Entertainment

ആഭരണങ്ങളുടെ രാജകുമാരി; കണ്ണഞ്ചിപ്പിക്കും കമ്മല്‍ ശേഖരവുമായി ബരിറയുടെ ഹാബ്‌സ് ഇയറിങ്‌സ്

‘The elegance of her face with earrings stops my heartbeat !’വസ്ത്രമേതായാലും പെണ്ണഴകിന് മാറ്റുകൂട്ടുവാന്‍ കമ്മലോളം പോന്ന മറ്റൊന്നുമില്ല. ഏറ്റവും ചെറിയ കല്ലുവച്ച കമ്മലുകള്‍ മുതല്‍ ട്രഡീഷണല്‍ ലുക്ക് തരുന്ന ബാഹുബലി കമ്മലുകള്‍ വരെ വിപണിയില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ ലോലാക്കുകളുടെ ലോകത്ത് എഴുതി ചേര്‍ക്കപ്പെട്ട ബ്രാന്‍ഡായി മാറുകയാണ് ‘ഹാബ്സ് ഇയറിങ്‌സ്’. 2022ല്‍ ആരംഭിച്ച ഹാബ്‌സ് ഇയറിങ്സിനെ ആളുകള്‍ക്ക് സുപരിചിതമാക്കിയത് ബരീറ ബഷീര്‍ എന്ന കൊല്ലം സ്വദേശിനിയാണ്. സിവില്‍ എഞ്ചിനീയറിങ്ങിനു ശേഷം ജോലിയും കുടുംബവുമായി മുന്നോട്ടു […]

Entreprenuership Success Story

പ്രതിസന്ധികളെ പടവെട്ടി തോല്പിച്ച സംരംഭകന്‍

പ്ലാസ്റ്റിക് ചെയറുകളും സ്റ്റൂളുകളുമെല്ലാം ഏറെക്കുറെ വീടുകളില്‍ നിന്നും ഒഴിവായി തുടങ്ങിയിരിക്കുന്നു. പകരം സ്ഥാനം പിടിച്ചതാവട്ടെ സോഫകളും സെറ്റികളും മറ്റ് ഫര്‍ണീച്ചറുകളും. നീക്കിവച്ചിരിക്കുന്ന ബജറ്റിനനുസരിച്ച് സോഫകളും ഫര്‍ണീച്ചറുകളും വീട്ടിലെത്തിക്കാമെങ്കിലും പലതിന്റെയും ക്വാളിറ്റി മികച്ചതാവണമെന്നില്ല. ക്വാളിറ്റിയും തുകയും ഇഷ്ടപ്പെട്ടാലും മനസിനിണങ്ങിയ മോഡല്‍ ലഭിക്കണമെന്നുമില്ല. ഇവിടെയാണ് ഇവയെല്ലാം ഒത്തിണങ്ങിയ Lacbay SOFAS വ്യത്യസ്തമാവുന്നത്. മാത്രമല്ല ഇന്ന് കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ഒരു മുന്‍നിര ബ്രാന്‍ഡ് കൂടിയാണ് ഇവര്‍. സോഫ, ഫര്‍ണീച്ചര്‍ മേഖലയില്‍ ജോലി ചെയ്തു വരുമ്പോഴാണ് മലപ്പുറത്തെ കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന Lacbayയുടെ […]

Success Story

വീട് വൃത്തിയാക്കല്‍ ഇനിയൊരു തലവേദനയല്ല; ഒപ്പമുണ്ട് ‘ഹൗസ് ഹാപ്പി ക്ലീനിങ് സര്‍വീസ്’

