Entreprenuership Success Story

അസുലഭ നിമിഷങ്ങള്‍ക്ക് മൊഞ്ച് കൂട്ടാന്‍ Miaan Mehndi and Miaan Makeover by Naisy Imtiaz

വിശേഷദിവസങ്ങള്‍ക്ക് മൊഞ്ച് കൂട്ടുന്നതില്‍ മെഹന്ദി തുടങ്ങി മേക്ക് ഓവറുകള്‍ക്ക് വരെ വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ആഘോഷദിനങ്ങളില്‍ മെഹന്ദി, മേക്ക്അപ്പ് എന്നിവയുമായി അണിഞ്ഞൊരുങ്ങാന്‍ മിക്കവരും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുടെ സഹായം തേടാറാണ് പതിവ്. ഈ മേഖലയില്‍ പരിചിതരായ ആളുകളെയും പരസ്യങ്ങള്‍ വഴി പരിചയപ്പെട്ടിട്ടുള്ളതുമായ ആളുകളിലായിരിക്കും മിക്കപ്പോഴും ആവശ്യക്കാരുടെ അന്വേഷണം ചെന്ന് അവസാനിക്കുക. എന്നാല്‍ ജീവിതത്തിലെ തന്നെ പ്രിയങ്കരമായ മുഹൂര്‍ത്തത്തില്‍ ഈ വക ജോലികള്‍ ആരെ വിശ്വസിച്ചു ഏല്‍പ്പിക്കുമെന്ന ആശങ്ക അവസാനം വരെ നീണ്ടുനില്‍ക്കാറുമുണ്ട്. ഈ ഘട്ടത്തില്‍ യാതൊരു ആശങ്കയ്ക്കും ഇടനല്‍കാതെ […]

Success Story

ഡോ. സിന്ധു എസ് നായര്‍; സേവന ജീവിതവും നേട്ടങ്ങള്‍ നിറഞ്ഞ ജീവിതവും

ഡോ. സിന്ധു എസ് നായര്‍ ഒരു റേഡിയേഷന്‍ ഓങ്കോളജിസ്റ്റും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഫിസിഷ്യനുമാണ്. 24 വര്‍ഷത്തിലേറെയുള്ള സേവനപരിചയമാണ് അവരുടെ മുഖമുദ്ര… കൂടാതെ തന്റെ നൂതന ആശയങ്ങളും സ്വന്തം പ്രവര്‍ത്തന മേഖലയും കൊണ്ട് നിരവധി ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ഡോ. സിന്ധു 2002ലാണ് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനില്‍ നിന്ന് റേഡിയേഷന്‍ ഓങ്കോളജിയില്‍ ബിരുദം നേടിയത്. 2008ല്‍ മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്ന് പാലിയേറ്റീവ് കെയറില്‍ പരിശീലനം നേടി. 2009ല്‍ കോഴിക്കോട് ഇൻസ്റ്റിട്യൂട്ട് […]

Special Story Success Story

ബാങ്കിങ് ജോലിയില്‍ നിന്ന് ആഗ്രഹങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ സംരംഭക; ആഘോഷവേളകള്‍ക്ക് അഴകേകാന്‍ ബിജിലി പ്രബിന്റെ ‘ഡ്രീം ഡെക്കര്‍’

