ്രാഫിയുടെ നൂതനസാധ്യതകളെ തുറന്നുകാട്ടുകയാണ് ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫി. വാസ്തുവിദ്യയുടെ വശ്യമായ സൗന്ദര്യവും പ്രത്യേകതകളും വിളിച്ചേതുന്ന ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്ന പ്രൊഫഷണല്‍ ആര്‍ക്കിടെക്ടറല്‍ ഫോട്ടോഗ്രഫി ആന്റ് സിനിമാറ്റോഗ്രാഫി സ്ഥാപനമാണ് തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന Marc Frames. തൃശൂര്‍ സ്വദേശിയായ ആന്റണി ജോബിയുടെ സ്വപ്‌നസാഫല്യമാണ് ഈസ്ഥാപനം. ചെറുപ്പം മുതല്‍ ഫോട്ടോഗ്രഫിയോട് പ്രത്യേക താത്പര്യമായിരുന്നു ആന്റണിക്ക്. വളര്‍ന്നപ്പോള്‍ ആ […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് വിജയത്തിന്റെ ചിറകുകള്‍ നല്‍കിയ സംരംഭക

ഒരു സംരംഭം ആരംഭിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പലരിലും ആ സ്വപ്‌നം സമ്പാദ്യം എന്നതിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോകുമ്പോള്‍ സംരംഭത്തെ മനസിന്റെ സന്തോഷവും ആശ്വാസവുമായി കാണുന്ന ഒരു കൂട്ടം പേര്‍ നമുക്കുചുറ്റുമുണ്ട്. ജീവിതത്തിലെ ഒരുപിടി നല്ല മൂഹൂര്‍ത്തങ്ങളെയാണ് അവര്‍ അതിലൂടെ സൃഷ്ടിക്കുന്നത്. അത്തരത്തില്‍ തന്റെ സംരംഭങ്ങളെ ജീവിതത്തോട് ചേര്‍ത്തുവെച്ചിരിക്കുകയാണ് കൊല്ലം തട്ടാമല സ്വദേശിയായ സെറിം ബീഗം. അധ്യാപികയായ സെറിന്‍ മോണ്ടിസോറി പൂര്‍ത്തിയാക്കിയ സമയത്താണ് അവിചാരിതമായി കോവിഡ് കാലമെത്തുന്നത്. ലോക്ഡൗണോടെ വീടിനുള്ളില്‍ ഒതുങ്ങിപ്പോയ സെറിം വിരസത മാറ്റാനായാണ് അന്ന് അധികം […]