വീടിന്റെ മുക്കും മൂലയും അടിച്ചു തുടച്ച് വൃത്തിയാക്കേണ്ടതിന്റെ അനിവാര്യത പഠിപ്പിച്ചാണ് കോവിഡ് പടിയിറങ്ങിയത്. പിന്നാലെ തട്ടിക്കൂട്ട് വൃത്തിയാക്കല്‍ രീതിക്ക് ‘ബൈ ബൈ’ പറയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു എന്ന് മലയാളികള്‍ക്ക് മനസ്സിലായി. വിശേഷമേതായാലും വീട്ടില്‍ വിരുന്നുകാര്‍ വന്നാലും വീട്ടമ്മമാരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നം വീട് വൃത്തിയാക്കല്‍ തന്നെയാണ്. ചെറുതായാലും വലുതായാലും വീട് വൃത്തിയാക്കല്‍ ചെറിയ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ കേരളത്തില്‍ ക്ലീനിങ് ഏജന്‍സികളുടെ ഉദയമായിരുന്നു. നോര്‍ത്തിന്ത്യയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ളതുപോലെ കേരളത്തിലും ഹൗസ് ക്ലീനിങ് സര്‍വീസുകള്‍ക്ക് […]

Entreprenuership Success Story

വിദ്യാര്‍ഥികളുടെ ട്യൂഷന്‍ ക്ലാസ്സുകള്‍ ഇനി One On One Academyയില്‍ വളരെ എളുപ്പം

ആയിഷാ സമീറിന്റെയും One On One Academy യുടെയും വിജയ കഥ കോവിഡ് കാലത്ത് ലോകമെമ്പാടും സംഭവിച്ചത് പ്രതിസന്ധി മാത്രമല്ല പുതിയ ഒരു മാറ്റം കൂടിയാണ്. പ്രതിസന്ധികളെ തരണം ചെയ്യാനും അവയെ അവസരമാക്കി ചിന്തിക്കാനും മനുഷ്യര്‍ തുടങ്ങിയതോടെ കോവിഡ് കാലത്ത് നിരവധി സംരംഭങ്ങള്‍ ലോകത്ത് പിറവിയെടുക്കുകയും ചെയ്തു. അവയില്‍ ചില ആശയങ്ങള്‍ പരാജയപ്പെട്ടെങ്കിലും മറ്റ് ചില ആശയങ്ങള്‍ വളരുകയും എറ്റവും മികച്ച സംരംഭങ്ങളായി മാറുകയും നിരവധി പേര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തു. അത്തരത്തില്‍ കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയം […]

Entreprenuership Success Story

ഷെഫീഖ്‌സ് അക്കൗണ്ടേഷ്യ; കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടന്‍സിക്ക് മലബാറിലുള്ള മേല്‍വിലാസം

വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു ബാലികേറാമലയാണ് അക്കൗണ്ടന്‍സി. കോഴ്‌സിലൂടെ ജോലി ഉറപ്പാകുമെങ്കിലും അക്കങ്ങളും ഫോര്‍മുലകളും കണ്ട് മനസ്സുമെടുത്ത് അക്കൗണ്ടന്‍സി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവര്‍ ധാരാളമാണ്. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ ഷെഫീഖിനെയും അക്കൗണ്ടന്‍സി ഒരുപാട് വെള്ളം കുടിപ്പിച്ചിട്ടുണ്ട്. നല്ല അക്കാദമിക് പ്രകടനം കാഴ്ചവച്ചിരുന്ന ഷെഫീഖ് ആദ്യമായി ഒരു പരീക്ഷയ്ക്ക് തോല്‍ക്കുന്നത് അക്കൗണ്ടന്‍സിയിലാണ്. എന്നാല്‍ ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് കരുതി അക്കൗണ്ടന്‍സിയെ ഉപേക്ഷിക്കുകയല്ല ഷഫീഖ് ചെയ്തത്. മറിച്ച് തന്നെ വെല്ലുവിളിച്ച വിഷയത്തെ കീഴടക്കുവാന്‍ പ്രതിജ്ഞയെടുത്തു. പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് […]

Success Story

Kitespline Studio ഉണ്ടെങ്കില്‍ വരയ്ക്കുന്നതും യാഥാര്‍ഥ്യമാക്കുന്നതും രണ്ടല്ല, ഒന്ന്