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളില്‍ ഒന്നാണ് അവളുടെ വിവാഹം. കല്യാണസങ്കല്‍പങ്ങള്‍ അടിക്കടി മാറി വരുമ്പോള്‍ വസ്ത്രവും ആഭരണങ്ങളും പോലെ പ്രധാനപ്പെട്ടതാണ് വധു കൈകാര്യം ചെയ്യുന്ന ഓരോ വസ്തുക്കളും. വിവാഹമാലകളും ബൊക്കെകളും ഭാവിയിലെ ഓര്‍മകള്‍ക്ക് മധുരം പകരാന്‍ കരുതിവയ്ക്കുന്ന രീതികള്‍ നിലനില്‍ക്കുമ്പോള്‍ അവരുടെ ഉള്ളില്‍ നിറയുന്ന സംതൃപ്തിക്കും മുഖത്ത് വിരിയുന്ന പുഞ്ചിരിക്കും മാറ്റുകൂട്ടുവാന്‍ തന്റെ പാഷനെ മുറുകെപ്പിടിച്ച് സംരംഭക മേഖലയിലേക്ക് ഇറങ്ങിച്ചെന്നവളാണ് മൂവാറ്റുപുഴ സ്വദേശിനി ബിജിലി പ്രബിന്‍. ഉയര്‍ന്ന ജോലിയും മികച്ച വരുമാനവും ജീവിതത്തില്‍ തുണയായി […]

Success Story

നാവിലൂറും നാട്ടുരുചികള്‍ മായമില്ലാതെ ആളുകളിലേക്ക്; ഹോം മെയ്ഡ് ഉത്പന്നങ്ങളിലൂടെ മാതൃകയായി ഷീജ നാരായണ്‍

പണ്ട് അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് കടകള്‍ക്ക് മുന്നിലൂടെ പോകുമ്പോള്‍ കണ്ണുകള്‍ ഉടക്കിയിരുന്നത് ചില്ലു ഭരണികളിലും പളുങ്കു പോലുള്ള പലഹാരപാത്രങ്ങളിലും നിറച്ചു വച്ചിരുന്ന കൊതിയൂറുന്ന വിഭവങ്ങളിലേക്കായിരുന്നു. അന്ന് ഞാനും അനുജനും അതിനുവേണ്ടി കുറെയധികം വാശി പിടിച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഞാനൊരു അമ്മയായപ്പോള്‍ മനസ്സിലായി അച്ഛനുംഅമ്മയും അന്നത് വാങ്ങി തരാഞ്ഞതിന്റെ കാരണം. ഇന്നും കടയില്‍ കാണുന്ന അത്തരം പലഹാരങ്ങളോട് ഭ്രമം തോന്നുമെങ്കിലും വരാന്‍ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ തെല്ലൊന്നു പുറകിലേക്ക് വലിയാന്‍ എന്നിലെ അമ്മ ശ്രമിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് […]

Success Story

ബീഗം ഫുഡ്‌സ് നാട്ടുരുചിയില്‍ നിന്ന്നാഷണല്‍ ബ്രാന്റിലേക്ക്

പക്ഷാഘാതം വന്ന് കിടപ്പിലായ പിതാവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുവാനായി കടകളില്‍ ഉണക്കച്ചെമ്മീനും അച്ചാറുകളും കൊണ്ടുനടന്ന് വിറ്റിരുന്ന ഒരു സ്ത്രീ ഇന്ന് വയനാട് ജില്ല മുഴുവന്‍ അറിയപ്പെടുന്ന ഫുഡ് ബ്രാന്‍ഡിന്റെ സ്ഥാപകയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അവര്‍ സ്വന്തം കൈ കൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വയനാട്ടിലെ ഓരോ മുക്കിലും മൂലയിലെയും പെട്ടിക്കടകളില്‍ വരെ ലഭ്യമാണെന്ന് പറഞ്ഞാലോ? വയനാട് കാക്കവയലുള്ള ബീഗം ഫുഡ്‌സിനെയും അതിന്റെ സ്ഥാപക ജംഷിന ബീഗത്തിനെയും അടുത്തറിയുന്നവര്‍ക്ക് മാത്രം വിശ്വസിക്കാനാകുന്ന വിജയഗാഥയാണിത്. വയനാടിന് മാത്രം സ്വന്തമായ നാട്ടുരുചികളായ വടുക, […]

