Success Story

പതിനഞ്ചാം വയസ്സില്‍ ബിസിനസ് രംഗത്തേക്ക്; ഇരുപത്തിയൊന്നാം വയസ്സില്‍ സംരംഭക മേഖലയിലെ വേറിട്ട ചിന്തകളുമായി ഷിബിലി

“There are no secrets tosuccess, It is the result ofpreparation, hard work, andlearning from failure.” മാതാപിതാക്കളുടെ കയ്യില്‍ നിന്ന് പോക്കറ്റ് മണി കണ്ടെത്താതെ സ്വന്തം ചിലവുകള്‍ സ്വയം വഹിക്കുക, അതിന് അവനവനെ തന്നെ പ്രാപ്തമാക്കുക എന്നത് യുവതലമുറയുടെ അടിസ്ഥാന കാര്യ നിര്‍വഹണങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. കാറ്ററിങ്ങും, സ്‌റ്റേജ് ഡെക്കറേഷനും ഒക്കെയായി കുട്ടികള്‍ പുറത്ത് ജോലികള്‍ക്കായി തിരച്ചില്‍ നടത്തുന്ന സമയത്ത് തന്റെ അരികിലുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തി ബിസിനസിലേക്ക് ചുവടുവെച്ച് ഇറങ്ങിയ വ്യക്തിയാണ് ഷിബിലി. […]

Success Story

മനസിന്റെ പുനര്‍ജീവനം ; ‘Mirror the Mind spa’

മുന്നിലെത്തുന്ന ആളുകളുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേട്ടിരുന്ന് ആശ്വാസവും പരിഹാരം ലഭ്യമാക്കുന്നവരാണ് സൈക്കോളജിസ്റ്റുകള്‍. മാനസികമായ ബുദ്ധിമുട്ടുകളുടെ വേരറിഞ്ഞ് പരിഹാരം എത്തിക്കുന്ന ഇവരില്‍ പലരും ഈ മേഖലയെ തൊഴില്‍പരമായി മാത്രം സമീപിക്കുമ്പോള്‍ സൈക്കോളജിസ്റ്റ് പ്രണവ് പരിഗണിക്കുന്നത് പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് തന്നെ കൊണ്ട് കഴിയുന്ന ഏറ്റവും വലിയ ഒരു സേവനമായി കൂടിയാണ്. കാരണം ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തളരുകയും തകരുകയും ചെയ്ത അദ്ദേഹത്തിന് പരിഹാരവും ആശ്വാസവുമായത് ഇതേ സൈക്കോളജി തന്നെയാണ്. ജീവിതത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ സൈക്കോളജിയിലേക്ക് തിരിയുകയും അതിയായ പാഷന്‍ കൊണ്ട് […]

Entreprenuership Success Story

കമ്പ്യൂട്ടറിന്റെ കൃത്യതയോടെ ട്രേഡിങ്ങില്‍ തിളങ്ങാന്‍ ഗ്ലോബല്‍ ഈസി ട്രേഡ് സൊല്യൂഷന്‍സ്

സെക്കന്‍ഡുകള്‍ക്ക് കോടികളുടെ മൂല്യമാണ് ഓഹരി വിപണിയില്‍. ഡിജിറ്റല്‍ യുഗം പിറന്നതോടെ കമ്പ്യൂട്ടറുകള്‍ മനുഷ്യപരിമിതികളെ അതിജീവിക്കുകയും അതിലൂടെ ഗ്ലോബല്‍മാര്‍ക്കറ്റ് അമാനുഷികമായ വേഗവും വളര്‍ച്ചയും കൈവരിക്കുകയും ചെയ്തു. വിരല്‍ത്തുമ്പിലെ സ്‌ക്രീനിലേക്ക് ട്രേഡിങ് കൊണ്ടുവരിക മാത്രമല്ല, വിപണിയുടെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ് മൈക്രോ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാന്‍ ശേഷിയുള്ള പ്രോഗ്രാമുകളെയും വിവരവിനിമയ സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഇന്ന് ലോകത്താകമാനമുള്ള സ്‌റ്റോക്ക് മാര്‍ക്കറ്റ് ട്രേഡര്‍മാരില്‍ 85%ത്തോളം പേര്‍ ഇങ്ങനെയുള്ള ട്രേഡിങ് പ്രോഗ്രാമുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് പകുതിയോളം ട്രേഡര്‍മാരേ ഇതിന്റെ ഭാഗമാകുന്നുള്ളു. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ സ്വന്തമാക്കുവാനുള്ള […]

