മധുരത്തോടൊപ്പം മധുരത്തിനു പിന്നിലെ മാജിക്കും വിളമ്പുന്ന ത്രിപ്പിള്‍ ക്വീന്‍സ്
കൊറോണക്കാലത്തെ വിരസത മാറ്റുവാനാണ് പല വീട്ടമ്മമാരും ബേക്കിങ്ങിലേക്ക് തിരിഞ്ഞത്. ഇങ്ങനെ സ്വന്തമായി ബിസിനസ് ആരംഭിച്ച പല വനിതാ സംരംഭകരുടെയും വിജയഗാഥകള്‍ സക്‌സസ് കേരള പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഹോം ബേക്കിംഗ് ട്രെന്‍ഡ് കേരളത്തില്‍ പ്രചരിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സംരംഭത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കി കോഴിക്കോട് സ്വദേശി അന്‍സില മനാഫ് സ്ഥാപിച്ച ത്രിപ്പിള്‍ ക്വീന്‍സ് ബേക്കിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പാത ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. മധുരത്തിന്റെ നഗരത്തില്‍ അന്‍സില വിളമ്പുന്ന രുചിവിശേഷം അനേകം വനിതകളുടെ കരിയറിനും ആരംഭം കുറിക്കുന്നു. മൂന്ന് ദിവസം […]