Entreprenuership Success Story

രണ്ടു തലമുറയിലെ മണവാട്ടിമാരെ അണിയിച്ചൊരുക്കിയ ബിന്ദു റോണി

കല്യാണപ്പെണ്ണിനെ അണിയിച്ചൊരുക്കുക എന്നത് ഒരു തൊഴിലായി കേരളത്തില്‍ പ്രചരിച്ചു തുടങ്ങിയ കാലത്ത് ഈ മേഖലയിലേക്ക് കടന്നുവന്ന ബ്യൂട്ടീഷ്യനാണ് ബിന്ദു റോണി. 27 വര്‍ഷം നീണ്ട തന്റെ കരിയറില്‍ രണ്ടു തലമുറയിലെ നവവധുക്കളെ ബിന്ദു കതിര്‍മണ്ഡപത്തിലേക്ക് അണിയിച്ചൊരുക്കി അയച്ചിട്ടുണ്ട്. അതിനിടയില്‍ സൗന്ദര്യസങ്കല്പങ്ങള്‍ പലപ്പോഴായി മാറിമറിഞ്ഞു. ജ്വലിച്ചു നില്‍ക്കുന്ന മേക്കപ്പില്‍ നിന്ന് വളരെ ലളിതമായ ടച്ചപ്പുകളിലേക്ക് വിവാഹച്ചമയങ്ങള്‍ മാറി. ബ്യൂട്ടീഷ്യന്‍ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അക്കാദമികള്‍ നിലവില്‍ വരികയും വനിതകള്‍ ഇതിനെ പ്രധാനപ്പെട്ട ഒരു കരിയര്‍ ചോയ്‌സായി കണ്ടു തുടങ്ങുകയും ചെയ്തു. […]

Entreprenuership Success Story

ബ്യൂട്ടീഷന്‍ മേഖലയിലെ 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായി അനിതാ മാത്യുവിന്റെ അനിതാസ് എയ്ഞ്ചല്‍സ്

”മേക്കപ്പ് അല്‍പ്പം കൂടിപ്പോയോ ചേട്ടാ?” ഒരു സിനിമ ഡയലോഗിനും അപ്പുറം അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹിക്കുന്നവരെ പലരും കളിയാക്കുന്ന ഒരു ട്രോള്‍ ആയും ഈ വാചകം ഇന്ന് മാറിയിരിക്കുന്നു. എത്ര സിമ്പിളായി നടക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയാണെങ്കിലും കല്യാണം പോലെയുള്ള മുഹൂര്‍ത്തങ്ങളിലും വിശേഷ ദിവസങ്ങളിലും സുന്ദരിയാകാന്‍ ആരുടെയും മനസ്സ് കൊതിക്കും. അപ്പോഴും രമേശനോട് സുശീല ചോദിച്ചതുപോലെ ഒരു ചോദ്യം ചോദിക്കാതിരിക്കണമെങ്കില്‍ ആവശ്യം മേക്കപ്പിനെപറ്റി അങ്ങേയറ്റം അറിവും എക്‌സ്പീരിയന്‍സുമുള്ള ഒരു ബ്യൂട്ടീഷനെയാണ്. കഴിഞ്ഞ 34 വര്‍ഷമായി പത്തനംതിട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അനിതാസ് എയ്ഞ്ചല്‍സ് […]

Entreprenuership Success Story

ആയുര്‍വേദ പരിരക്ഷയുടെ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത് സാലീസ് ഹെര്‍ബല്‍ ലൈഫ്