Success Story

ഡിജിറ്റല്‍യുഗം കുതിച്ചു പറയുമ്പോള്‍ ഇമ ചിമ്മാതെ 24 ഐടി ഇന്‍ഫോസിസ്റ്റം

എല്ലാ ബ്രാന്‍ഡ് ലാപ്‌ടോപ്പുകളുടെയും ചിപ്പ് ലെവല്‍ സര്‍വീസ് സേവനങ്ങളിലൂടെ ശ്രദ്ധേയരായ ഇ-സര്‍വീസിംഗ് ഹബ് കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് വിവരവിനിമയ സാങ്കേതികവിദ്യ നമുക്കു മുന്നില്‍ പടര്‍ന്നു പന്തലിച്ചത്. വയര്‍ലെസ് ടെക്‌നോളജിയില്‍ നിന്നാരംഭിച്ച കണക്ടിവിറ്റി എന്ന ആശയം സൈബര്‍ സ്‌പേസ് എന്ന സമാന്തര ലോകത്തിന്റെ സൃഷ്ടിക്ക് വഴിവച്ചു. പ്രായഭേദമന്യേ ഇന്ന് എല്ലാവരും ഈ ലോകത്തിന്റെയും ഭാഗമാണ്. 3ജിയില്‍ നിന്ന് 4ജിയിലേക്കും 4ജിയില്‍ നിന്ന് ഇപ്പോള്‍ 5ജിയിലേക്കും വര്‍ഷങ്ങളുടെ ഇടവേളകള്‍കൊണ്ട് കുതിച്ചുപാഞ്ഞെത്തിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയെപ്പോലെ മറ്റൊരു വ്യാവസായിക മേഖലയും മനുഷ്യരാശിയെ സ്വാധീനിച്ചിട്ടില്ല. […]

Entreprenuership Success Story

B2B ബിസിനസ് മേഖലയില്‍ വിപ്ലവം തീര്‍ത്ത് ‘ക്വോട്ട്‌സൂക്ക്’

കോവിഡ് പ്രതിസന്ധി തകര്‍ത്ത സാമ്പത്തിക മേഖലയുടെ പുനര്‍നിര്‍മാണ വേളയില്‍ ചെറുകിട/ ഇടത്തരം കച്ചവടക്കാര്‍ക്കും സംരംഭകര്‍ക്കും വേണ്ട ഉത്പന്നങ്ങളും സാധന സാമഗ്രികളും വളരെ വിലക്കുറവില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗകര്യപ്രദമായി സംഘടിപ്പിക്കാന്‍ വേണ്ടി രൂപീകരിച്ച മലയാളി സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് QUOTESOUK. ചുരുങ്ങിയ കാലയളവില്‍ തന്നെ ഇന്ത്യയിലെ മുന്‍നിര സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ മികച്ച സ്ഥാനത്തേക്ക് എത്തിപ്പെട്ട Quotesouk ന്റെ വിജയഗാഥ സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും പ്രചോദനമാണ്. ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ അധികമാരും കേട്ടുപരിചയിക്കാത്ത പുതുമയുള്ള ആശയം… അതാണ് Quotesouk എന്ന […]

Entreprenuership Special Story

തൊട്ടതെല്ലാം പൊന്നാക്കിയ പെണ്‍കരുത്ത്; ഡോക്ടര്‍ അശ്വതിയുടെ വിജയ വഴിയിലൂടെ….

