Entreprenuership Success Story

നിങ്ങളുടെ പ്ലാനില്‍, നിങ്ങള്‍ക്കിണങ്ങിയ ബഡ്ജറ്റില്‍ അഴകോടെ അകത്തളമൊരുക്കുവാന്‍ ഡി സി ഇന്റീരിയേഴ്സ്

മുന്‍കൂട്ടി തയ്യാറാക്കിയ പാക്കേജുകള്‍ നല്‍കുന്നതിനു പകരം സൗകര്യപ്രദമായ ബഡ്ജറ്റില്‍ വീട്ടുടമ വിഭാവനം ചെയ്യുന്നതുപോലെ അകത്തളങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന രീതിയാണ് ഡി സി ഇന്റീരിയേഴ്‌സിന്റേത് ഓരോ വീടും ഒരു കഥ പറയുന്നുണ്ട്. കല്ലും തടിയും സിമന്റും ചേരുന്ന കെട്ടിടങ്ങള്‍ വീടായി മാറുന്നത് അവിടെ താമസിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനും കൂടി ആലയമാകുമ്പോഴാണ്. കെട്ടിടം നിര്‍മിക്കുവാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ അതിനെ വീടാക്കി മാറ്റുവാന്‍ ഒരു കലാകാരനേ കഴിയൂ. വിധു കൃഷ്ണന് അച്ഛന്‍ പകര്‍ന്നു നല്‍കിയ പാഠമാണിത്. ടെക്‌നോപാര്‍ക്കിലെ പതിനാലു വര്‍ഷം […]

Entreprenuership Success Story

മനോഹര നിമിഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാന്‍ യെല്ലോ കാന്‍ഡില്‍സ്

ആഘോഷങ്ങളില്‍ വെറും കയ്യോടെ പങ്കെടുക്കുവാന്‍ മടിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. അതേസമയം പ്രിയപ്പെട്ടവരുടെ വിശേഷവേളകളില്‍ മനസ്സിലുള്ള സ്‌നേഹം പ്രതിഫലിക്കുന്നതും പോക്കറ്റിന് താങ്ങാവുന്നതുമായ എന്തു സമ്മാനമാണ് നല്‍കുകയെന്നതും പലപ്പോഴും നമ്മെ അലട്ടുന്ന ചോദ്യമാണ്. ഉപയോഗപ്രദവും നിങ്ങളെ ഓര്‍മപ്പെടുത്തുന്നവിധം വ്യത്യസ്തവുമായ സെന്റഡ് കാന്‍ഡില്‍സ് ഏതവസരങ്ങള്‍ക്കും ഇണങ്ങുന്ന ഉത്തമോപഹാരമായി തെരഞ്ഞെടുക്കാം. സൗന്ദര്യവും സുഗന്ധവും ഒത്തിണങ്ങിയ ഈ മെഴുകുതിരികള്‍ കണ്ണിനും മനസ്സിനും ഉല്ലാസമേകുന്നു. മരട് സ്വദേശികളായ ജോസഫ് ജോസ്-ജെനി മരിയ ജോര്‍ജ് ദമ്പതികളുടെ യെല്ലോ കാന്‍ഡില്‍സാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കസ്റ്റമൈസ്ഡ് മെഴുകുതിരി നിര്‍മാതാക്കള്‍. […]

Entreprenuership Success Story

തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സ് പടുത്തുയര്‍ത്തുന്നത് തിരുവനന്തപുരത്തിന്റെ ഭാവി

വളര്‍ച്ചയുടെ സുവര്‍ണ ഘട്ടത്തിലൂടെയാണ് തലസ്ഥാനം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. നാഷണല്‍ പ്രോജക്ടുകളും മള്‍ട്ടി നാഷണല്‍ കോര്‍പ്പറേറ്റുകളും വളര്‍ച്ചയുടെ പാതയൊരുക്കുന്ന തിരുവനന്തപുരത്തിന്റെ വികസന വേഗത്തിനൊപ്പമെത്താന്‍ ഇവിടുത്തെ ബില്‍ഡര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. തിരുവിതാംകൂര്‍ ബില്‍ഡേഴ്‌സിന്റെ സ്ഥാപകന്‍ മിക്കു ചന്ദ്രന്റെ അഭിപ്രായത്തില്‍ ഈ കിടമത്സരം കെട്ടിട നിര്‍മാണമേഖലയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പേരെടുത്ത നിര്‍മാതാക്കള്‍ക്ക് പോലും പലപ്പോഴും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാവേണ്ടിവരുന്നു. അവരോട് പിടിച്ചുനില്‍ക്കാനാകാതെ മേഖലയില്‍ നവാഗതരായ സംരംഭകര്‍ കടപുഴകുന്നു. എങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണ വിശ്വാസത പുലര്‍ത്തിക്കൊണ്ട് അത്യാധുനിക ശൈലിയില്‍ മനോഹരമായ പാര്‍പ്പിടങ്ങള്‍ […]