ഒരാള്‍ വരച്ചു നല്‍കുന്ന പ്ലാന്‍ മറ്റൊരു ബില്‍ഡറുടെ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും കടന്നുപോയാവും പലരുടെയും സ്വപ്‌നഭവനം പണിതീരാറുള്ളത്. പ്ലാനിങ് മുതല്‍ നിര്‍മാണം വരെ എല്ലാം ഒരാള്‍ തന്നെ പൂര്‍ത്തീകരിച്ചു ആവശ്യക്കാരന്റെ കൈകളിലേക്ക് താക്കോല്‍ കൈമാറി പൂര്‍ത്തിയാക്കുന്നതും സര്‍വ്വ സാധാരണമാണ്. എന്നാല്‍ ഇവയില്‍ പലതിനും വീട് പണിയുന്നവരുടെ സങ്കല്‍പ്പങ്ങളോട് നീതി പുലര്‍ത്താനാവാറില്ല. തുടര്‍ന്നുള്ള ചെലവുകളും സമയനഷ്ടവും പരിഗണിച്ചു ഒരുപക്ഷെ ആവശ്യക്കാരന്‍ കണ്ണടയ്ക്കുകയാവും ചെയ്യാറുള്ളത്. മാത്രമല്ല വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പൊളിച്ചുപണിയലിലേക്കും ഡിസൈന്‍ മാറ്റുന്നതിലേക്കും ഇവരെ ചെന്നെത്തിക്കാറുമുണ്ട്. എന്നാല്‍ മനസ്സിലെ സങ്കല്‍പ്പങ്ങളോടും ആഗ്രഹങ്ങളോടും […]

Entreprenuership Success Story

ലാവീസ്; ലാവണ്യത്തിന്റെ ആയിരം വര്‍ണങ്ങള്‍

ഒഴിവുസമയം വെറുതെ കളയാനുള്ള മടി കൊണ്ടാണ് പല വീട്ടമ്മമാരും സംരംഭകത്വത്തിലേക്ക് തിരിയുന്നത്. പരിമിതികളും പരിചയക്കുറവും പിന്നിലേക്ക് വലിക്കുമ്പോഴും വീട്ടുകാര്യങ്ങള്‍ കഴിഞ്ഞുള്ള സമയത്തില്‍, ഹോബിയെ വരുമാന മാര്‍ഗമാക്കാന്‍ ശ്രമിക്കുന്ന സ്ത്രീസംരംഭകര്‍ ലാവീസ് ഡിസൈന്‍സിന്റെ ഉടമ ലാവണ്യ ആല്‍ബിയെ അറിഞ്ഞിരിക്കണം. ട്യൂഷനെടുത്തിരുന്ന കുട്ടികളുടെ അമ്മമാര്‍ക്കായി തെരഞ്ഞെടുത്ത വസ്ത്രങ്ങള്‍ വീട്ടലമാരയില്‍ അടുക്കിവയ്ക്കുമ്പോള്‍ കണ്ടിരുന്ന ബൊട്ടീക് സ്വപ്‌നത്തെ പന്ത്രണ്ടു വര്‍ഷം കൊണ്ട് അനേകം പുതുമണവാട്ടികളുടെ മംഗല്യസ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്തുന്ന ഡിസൈനര്‍ ബ്രാന്റായി മാറ്റുവാന്‍ ലാവണ്യയ്ക്ക് കഴിഞ്ഞു. ചെറുപ്പം മുതലേ സഹോദരികളും കൂട്ടുകാരികളും ചുരിദാറും […]

Entreprenuership Success Story

കസ്റ്റമേഴ്‌സിനും സേവനങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കി മുന്നേറി Zailo Unisex Salon

ഹെയര്‍ ഡ്രസ്സിങ്, ഫേഷ്യല്‍, മേക്കപ്പ് തുടങ്ങിയവക്കായി സലൂണുകളും മേക്കപ്പ് – മേക്കോവര്‍ സ്റ്റുഡിയോകളുമായി നിരവധി സ്ഥാപനങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഒരിടത്ത് ലഭ്യമാക്കുന്ന സേവനങ്ങള്‍ മറ്റൊരിടത്ത് ലഭിക്കാത്തതും, എല്ലാ സേവനങ്ങളുമുണ്ടെങ്കിലും സ്ത്രീകള്‍ക്കോ പുരുഷന്മാര്‍ക്കോ മാത്രമായി പരിമിതപ്പെടുത്തിയ സ്ഥാപനങ്ങളും ഇവകള്‍ക്കിടയില്‍ ഉണ്ടാകാം. ഇനി ഉപഭോക്താക്കളെ ഒരുപോലെ പരിഗണിക്കുന്ന യൂണിസെക്‌സ് മേക്കപ്പ് സ്റ്റുഡിയോകള്‍ ഉണ്ടെങ്കില്‍ തന്നെ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതും, ലഭ്യമാക്കുന്ന സേവനങ്ങള്‍ക്ക് വലിയ തുക ഈടാക്കുന്നതുമെല്ലാം തലവേദനയായി തുടരാറുണ്ട്. എന്നാല്‍ ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് ഇത്തരത്തില്‍ മറുതൊന്നും ആലോചിക്കാതെ കയറിച്ചെല്ലാവുന്ന […]

