ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ മേഖലയെ ആപ്പിലാക്കിയവര്‍
പല കാരണങ്ങളും കൊണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന യുവാക്കള്‍ കേരളത്തിലും ധാരാളമുണ്ട്. ജോലിനേടുമ്പോഴോ കുടുംബസ്ഥരാകുമ്പോഴോ പഠനം തുടര്‍ന്നുകൊണ്ട് പോകുവാന്‍ പലര്‍ക്കും കഴിയാറില്ല. എന്നാല്‍ നല്ല വിദ്യാഭ്യാസ യോഗ്യതയില്ലാതെ നല്ലൊരു ഉദ്യോഗമോ ഉദ്യോഗക്കയറ്റമോ കിട്ടുവാനും പ്രയാസമാണ്. പ്ലസ് ടു, ഡിഗ്രി, മാസ്റ്റേഴ്‌സ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കാത്തവരും ഇവയ്ക്കു പകരം പ്രൊഫഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുത്തവരും പരീക്ഷകളില്‍ പരാജയപ്പെട്ടവരും വിദേശരാജ്യങ്ങളിലേക്ക് പോയവരും ഇതേ അവസ്ഥയെ അഭിമുഖീകരിക്കുന്നു. ഇതില്‍ ഏതെങ്കിലുമാണ് നിങ്ങളെങ്കില്‍ വലിയ ചെലവില്ലാത്ത, അധികമായി സമയം അപഹരിക്കാത്ത ഒരു പഠനോപാധി മുന്നോട്ടുവയ്ക്കുകയാണ് […]