ആയുര്‍വേദ ഡോക്ടര്‍, കവിയത്രി, ടെക്‌നിക്കല്‍ റിക്രൂട്ടര്‍, ഫ്രീലാന്‍സ് പ്രോജക്ട് ഡെവലപ്പര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഒരുപോലെ പ്രഭ പരത്തി തിളങ്ങിനില്‍ക്കുന്ന ഒരു സ്ത്രീ സാന്നിധ്യം. തന്നെ തേടി വന്ന എല്ലാ അവസരങ്ങളേയും തന്നോട് ചേര്‍ത്തുനിര്‍ത്തി കഴിവ് തെളിയിക്കാന്‍ താല്പര്യവും ഇഷ്ടവും പ്രകടിപ്പിക്കുന്നവള്‍, അതാണ് ആലപ്പുഴ സ്വദേശിനി അശ്വതി. മെഡിക്കല്‍ ഡിഗ്രിക്ക് ശേഷം വിദേശത്തേക്ക് ചേക്കേറിയ അശ്വതിക്ക് മുന്നില്‍ തുറന്നു കിട്ടിയത് അവസരങ്ങളുടെ അനന്തമായ വാതായനമായിരുന്നു. പഠിച്ചതും പരിശീലനം ചെയ്തതും എല്ലാം ആയുര്‍വേദ ഡോക്ടര്‍ എന്ന നിലയില്‍ ആണെങ്കിലും […]

Entreprenuership Success Story

ഇവര്‍ ഒന്നിച്ച് നടന്നു കയറുന്നത് വിജയപടവുകള്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് അതിവേഗം മുന്നേറുന്ന ദമ്പതികള്‍ ഇന്റര്‍നെറ്റ് ഇന്നത്തെ സംരംഭകന് വിപുലമായ വിപണനസാധ്യതകളാണ് തുറന്നുതരുന്നത്. അവയെ മനസ്സിലാക്കി ഡിജിറ്റല്‍ ലോകത്തിലൂടെ വ്യാപിക്കുന്ന സംരംഭങ്ങള്‍ ഇമ്മചിമ്മുന്ന വേഗത്തില്‍ വളര്‍ന്നു പന്തലിക്കുന്നു. ലോകം മുഴുവനുമുള്ള ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനാകാതെ മുളയിലെ കരിഞ്ഞുപോയ ആശയങ്ങളും ധാരാളം. ഇവിടെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രസക്തമാകുന്നത്. ഉത്പന്നവും ഉപഭോക്താവും തമ്മിലുള്ള ദൂരം വിരല്‍ത്തുമ്പില്‍ നിന്നും വിരല്‍തുമ്പിലേക്ക് കുറച്ച് ആഗോള മാര്‍ക്കറ്റിന്റെ ഭാഗമാകുവാന്‍ സംരംഭങ്ങളെ ഈ നവീന വിപണനരീതി സജ്ജരാക്കുന്നു. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ വ്യാപരിക്കുന്ന വിപണനമേഖലകളില്‍ പ്രാദേശിക […]