Entreprenuership Success Story

അമ്മമാര്‍ക്ക് പ്രിയങ്കരം പ്രിയയുടെ മെറ്റേണിറ്റി കളക്ഷന്‍

അമ്മമാര്‍ക്ക് വേണ്ടിയുള്ള വസ്ത്രങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന കേരളത്തിലെ മുന്‍നിര ബോട്ടീക്കാണ് പ്രിയാസ് മാജിക് വേള്‍ഡ്. മുലയൂട്ടുന്ന അമ്മമാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സിബ്ബുകള്‍ പിടിപ്പിച്ച കുര്‍ത്തികള്‍ ഏതു തുണിക്കടയിലും കിട്ടും. പക്ഷേ ഇവിടെയെല്ലാം വളരെ പരിമിതമായ കളക്ഷനേ ഉണ്ടാകൂ. അതുകൊണ്ടുതന്നെ പലപ്പോഴും അമ്മമാര്‍ക്ക് സൗകര്യത്തിനുവേണ്ടി ഇഷ്ടങ്ങള്‍ മാറ്റിവയ്‌ക്കേണ്ടി വരുന്നു. എന്നാല്‍ ദിവസവും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പ്രിയാസ് മാജിക് വേള്‍ഡിലെ വമ്പിച്ച കളക്ഷനിലൂടെ സൗകര്യപ്രദമായതും മനസ്സിനിണങ്ങുന്നതുമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം. പത്തനംതിട്ട കുമ്പനാട് സ്വദേശി പ്രിയ തോമസിന് മകന്‍ ഇവാന്‍ […]

Entreprenuership Success Story

ഒറ്റ ക്ലിക്കില്‍ ഒതുങ്ങില്ല,ജിക്‌സണ്‍ താണ്ടിയ വിജയവീഥി

കേരള ഫീഡ്‌സിലെ ജോലി ഉപേക്ഷിച്ച് ഫുള്‍ടൈം ഫോട്ടോഗ്രാഫറാകാന്‍ തീരുമാനിച്ച ജിക്‌സണെ വീട്ടുകാര്‍ പോലും പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചതാണ്. ജിക്‌സന്റെ അച്ഛനും അച്ഛന്റെ സഹോദരങ്ങളും മുത്തച്ഛനും ഫോട്ടോഗ്രാഫര്‍മാരായിരുന്നു. എങ്കിലും എന്‍ജിനീയറിങ് കഴിഞ്ഞ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്ക് കയറിയ ജിക്‌സണ്‍ ഫോട്ടോഗ്രാഫിയിലേക്ക് തിരിയുന്നതിനോട് അവര്‍ക്ക് താല്പര്യമില്ലായിരുന്നു. 2013-ല്‍ സ്വന്തമായി സ്റ്റുഡിയോ തുറക്കുമ്പോള്‍ മുന്നോട്ടുള്ള വഴിയെക്കുറിച്ച് ജിക്‌സണ് പക്ഷേ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. ആരും കാണാത്തത് കാണാനുള്ള കണ്ണും കാഴ്ചകള്‍ തേടിപ്പോകാനുള്ള മനസ്സും കൈയിലൊരു ക്യാമറയുമുണ്ടെങ്കില്‍ ഈ ലോകത്തില്‍ തന്റേതായ ഒരു അടയാളം പതിപ്പിക്കാനാകുമെന്ന് ജിക്‌സണ്‍ […]

