വസ്ത്ര സങ്കല്‍പ്പങ്ങളെ ‘പാഷന്‍ നൂലുകൊണ്ട്’ നെയ്‌തെടുത്ത് Aathmeyah Designer Studio
സവിശേഷ ചടങ്ങുകളില്‍ മനസ്സിനിണങ്ങുന്ന വസ്ത്രം കുറ്റമറ്റ രീതിയില്‍ ധരിച്ച് അണിഞ്ഞൊരുങ്ങി നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോരുത്തരും. എന്നാല്‍ മിക്കപ്പോഴും വില്ലനാവുക വസ്ത്രം ഡിസൈന്‍ ചെയ്തുനല്‍കിയതിലെ പാളിച്ചകളും, അത് ഉദ്ദേശിച്ച രൂപത്തിലേക്ക് ഉയര്‍ന്നില്ല എന്ന പരാതികളുമാവും. വിശേഷ ദിവസങ്ങളിലെ വസ്ത്രങ്ങള്‍ക്കായി ഒരുപാട് ദിവസം കാത്തിരിക്കേണ്ടി വരുന്നതും, പറഞ്ഞുറപ്പിച്ച സമയത്ത് ലഭിക്കാത്തതുമെല്ലാമായി മറ്റു തലവേദനകള്‍ വേറെയും. എന്നാല്‍ ഈ വക പ്രശ്‌നങ്ങളോ സംശയങ്ങളോ കൂടാതെ തങ്ങളുടെ വസ്ത്ര സങ്കല്‍പ്പങ്ങള്‍ നെയ്‌തെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ള മികച്ച ഓപ്ഷനാണ് Aathmeyah Designer Studioയും ഉടമ മജിഷയും. […]