Entreprenuership Success Story

തമിഴകത്തു നിന്ന് കേരവിപ്ലവത്തിന് തിരി കൊളുത്തുന്ന ബോസ് മെഷീനറി

കൃഷിയാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്. നമ്മുടെ രാജ്യത്തിന്റെ അടിത്തറ പണിതുറപ്പിച്ചിരിക്കുന്നത് കര്‍ഷകന്റെ മണ്ണുപുരണ്ട കൈകള്‍ കൊണ്ടാണ്. പക്ഷേ ഇന്ത്യയില്‍ വ്യവസായമേഖല യന്ത്രവല്‍ക്കരണവും കടന്ന് കൃത്രിമ ബുദ്ധിയിലെത്തി നില്‍ക്കുമ്പോള്‍, കാര്‍ഷികമേഖല ഇപ്പോഴും മനുഷ്യാധ്വാനത്തെ തന്നെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. കൃഷിയിലെ കഠിനാധ്വാനവും മറ്റു മേഖലകളിലെപ്പോലെ യന്ത്രങ്ങള്‍ക്ക് കൈമാറുക എന്ന സ്വപ്‌നത്തിനു പുറകെയാണ് ബോസ് മെഷീനറി വര്‍ക്‌സ് സ്ഥാപകനായ ഷണ്മുഖന്‍. സേലത്തെ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലൂടെ ജനറല്‍ മാനേജര്‍ പദവി വരെയെത്തിയതിനു ശേഷമാണ് ഷണ്മുഖന്‍ സ്വന്തമായൊരു […]

Entreprenuership Special Story

സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ഉള്ളറകളിലേക്ക് സ്റ്റോക്ക്‌ഹോം തുറക്കുന്ന വാതില്‍

ഒരു കടമുറി വാടകയ്‌ക്കെടുത്ത് വിരലിലെണ്ണാവുന്ന വിദ്യാര്‍ഥികളുമായി ആരംഭിച്ച സ്റ്റോക്ക്‌ഹോം എജ്യുക്കേഷന്‍ തിരുവനന്തപുരത്തെത്തന്നെ പ്രമുഖ സ്റ്റോക്ക് മാര്‍ക്കറ്റ് ഇന്‍സ്റ്റിറ്റിയൂഷനായ് വളര്‍ന്നത് വെറും നാലു വര്‍ഷം കൊണ്ടാണ്. ഓഹരി വിപണിയിലൂടെ മികച്ച വരുമാനം കണ്ടെത്തുവാനാഗ്രഹിച്ചവരെ പ്രായോഗികമായ പരിശീലനത്തിലൂടെ വിജയവീഥിയിലേക്ക് ആനയിച്ചാണ് ചുരുങ്ങിയ കാലയളവുകൊണ്ട് കുതിച്ചുയരുവാന്‍ ഈ സ്ഥാപനത്തിനായത്. ട്രേഡിങ്ങിലൂടെ വരുമാനം കണ്ടെത്തുവാന്‍ പരിശ്രമിച്ച മുഹമ്മദ് സഹദിന്റെയും സുഹൃത്ത് റഷിന്‍ രഘുനാഥന്റെയും പങ്കാളിത്തത്തിലാണ് സ്റ്റോക്ക്‌ഹോം എജ്യുക്കേഷന്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നത്തിലൂടെ ഓഹരി വിപണിയുടെ ഗതിവിഗതികളുടെ സൂത്രവാക്യം മനസ്സിലാക്കിയെടുക്കുവാന്‍ ഇവര്‍ക്ക് സാധിച്ചു. […]