Entreprenuership Success Story

കസ്റ്റമേഴ്‌സ് ‘വളര്‍ത്തിയ’ Luwus Interiors

ജീവിതം സുഗമമായി മുന്നോട്ടുപോകണമെന്നും സന്തോഷമുള്ള രംഗം കണ്ടെത്തി അതില്‍ വ്യാപൃതരാവണമെന്നും ചിന്തിക്കാറുള്ളവരാണ് ഓരോരുത്തരും. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ ഘട്ടങ്ങളില്‍ വിലങ്ങുതടിയാവാറുള്ളത് ജീവിത പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാമാണ്. സ്വന്തമായൊരു സംരംഭം എന്ന അതിയായ ആഗ്രഹവുമായി മുന്നോട്ടുപോകുമ്പോള്‍, ഇത്തരം പ്രതിബന്ധങ്ങള്‍ തളര്‍ത്തിക്കളയുന്നവരും ഏറെയാണ്. എന്നാല്‍ ജീവിതത്തിന്റെ ഈ നിര്‍ണായക ഘട്ടത്തില്‍ ഉപഭോക്താക്കളുടെ വിശ്വാസമര്‍പ്പിക്കലിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയിലും വിജയിച്ചു കയറുന്നവരുമുണ്ട്. ഇത്തരത്തില്‍ കാലവും സുമനസ്സുകളും ഒരുപോലെ കൈപിടിച്ചു കയറ്റിയ ഇന്റീരിയര്‍ ആന്‍ഡ് മോഡുലര്‍ കിച്ചന്‍ രംഗത്തെ താരമാണ് […]

Special Story Success Story

ഡോ: രശ്മി പിള്ള; ആറോളം സംരംഭങ്ങളുടെ അമരക്കാരിയായ ഒരു ആയുര്‍വേദ ഡോക്ടര്‍

അഞ്ചാം വയസ്സില്‍ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹത്തെ പിന്തുടര്‍ന്നാണ് ഡോ: രശ്മി കെ പിള്ള ബിഎഎംഎസ് എംഡി ആയുര്‍വേദ രംഗത്തേക്ക് എത്തുന്നത്. പിതാവിന്റെ ചികിത്സയ്ക്കായി പത്തനംതിട്ട അടൂരുള്ള ഔഷധി ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലേക്ക് പോയതും അവിടുത്തെ ഡോക്ടര്‍മാരേ പരിചയപ്പെട്ടതുമാണ് ചെറുപ്രായത്തില്‍ തന്നെ തന്റെ കരിയറേതെന്ന് ഉറപ്പിക്കുവാന്‍ കാരണം. സ്‌റ്റെറിലൈസ് ചെയ്ത ആശുപത്രി വരാന്തകളില്‍ നിന്നും വ്യത്യസ്തമായ ഊഷ്മളമായ അന്തരീക്ഷവും വൈദ്യന്മാരുടെ സൗഹാര്‍ദ്ദപൂര്‍ണ്ണമായ പെരുമാറ്റവും അന്നുമുതലേ രശ്മിയെ ആകര്‍ഷിച്ചിരുന്നു. പിതാവിനെ സുഖപ്പെടുത്തിയ വൈദ്യന്മാരോടുള്ള ബഹുമാനം ആയുര്‍വേദം ഒരു ചികിത്സാരീതിയെന്നതിനപ്പുറം സാമൂഹിക സേവനത്തിനുള്ള […]

Success Story

ഡിഎഫ്എല്‍; മുഖം മിനുക്കുന്നവരുടെ അകം മിനുക്കി നേടിയെടുത്ത വിജയം

ഹെയര്‍ സലൂണുകളുടെയും ബ്യൂട്ടിപാര്‍ലറുകളുടെയും അകത്തളമൊരുക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനം കേരളത്തിലുണ്ടെന്ന് കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. ഉപഭോക്താക്കളുടെ ഒരു സബ്ഗ്രൂപ്പില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുന്നത് സ്വാഭാവികമായും ഒരു സംരംഭത്തിന്റെ വളര്‍ച്ചാനിരക്ക് കുറയ്‌ക്കേണ്ടതാണ്. പക്ഷേ എറണാകുളത്ത് നാലുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഡിഎഫ്എല്‍ ഇന്റീരിയേഴ്‌സ് അറുപതോളം പ്രോജക്ടുകളാണ് ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കിയത്. കൊമേഴ്‌സ്യല്‍ റസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്റീരിയര്‍ ഡിസൈനിങ് കമ്പനികള്‍ക്ക് പോലും അപ്രാപ്യമായ ഈ വളര്‍ച്ചാനിരക്കിലേക്ക് ഈ ചെറുകിട സംരംഭം ഉയര്‍ന്നതിനു പിന്നില്‍ […]