Entreprenuership Success Story

തെരുവ് കച്ചവടത്തില്‍ നിന്ന് ഓണ്‍ലൈന്‍ ഡെലിവറിയിലേക്ക്; അനന്തപുരിയുടെ മാറില്‍ തലയുയര്‍ത്തി ഷാഹു നട്ട്‌സ് ആന്‍ഡ് ഡേറ്റ്‌സ്

ഡ്രൈ ഫ്രൂട്ട് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരാണുണ്ടാവുക? ഗുണവും രുചിയും തന്നെയാണ് ഇതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകമെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഒരു ചോദ്യം ചോദിക്കട്ടെ, ലോകത്ത് ഏറ്റവും കൂടുതല്‍ ഡ്രൈ ഫ്രൂട്ട് കഴിക്കുന്ന രാജ്യം ഏതാണ്? ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെ പറയാം, അതെന്റെ രാജ്യമാണെന്ന്. അമേരിക്കയില്‍ പോലും രണ്ട് ലക്ഷം ടണ്ണില്‍ താഴെയാണ് ഡ്രൈ ഫ്രൂട്ടിന്റെ ഉപയോഗം. എന്നാല്‍ കേരളത്തിലാകട്ടെ കൂണുകള്‍ മുളച്ചു പൊന്തുന്നത് പോലെയാണ് ഡ്രൈ ഫ്രൂട്ട് കടകള്‍ ആരംഭിക്കുന്നത്. അതുകൂടാതെ തെരുവോര കച്ചവടങ്ങളില്‍ […]

Entreprenuership Success Story

പൂമ്പാറ്റച്ചിറകിലേറി റീത പുതിയ ഉയരങ്ങളിലേക്ക്

അനേകദിനങ്ങള്‍ പ്യൂപ്പയായി തപസ്സിരുന്ന് മനോഹരമായ ചിറകുകള്‍ നേടുന്ന പൂമ്പാറ്റയുടെ ജീവിതചക്രം പോലെ ഏകാഗ്രതയുടെയും അര്‍പ്പണബോധത്തിന്റെയും ഫലമായാണ് മനോഹരമായതെല്ലാം സൃഷ്ടിക്കപ്പെടുന്നത്. റീത അലക്‌സിന്റെ കലൂരിലെ ‘ലെ പാപ്പിലോണ്‍’ ബൊട്ടീക്കിലെത്തുന്നവരുടെ മുന്നില്‍ പല വര്‍ണങ്ങളിലും ഡിസൈനിലും ഇഴയടുപ്പത്തിലും നിവര്‍ത്തിയിടുന്ന കളക്ഷനും രാപകലില്ലാത്ത കഠിനാധ്വാനത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് പൂമ്പാറ്റ എന്നര്‍ത്ഥം വരുന്ന ഫ്രഞ്ചുവാക്ക് റീത തന്റെ സംരംഭത്തിന് നല്‍കിയിരിക്കുന്നത്. ബിസിനസ് മേഖലയിലെ തിളക്കമുള്ള കരിയര്‍ ഉപേക്ഷിച്ചാണ് റീത സംരംഭകത്വത്തിലേക്ക് വരുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ച അനുഭവ പരിജ്ഞാനം കൊണ്ട് സ്വന്തം മനസ്സിനിണങ്ങിയ […]

Entreprenuership Success Story

”യുണിക്‌നെസ്സ് ആണ് സാറേ ഇവരുടെ മെയിന്‍!”ഡിസൈനിങ് മുതല്‍ ഫര്‍ണിഷിംഗ് വരെയുള്ള എല്ലാ വര്‍ക്കിനും വിസി ഇന്റീരിയേഴ്‌സ്