പ്രത്യേക ഔഷധ കൂട്ടുകളടങ്ങിയ ലിപ് ബാമുകള്‍, ചര്‍മ്മസ്വഭാവത്തിനനുസരിച്ച് തയാറാക്കിയ ഹെര്‍ബല്‍ സോപ്പുകള്‍, നൂറുശതമാനവും പ്രകൃതിദത്തമായ കണ്‍മഷികള്‍, ശരീരത്തിനും മുടിക്കും സംരക്ഷണമേകുന്ന രാസവസ്തു വിമുക്തമായ ജെല്ലുകള്‍; ഈ ഉത്പന്നങ്ങളിലൂടെ ആയുര്‍വേദ പാരമ്പര്യത്തെ വര്‍ത്തമാനവിപണിയുടെ സാധ്യതകളിലേക്ക് വ്യാപിപ്പിക്കുകയാണ് സാലീസ് ഹെര്‍ബല്‍ ലൈഫ്. മലപ്പുറം പെരുമ്പടപ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാലീസിന്റെ ഉത്പന്നങ്ങള്‍ സ്ഥാപനം ആരംഭിച്ച മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളമൊട്ടാകെയുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ നേരിട്ടും മൊത്തവിതരണക്കാരിലൂടെയും പ്രചാരം നേടിയിട്ടുണ്ട്. ഡോ. സല്‍ജബാന്‍ ബി.എ.എം.എസ് നേതൃത്വം വഹിക്കുന്ന സ്ഥാപനത്തിന് ലളിതമായ ആരംഭത്തിന്റെ കഥയാണ് പറയുവാനുള്ളത്. ആയുര്‍വേദ […]

Entreprenuership Success Story

കരിയറില്‍ ഫിറ്റാകാന്‍ Career Fit 360 Pvt. Ltd

ഒരു കുട്ടി ജനിക്കുമ്പോള്‍ത്തന്നെ അവനെ എന്ത് പഠിപ്പിക്കണം ഭാവിയില്‍ ആരാക്കണം എന്നൊക്കെ ഓരോ അച്ഛനമ്മമാരും തീരുമാനിച്ചുറപ്പിച്ചിരിക്കും. മറ്റുള്ളവരുടെ താല്‍പര്യത്തിനും കാലത്തിന്റെ പോക്കിനും അനുസരിച്ച് ഒരു കോഴ്‌സ് തിരഞ്ഞെടുക്കുന്ന കുട്ടിക്ക് അതില്‍ ഉയര്‍ന്ന വിജയം നേടാന്‍ കഴിയുമോ? ഒരു ജോലി ലഭിച്ചാല്‍ തന്നെ അതില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമോ? ഈ ചോദ്യങ്ങള്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം നേരിടുന്ന ഒന്നല്ല. മറിച്ച്, കേരളത്തിലെ 95% കുട്ടികളും അഭിമുഖീകരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇതിനുള്ള പോംവഴി ഒരുക്കുകയാണ് കരിയര്‍ ഫിറ്റ് […]

Entreprenuership Success Story

പ്രൊഫഷന്‍ പാഷനായപ്പോള്‍ കൈവരിച്ചതെല്ലാം നേട്ടങ്ങള്‍; ബ്യൂട്ടീഷന്‍ മേഖലയിലെ പുതുവഴികള്‍ തേടി ‘നേഹ മേക്കോവര്‍’

സ്ത്രീകള്‍ അവരുടെ സൗന്ദര്യത്തെപ്പറ്റി അങ്ങേയറ്റം ഉണര്‍ന്നിരിക്കുന്ന ചുറ്റുപാടിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ചെറിയ ആഘോഷങ്ങളില്‍ പോലും ഏറ്റവും മികച്ച രീതിയില്‍ തങ്ങളെ ഭംഗിയായി മറ്റുള്ളവര്‍ക്ക് മുമ്പില്‍ എത്തിക്കാന്‍ ഓരോ പെണ്മനസ്സും ആഗ്രഹിക്കുമ്പോള്‍ സുന്ദരങ്ങളായ മുഖങ്ങള്‍ക്കൊപ്പം തന്നെ വളര്‍ന്നുവന്ന മേഖലയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റേത്. പാഷന്‍ എന്ന നിലയിലും പ്രൊഫഷന്‍ എന്ന നിലയിലും പലരും ബ്യൂട്ടീഷന്‍ മേഖലയില്‍ കാണുമ്പോള്‍, ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് തന്റെ കഴിവിനെ ചെത്തി മിനുക്കി കൂടുതല്‍ ഭംഗിയുള്ളതാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കേരളത്തിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പട്ടികയില്‍ കഴിഞ്ഞ […]