റൂഫിംഗ് മുതല്‍ പാര്‍ട്ടീഷന്‍ വാളുകള്‍ ഹാര്‍ഡ് വുഡിലോ മള്‍ട്ടിവുഡിലോ പ്ലൈവുഡിലോ ചെയ്യുന്ന ഏറ്റവും പുതിയ ട്രെന്‍ഡ് വരെ ഇന്റീരിയര്‍ ഡിസൈനിങ്ങിന്റെ മേഖലയിലേക്ക് വ്യാപിച്ചു കിടക്കുമ്പോള്‍, വീട് നിര്‍മാണത്തില്‍ ഇന്റീരിയര്‍ വര്‍ക്കിനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂണുകള്‍ മുളക്കുന്നതുപോലെ നാട്ടിലാകെ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികള്‍ മുളച്ചു പൊന്തുമ്പോള്‍ മികച്ച അകത്തള അറേഞ്ച്‌മെന്റിന് ആവശ്യം ട്രെന്‍ഡിനൊത്ത് വികസിക്കുകയും പ്രവര്‍ത്തന പരിചയം കൊണ്ട് മുന്‍പന്തിയില്‍ നില്‍ക്കുകയും ചെയ്യുന്ന ഡിസൈനിങ് കമ്പനികളെയാണ്. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജനിച്ചു വളര്‍ന്നവരും വിവിധങ്ങളായ മേഖലയില്‍ ജോലി […]

Success Story

വിദേശജോലിയാണ് ലക്ഷ്യമെങ്കില്‍ ദിശ ഒന്നുമാത്രം

പഠിച്ചിറങ്ങുന്നവരില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനം പേരും ഐഇഎല്‍ടിഎസ്/ ഒഇടി പരീക്ഷകള്‍ വിജയിക്കുന്ന സ്ഥാപനം. എറണാകുളം വൈറ്റിലയിലുള്ള ദിശ അക്കാദമിക്കു മാത്രം സ്വന്തമായ നേട്ടമാണിത്. എന്നാല്‍ ഈ അവകാശവാദം വിളംബരം ചെയ്തു കൊണ്ടുള്ള ഒരു പരസ്യം പോലും നഗരത്തില്‍ ഒരിടത്തും കാണാനാകില്ല. വലുതും ചെറുതുമായ എണ്ണിയാലൊടുങ്ങാത്ത കോച്ചിംഗ് സ്ഥാപനങ്ങളുള്ള മേഖലയില്‍ മുന്‍നിരയിലേക്കെത്താന്‍ ദിശ അക്കാദമിയ്ക്കു സാധിച്ചത് അനുഭവസ്ഥര്‍ പറഞ്ഞറിഞ്ഞു വരുന്ന വിദ്യാര്‍ത്ഥികളുടെ മാത്രം പിന്‍ബലത്തിലാണ്. യൂറോപ്പ്യന്‍/നോര്‍ത്ത് അമേരിക്കന്‍/ഓസ്ട്രലേഷ്യന്‍ രാജ്യങ്ങളില്‍ മികച്ച ഒരു കരിയറോ വിദ്യാഭ്യാസമോ സ്വപ്‌നം കാണുന്നവരെ യോഗ്യതാ […]

Entreprenuership Success Story

Jo Cake Delights എന്ന ബേക്കിങ്ങിന്റെ കെമിസ്ട്രി

വിദേശത്ത് ഉള്‍പ്പെടെ എല്ലാകാലത്തും ഏറെ സാധ്യതകളുള്ള മേഖലയാണ് ആരോഗ്യരംഗം. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ വളരെ ആദരവോടെയാണ് മറ്റുള്ളവര്‍ വീക്ഷിക്കുന്നതും. അങ്ങനെയുള്ള ആരോഗ്യമേഖലയ്ക്ക് കീഴില്‍ വരുന്ന മെഡിക്കല്‍ ബയോ കെമിസ്ട്രിയില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം സ്വന്തമാക്കി ജോലിയും അധ്യാപനവും നടത്തിയിരുന്ന ഒരാള്‍ ബേക്കിങ് രംഗത്തേക്ക് കടക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന കുറ്റപ്പെടുത്തലുകളും ഉപദേശം കണക്കെയുള്ള പരിഹാസങ്ങളുമെല്ലാം സ്വാഭാവികമാണ്. മാത്രമല്ല, പ്രവര്‍ത്തന മേഖലയിലെ ഒഴിവുകള്‍ക്കിടയില്‍ ഇത്തരം ഇഷ്ടങ്ങള്‍ക്ക് പിറകെ പോകുന്നവരെ ചൂണ്ടിയുള്ള ഉദാഹരണങ്ങളും ഇത്തരക്കാരെ കാത്തിരിക്കാറുണ്ട്. എന്നാല്‍ ഇതിലൊന്നും വീഴാതെ തന്റെ പാഷനൊപ്പം […]